കര്‍ഷക ബില്ലുകൾ -കണ്ണുമടച്ച് അനുകൂലിക്കാനും എതിര്‍ക്കാനും വരട്ടെ.
പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബഹളത്തിനിടെ തെരക്കിട്ടു പാസാക്കിയ വിവാദ കര്‍ഷക ബില്ലുകളില്‍ കര്‍ഷകര്‍ക്കു ഗുണകരമായ ചിലതുണ്ടെങ്കിലും ഫലത്തില്‍ കോര്‍പറേറ്റുകളും ഇതര കുത്തകകളും കാര്‍ഷിക മേഖലയില്‍ പിടിമുറുക്കാനുള്ള സാധ്യതകളേറെയാണ്. കര്‍ഷക ബില്ലുകള്‍ എങ്ങിനെ നടപ്പിലാക്കുന്നു എന്നതിലാണ് ഈ കാര്‍ഷിക പരിഷ്‌കാരങ്ങളുടെ ഭാവി.
ചെറുകിട, ഇടത്തരം കര്‍ഷകര്‍ക്കു ഗുണകരമാകുന്ന രീതിയില്‍ ഇവ നടപ്പിലാക്കാന്‍ സര്‍ക്കാരുകള്‍ തയാറായേക്കില്ല. കര്‍ഷകരെ കൂടുതല്‍ ദുരിതക്കയത്തിലേക്കു തള്ളിവിടാതിരിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വാക്കാലുള്ള ഉറപ്പു മാത്രം പോര. കര്‍ഷകര്‍ ഉണര്‍ന്നില്ലെങ്കില്‍, രാഷ്ട്രീയത്തിന് അതീതമായി സംഘടിച്ചില്ലെങ്കില്‍ കൂടുതല്‍ കുരുക്കും ദുരന്തവുമാകും ഫലം. എന്നാല്‍ പുതിയ ബില്ലുകളിലെ നല്ല കാര്യങ്ങള്‍ ഉപയോഗപ്പെടുത്താനുള്ള അവസരമാണു മുന്നിലെത്തിയിരിക്കുന്നതെന്നും കര്‍ഷകര്‍ കാണേണ്ടതുണ്ട്. കണ്ണുമടച്ച് അനുകൂലിക്കാനും എതിര്‍ക്കാനും വരട്ടെ.
–ജോര്‍ജ് കള്ളിവയലില്‍
The end effect of the controversial farm bills passed in Parliament depends on the real implementation of these reforms. The question is who will ensure the benefits of farmers? Will govt. leave the poor farmers into more troubles and distress? No assurance.