
സിവിൽ ജഡ്ജിയായി തെരഞ്ഞെടുക്കപ്പെട്ടആദ്യ ആദിവാസി വനിത. ശ്രീപതി…
തമിഴ്നാട്ടിൽ യേലഗിരി കുന്നിൽ വിദ്യാഭ്യാസം നേടിയ യുവതി പിന്നീട് ബിഎബിഎൽ നിയമ കോഴ്സ് പൂർത്തിയാക്കി. പഠിക്കുമ്പോൾ തന്നെ വിവാഹം കഴിഞ്ഞെങ്കിലും പഠനം വിട്ടു കളഞ്ഞില്ല. ഈ സാഹചര്യത്തിലാണ് കഴിഞ വർഷം ടിഎന്പിഎസ്സി സിവിൽ ജഡ്ജ് പരീക്ഷ (തമിഴ്നാട് സ്റ്റേറ്റ് ജുഡീഷ്യൽ സർവീ സ്) നടന്നത്.പ്രസവ തീയതിയും പരീക്ഷാ തീയതിയും ഒരേ ദിവസം വന്നത് പരീക്ഷക്ക് തയ്യാറെടുക്കുകയായിരുന്ന ശ്രീപതിയെ ആശങ്കയിലാഴ്ത്തിയെങ്കിലും. പ്രസവം കഴിഞ്ഞ് രണ്ടാം ദിവസം ഭർത്താവിന്റെയും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സഹായത്തോടെ കാറിൽ ചെന്നൈയിലേക്ക് പോയി സിവിൽ ജഡ്ജി പരീക്ഷ എഴുതി.
അതോടെ 23-ാം വയസിൽ ശ്രീപതി സിവിൽ ജഡ്ജിയായി തെരഞ്ഞെടുക്കപ്പെട്ടു..!!
അഭിമാനം, ഒപ്പം അഭിനന്ദനങ്ങളും ഭാവുകങ്ങളും
കടപ്പാട്
Sarath Sarathlal Lal