
നിരത്തിൽ വീണ് കിടക്കുന്ന പെണ്ണിനെ മേലിലൂടെകാറോടിച്ചു രക്ഷപെടാൻ കൽപ്പിക്കുന്ന ഡോക്ടർ വനിത ഈ ജനുസ്സിൽ പെടില്ലേ?
എല്ലാ മനുഷ്യരിലും മൃഗ സ്വഭാവമുണ്ട് .അതിനെ മെരുക്കി മയപ്പെടുത്തി കൊണ്ട് പോകാനുള്ള വൈഭവം നൽകുന്നത് മനുഷ്യ തലച്ചോറിന്റെ വികസിത വേർഷനാണ് .കാണുന്ന കാഴ്ചകളും ,സംസ്കാരം എഴുതി ചേർത്തിട്ടുള്ള പെരുമാറ്റ ചട്ടങ്ങളുമൊക്കെ സ്വാധീനം ചെലുത്തും .
ഇപ്പോൾ ഈ വക വകുപ്പുകളിൽ വല്ലാത്ത ശോഷണംസംഭവിക്കുന്നുണ്ട് .
മൃഗ സ്വഭാവങ്ങളെ ന്യൂ നോർമലായിവാഴ്ത്തുന്നുമുണ്ട് .
കേൾക്കുന്ന ചില ക്രൈമുകളിൽ അത് പ്രകടവുമാണ് .മനുഷ്യർ പരിണാമത്തിന്റെ മറ്റൊരു ഘട്ടത്തിലാണെന്ന് തോന്നുന്നു .
വിശേഷ ബുദ്ധി ഉപയോഗിച്ച് അതില്ലാത്ത മൃഗങ്ങളുടെ ക്രൂരതകൾ ഒരു മടിയുമില്ലാതെ ചെയ്യുന്ന ഇരു കാലി ജന്മങ്ങളായി മാറുകയാണ് .നിരത്തിൽ വീണ് കിടക്കുന്ന പെണ്ണിനെ മേലിലൂടെകാറോടിച്ചു രക്ഷപെടാൻ കൽപ്പിക്കുന്ന ഡോക്ടർ വനിത ഈ ജനുസ്സിൽ പെടില്ലേ?
സാമൂഹിക വിരുദ്ധ പ്രവണതകൾ പ്രവർത്തികളിലൂടെ തെളിയിച്ചിട്ടുള്ളവർക്ക് അതി വേഗം ഹീറോ പരിവേഷം ലഭിക്കാനുള്ള മാജിക്ക് പോലും ഇപ്പോൾ ലഭ്യമാണ്. ഇങ്ങനെയുള്ള എത്രയെത്ര സംഭവങ്ങൾ. ഇതിന്റെയൊക്കെ ചെറുപതിപ്പുകൾ വീടുകളിലുമുണ്ട്
കൂട്ടരേ.പേടിക്കുക .

(ഡോ .സി. ജെ .ജോൺ)