കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതിയുടെ മുൻ ജനറൽ സെക്രട്ടറി അഡ്വ.ജോസി സേവ്യർ അന്തരിച്ചു.| ആദരാഞ്ജലികൾ.

Share News


തൊപ്പുംപടി.കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതിയുടെ മുൻ ജനറൽ സെക്രട്ടറിയും കെ ആർ എൽ സി സി അൽമായ കമ്മീഷന്റെ അസോഷ്യറ്റ് സെക്രട്ടറിയുമായ പ്രമുഖ അൽമായ നേതാവ് അഡ്വ.ജോസി സേവ്യർ ഇല്ലിപറമ്പിൽ അന്തരിച്ചു.സംസ്കാരം നാളെ (സെപ്റ്റംബർ 19) 4 ന് സെന്റ്.സെബാസ്റ്റ്യൻ പള്ളിയിൽ.


ഫെക്ട് മുൻ സീനിയർ ഫിനാസ് മാനേജറും ഹൈകോടതി അഭിഭാഷകനും ആയിരുന്ന അദ്ദേഹത്തിന് 2018 ൽ സഭയയ്ക്കും സമൂഹത്തിനും നൽകിയ സംഭാവനകൾക്ക് പേപ്പൽ ബഹുമതി ലഭിച്ചു.കേരള കത്തോലിക്കാ സഭയുടെ ജീവന്റെ സംരക്ഷണത്തിനുവേണ്ടിയുള്ള കെസിബിസി പ്രൊ ലൈഫ് സമിതിയുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.സെക്രട്ടറി,ട്രഷറർ,ജനറൽ സെക്രട്ടറി എന്നി പദവികളിൽ പ്രവർത്തിച്ചു.

കുടുംബയൂണിറ്റുകളുടെ കെസിബിസി തലത്തിൽ രുപികരിക്കപ്പെട്ട സമിതി യുടെ സെക്രട്ടറി,കെസിബിസി പ്രൊ ലൈഫ് സമിതിയുടെ കൊച്ചി രൂപത കോ ഓർഡിനേറ്റർ,കൊച്ചി രൂപത പാസ്ട്രൽ കൗൺസിൽ ജോ.സെക്രട്ടറി,കേരള കാത്തലിക്ക് ബൈബിൾ സൊസൈറ്റി മാനേജങ് കൗൺസിൽ ഭാരവാഹി എന്നി നിലകളിലും മഹനീയമായി പ്രവർത്തിച്ചു.
ഭാര്യ : ഇടുക്കി ശാന്തൻപാറ മേടയിൽ പുത്തൻപുരയ്‌ക്കൽ ലീലാമ്മ ജോസി ( റിട്ട.ഗവ.ഹെഡ് നേഴ്സ് )മക്കൾ :ജോമോൻ (യൂ എസ് എ )ജെബി ചെറിയാൻ (ആർ ടി ഓ ),ഡോ.ജോമോൾ മനോജ്‌.മരുമക്കൾ :ഡോ.സൂസൻ ജോമോൻ,ഡോ.ഷീജ ജോർജ്,ഡോ.മനോജ്‌ ജെശുദാസ്.


ജോസി സേവ്യറിന്റെ നിര്യാണത്തിൽ കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതിയും,സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്‌തലേറ്റും അനുശോചിച്ചു.*

Share News