ലോകത്ത് ഏറ്റവും കൂടുതല്‍ വിലയുളളത് സെമിത്തേരിയിലെ 7അടി നീളം 2.5അടി വീതി ഉളള സ്ഥലത്തിനാണ് 1മുതല്‍ 10ലക്ഷം വരെ ആണ് വെറും മണ്ണിന് വില

Share News

വൈദീകന്‍റെ മൃതദേഹം ഒരു വിചിന്തനം !….

. പലപ്പോഴും കാലത്തിന് മുന്‍പേ അഭിപ്രായം പറയുന്നതാണ് എന്‍റെ കുഴപ്പം എന്ന് തോന്നിയിട്ടുണ്ട് അതുകൊണ്ട് തന്നെ ഓരോ പോസ്റ്റിലും തെറി പറയുന്നവര് പിന്നീട് ഞാന്‍ പറഞ്ഞത് ശരിയായിരുന്നൂ എന്ന് പറയാറുണ്ട് .

യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയെ 1912മുതലേ ദ്രോഹിക്കുകയും ചതിക്കുകയും പലപ്പോഴായി വിഴുങ്ങി കൊണ്ടിരിക്കുകയും ചെയ്യുന്നത് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പകയോടെ ഉളള സമീപനം ആണ് എന്നും അവരെ വിജയിപ്പിരുന്നത് മാതൃ സഭയായ യാക്കോബായ സഭയിലെ മെത്രാന്‍മാരും അല്‍മായ നേതൃത്വവും(80% പേരും ) ആയിരുന്നൂ ഇന്നും അതങ്ങനെ തന്നെ

.മെത്രാന്‍ കക്ഷി ക്രിസ്ത്യാനിക്ക് ചേരാത്ത വൈരാഗ്യ ബുദ്ധിയോടെ മൃതദേഹത്തോട് പോലും അവഹേളനം നടത്തിയിരുന്നൂ ഇന്നും യാക്കോബായക്കാരന്‍ തന്‍റെ കൈവിട്ട് പോയ ഇടവക പളളിയില്‍ ശവാടക്ക് നടത്തുന്നത് വെറും പട്ടിയെ അടക്കുന്നത് പോലെ മാത്രം സ്വന്തം വീട്ടില്‍ ശുശ്രൂഷ പൂര്‍ത്തിയാക്കും അല്ലങ്കില്‍ താല്കാലിക ഷെഡില്‍ ശേഷം പരമാവധി 20പേര് (ലോക്ക് ഡൗണ്‍ കാലത്തിന് മുന്‍പേ )കേറി അടക്കും

യാക്കോബായ വൈദീകന് പ്രവേശനം ഇല്ല 3,9,30,40 ,ആണ്ട് എന്നിവയ്ക്ക് ധൂപം വയ്ക്കാന്‍ പോലും കല്ലറയ്ക്കരികെ മക്കള്‍ക്ക് സ്വന്തം സഭയിലെ വൈദീകനെ കൂട്ടി ചെല്ലാന്‍ ആവില്ല (ഓര്‍ഡിനന്‍സിന്‍റെ പേരില്‍ ഫ്ലക്സ് വച്ചവരതൊക്കെ സൗകരൃ പൂര്‍വ്വം മറന്നൂ കുറ്റാരോപണം അല്ല ഇതാണ് സത്യം ) സഭാ തര്‍ക്കത്തില്‍ പലതും വിളിച്ച് പറഞ്ഞ ഞാന്‍ കേട്ടത് തെറി മാത്രം വീണ്ടും പറയേണ്ടിവന്നാല്‍ അത് മെത്രാന്‍ കക്ഷിക്കല്ല സ്വന്തം സഭാ നേതൃത്വത്തിന് എതിരെ ആയി പോകും എന്നതുകൊണ്ട് ഞാന്‍ മാസങ്ങള്‍ ആയി മൗനം പാലിക്കുന്നത് അതിന്‍റെ പേരില്‍ ഒരു മെത്രാന്‍ എന്നെ വിലയ്ക്ക് എടുത്തൂന്ന് വരെ പല ഗ്രൂപ്പിലും ചര്‍ച്ച വരെ നടന്നൂ

ജനിപ്പിച്ച അപ്പനെയും പെറ്റ തളളയെയും എനിക്ക് കൃത്യമായി തിരിച്ചറിവുളളതുകൊണ്ട് എന്നെ വില്‍ക്കാന്‍ ഞാന്‍ തയ്യാറല്ല എന്ന് പറയട്ടെ .

. ഇനി വിഷയത്തിലോട്ട് കടക്കാം ചൈനീസ് വയറസ് വന്ന് മരിച്ച വൈദീകന്‍റെ മൃതദേഹം ദഹിപ്പിക്കാന്‍ തീരുമാനിച്ചൂ എന്ന ഫ്ലാഷ് ന്യൂസ് ആണീ പോസ്റ്റിന് കാരണം

(വാര്‍ത്ത ശരിയോ തെറ്റോ അത് എന്‍റെ വിഷയം അല്ല ആശയം മാത്രമേ വിഷയമായുളളൂ ) കേരളത്തില്‍ 200വര്‍ഷം മുന്‍പ് പളളികളോട് ചേര്‍ന്ന് സെമിത്തേരി ഇല്ലായിരുന്നൂ ബ്രിട്ടീഷുകാരാണ് ഈ രീതി നടപ്പാക്കിയത്

200വര്‍ഷം മുന്‍പ് മരിക്കുന്ന ഓരോ ക്രിസ്ത്യാനിക്കും സ്വന്തം പറമ്പില്‍ തന്നെയാണ് ശവാടക്ക് ലഭിച്ചിരുന്നത് .

പിന്നീട് പളളി പറമ്പില്‍ യാതോരു മാര്‍ബിള്‍ ഫലകവും ഇല്ലാതെ അടക്കി വെറും മണ്ണില്‍ ആരുടെ എവിടെ എന്ന് ഒരറിവും ഇല്ല (വൈദീകരുടെയും മെത്രാന്‍മാരുടെയും മാത്രം പളളിക്കുളളിലും ) പിന്നീട് കുഴിമാടത്തില്‍ വളച്ച് കെട്ടും കോണ്‍ക്രീറ്റ് ,ചെറിയ കല്ലുകൊണ്ട് കുരിശും വന്നൂ ശേഷം കെട്ടി തിരിച്ച് കല്ലറ മാര്‍ബിള്‍ ഒരു നില രണ്ട് നില വീട്ട് പേര് അങ്ങനെ അങ്ങനെ പോണൂ

...കേരളത്തിലെ ക്രിസ്ത്യാനികളുടെ സെമിത്തേരി മൊത്തം എടുത്താല്‍ 5000ഹെക്ടറിലധികം സ്ഥലം വരും .

.എന്‍റെ ഇടവക പളളിയായ മണര്‍കാട് പളളിയുടെ സെമിത്തേരി ഇരിക്കുന്നത് 2.5 ഏക്കര്‍ സ്ഥലത്താണ് (എന്നിട്ടും സ്ഥലം തികയാത്ത അനുഭവം )പിതാക്കന്‍മാര് ദീര്‍ഘ വീക്ഷണവും കാര്യപ്രാപ്തിയും ഉളളവരായതുകൊണ്ട് താഴത്തെ പളളി മുറ്റത്ത് ഉണ്ടായിരുന്ന ശവാടക്ക് സൗകരൃം അപ്പാടെ പൊളിച്ച് കരവട്ടെ പളളി പറമ്പിലേയ്ക്ക് മാറ്റി ഇല്ലായിരുന്നൂ എങ്കില്‍ 8 നോമ്പില്‍ ജനത്തിരക്ക് കൈകാരൃം ചെയ്യാന്‍ ആവാതെ വന്നേനേ .

പറയുന്നത് ഇതാണ് വളരെ ഏറെ ജനസാന്ദ്രത ഉളള കേരളത്തില്‍ പളളികള്‍ വയ്ക്കുന്നതിനെ ആരും എതിര്‍ക്കില്ല പക്ഷേ സെമിത്തേരി വലിയ പ്രശ്നം തന്നെയാണ്

1 ജല മലിനീകരണം

2 വിവിധ രോഗങ്ങളാല്‍ മരിക്കുന്നവരുടെ ശരീരം അഴുകിയാലും പരിസരത്ത് പലവിധത്തിലുളള രാസമലിനീകരണം ഉണ്ടാവും (എത്ര ഭദ്രമായി അടച്ചാലും സെമിത്തേരിയിലെ മണ്ണിന് ഒരു മണം ഉണ്ടന്നത് സത്യം തന്നെയാണ് )

3 കല്ലറ കെട്ടി പൊക്കി പണിയുന്നത് കാണുമ്പോള്‍ പരിസരവാസികള്‍ക്ക് എപ്പോളും ഒരു ഉള്‍ഭയം ഇങ്ങനെ പലതും ഉണ്ട്

പിന്നെ സ്ഥലം നഷ്ടം അതി ഭീകരം ഇവിടെ വിശ്വാസം ഒഴികെ സകലതും കാലത്തിന് അനുസരിച്ച് മാറുന്നത് ആണ് ക്രിസ്ത്യാനി എന്നും അത് ഉള്‍ക്കൊളളാറും ഉണ്ട് അതാണ് നല്ലതും വിശ്വാസം നസറാനായ യേശു ക്രിസ്തുവിലായിരിക്കണം അത് ഉറച്ചതും ആവണം 2000വര്‍ഷം കൊണ്ട് ഒരുപാട് ആചാരങ്ങള്‍ നാം സ്വീകരിച്ചിട്ടുണ്ട് ചിലതൊക്കെ ഉപേക്ഷിച്ചുണ്ട് ശവാടക്ക് മാത്രം കുഴിച്ചിട്ടാലേ കിളിര്‍ത്ത് വരൂന്നൊളള ചിന്ത മാറ്റുക ദഹിപ്പിക്കാന്‍ കഴിയണം ശുശ്രൂഷ പൂര്‍ത്തിയാക്കി ശവം ദഹിപ്പിക്കുകയും ശേഷിപ്പായി വരുന്ന ഭാഗം ചെറിയ ഒരു തടിപെട്ടിയിലാക്കി പളളിയോട് ചേര്‍ന്ന് ചെറിയ സെല്ലുകള്‍ ഉണ്ടാക്കി അവിടെ വയ്ക്കുകയോ മണ്ണില്‍ കുഴിച്ചിടുകയോ ചെയ്യാം

പല ക്രിസ്ത്യന്‍ രാജ്യങ്ങളിലും സിംഗപ്പൂരിലും ശവം ദഹിപ്പിക്കാനേ അനുമതി ഉളളൂ എന്നത് ഓര്‍ക്കുക .ഞാന്‍ നടത്തുന്ന പളളി ഇടവക ഒന്നടങ്കം ദഹിപ്പിക്കാന്‍ ആണ് തീരുമാനിച്ചിരിക്കുന്നത്

പളളി ഇരിക്കുന്ന സ്ഥലവും പളളിയും എന്‍റെ സ്വന്തം പേരില്‍ തന്നെയാണ് കിടക്കുന്നത് അതുകൊണ്ട് വേണേല്‍ എന്‍റെ പറമ്പില്‍ ഒരാളെ അടക്കാന്‍ എനിക്ക് അനുവദിക്കാം ആര്‍ക്കും ചോദ്യം ചെയ്യാനും പറ്റില്ല ഇല്ലങ്കില്‍ ഓരോ സെന്‍റ് സ് എനിക്ക് ഒരോത്തര്‍ക്കും എഴുതി കൊടുക്കാം (വിലയ്ക്ക് തന്നെ )സ്വന്തം സ്ഥലത്ത് അടക്കാന്‍ പറ്റില്ലന്ന് കോടതിക്ക് പോലും പറയാനാവില്ല

പക്ഷേ എപ്പോളും ആ പളളിയെ സ്നേഹിക്കുന്ന എന്താവശ്യം പറഞ്ഞാലും ഓടി വരുന്ന അയല്‍ക്കാരെ വെറുപ്പിച്ച് അങ്ങനെ ചെയ്തിട്ട് ആ പളളി മദ്ബഹായില്‍ നിന്ന് നീട്ടി കുര്‍ബ്ബാന ചൊല്ലിയാല്‍ കര്‍ത്താവ് അത് സ്വീകരിക്കില്ല.അതുകൊണ്ട് ഞാന്‍ പറഞ്ഞൂ പളളിക്കാരത് അംഗീകരിക്കാന്‍ തയ്യാറായി

മൃതദേഹം പളളി എത്തിച്ച് ശുശ്രൂഷ പൂര്‍ത്തിയാക്കി ദഹിപ്പിക്കും അയല്‍ക്കാര്‍ക്ക് ദോഷം ആകുന്ന രീതിയില്‍ ഒന്നും വേണ്ട എന്ന എന്‍റെ തീരുമാനത്തിന് ദൈവം തന്നെ തന്ന അംഗീകാരം ആണ് പളളി പണി വേഗം പൂര്‍ത്തിയാക്കിയത് (കൂദാശ പിന്നീട് മാത്രം ചൈനീസ് വയറസ് ഒന്നൊതുങ്ങീട്ട് )

സഭകള്‍ സെമിത്തേരി കച്ചവടം എന്ന ലാഭം നോക്കാതെ((ലോകത്ത് ഏറ്റവും കൂടുതല്‍ വിലയുളളത് സെമിത്തേരിയിലെ 7അടി നീളം 2.5അടി വീതി ഉളള സ്ഥലത്തിനാണ് 1മുതല്‍ 10ലക്ഷം വരെ ആണ് വെറും മണ്ണിന് വില അതില്‍ പലതും സ്ഥിരം അല്ല മാറിമാറി വില്‍ക്കും എന്നര്‍ത്ഥം വിശ്വാസികളെ കുഴിച്ചിട്ടാലേ കിളിര്‍ത്ത് വരൂന്ന് പഠിക്കുന്നതിന്‍റെ ഒരു കാരണം ഇതാണ് അതും പളളി പറമ്പില്‍ തന്നെ വേണം ))

ദഹിപ്പിക്കാന്‍ ഉളള സൗകരൃം ചെയ്യേണ്ട കാലം അതിക്രമിച്ചൂ ചിന്തിക്കുക ലക്ഷ കണക്ക് ക്രിസ്ത്യാനികളെ ചുട്ട് കൊന്നിട്ടുണ്ട് മൃഗങ്ങള്‍ക്ക് കൊടുത്തിട്ടുണ്ട് വെളളത്തില്‍ എറിഞ്ഞ് കളഞ്ഞിട്ടുണ്ട് അവരൊക്കെ കര്‍ത്താവിന്‍റെ വരവിന്‍ അവനോട് ചേരും എങ്കില്‍ തീര്‍ച്ചയായും ദഹിപ്പിച്ചാലും ഉയര്‍ത്ത് അവനോട് ചേരും

Fr Geevargese Kizhakkedathu

facebook

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു