മത സാഹോദര്യത്തിന്റെ ചരിത്രപ്രതീകം.|മീനച്ചിൽ കുമ്പാനി ഞാവക്കാട്ടു മഠംദാമോദർ സിംഹൻ ഭാസ്ക്കരൻ കർത്താവ് നൂറ്റിരണ്ടാo വയസ്സിൽ നാടു നീങ്ങുമ്പോൾ മീനച്ചിൽ പ്രദേശത്തിന്റെ ചരിത്ര പാരമ്പര്യത്തിന്റെയും സാമൂഹ്യ ഘടനയുടെയും സാംസ്കാരിക പൈതൃകത്തിന്റെയും ജാജ്ജ്വല്യമാനമായ ഒരു മഹാദ്ധ്യായത്തിനാണ്തിരശ്ശീല വീഴുന്നതെന്നു പറയാം .
പാലാ :മീനച്ചിൽ രാജവംശ പരമ്പരയിലെ അവസാന കണ്ണി കെ കെ ഭാസ്‌ക്കരൻ കർത്താ(101) നിര്യാതനായി.
ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. പഞ്ചായത്ത് പ്രസിഡണ്ടായി ഏറെ നാൾ പ്രവർത്തിച്ചിരുന്നു.
ഈ രാജ വംശത്തിന്റെ ഭരണകാലത്താണ് പാലായിലെ പ്രസിദ്ധമായ കത്തീഡ്രൽ പള്ളി പണിതത്.നിർമ്മാണത്തിനുള്ള സർവ്വ വിധ സഹായങ്ങളും ചെയ്തുകൊടുത്തതും.ഈ രാജവംശക്കാരാണ്.കത്തീഡ്രൽ പള്ളിയിൽ ജനുവരി 5,6 തീയതികളിൽ നടക്കുന്ന ദനഹാ രാക്കുളി തിരുന്നാളിനോട് അനുബന്ധിച്ച് കൽക്കുരിശിൽ വിളക്ക് തെളിയിക്കുന്നതിനുള്ള അവകാശം ഈ രാജവംശത്തിനാണ്.
സംസ്ക്കാര കർമ്മങ്ങൾ ഇന്ന് വൈകിട്ട് ഏഴ് മണിക്ക് പൂവരണിയിൽ ഉള്ള വീട്ടുവളപ്പിൽ.
K K Bhaskaran Kartha അനുശോചനസന്ദേശം Mar Joseph Kallarangatt
മത സാഹോദര്യത്തിന്റെ ചരിത്രപ്രതീകം.
മീനച്ചിൽ കുമ്പാനി ഞാവക്കാട്ടു മഠംദാമോദർ സിംഹൻ ഭാസ്ക്കരൻ കർത്താവ് നൂറ്റിരണ്ടാo വയസ്സിൽ നാടു നീങ്ങുമ്പോൾ മീനച്ചിൽ പ്രദേശത്തിന്റെ ചരിത്ര പാരമ്പര്യത്തിന്റെയും സാമൂഹ്യ ഘടനയുടെയും സാംസ്കാരിക പൈതൃകത്തിന്റെയും ജാജ്ജ്വല്യമാനമായ ഒരു മഹാദ്ധ്യായത്തിനാണ്തിരശ്ശീല വീഴുന്നതെന്നു പറയാം .
കഴിഞ്ഞ മുക്കാൽ നൂറ്റാണ്ടു കാലംമീനച്ചിൽ താലൂക്കിന്റെ പൊതു ജീവിതമണ്ഡലത്തിൽ ഉയർന്നു നിന്ന ഒരുദീപസ്തംഭമായിരുന്നു ഇന്നു കാലയവനികയ്ക്കു പിന്നിലേക്കു മറഞ്ഞുപോയ ഭാസ്ക്കരൻ കർത്താവ് . മീനച്ചിൽ കർത്താക്കൻമാരുടെ മഹാ പരമ്പരയിലെ പ്രൗഢ സാന്നിധ്യമായിരുന്നു ദാമോദർ സിംഹർ എന്ന പദവിപ്പേരും മുദ്രയുമുണ്ടായിരുന്ന ഭാസ്ക്കരൻ കർത്താവ്,കക്ഷിരാഷ്ടീയത്തി നതീതമായി നിന്ന ഭാസ്ക്കരൻ കർത്താ ദീർഘകാലം മുത്തോലി ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റുമായിരുന്നു. ജനങ്ങൾ സ്നേഹിച്ച ഒരു ജനസേവകനായിരുന്നു കർത്താവ്.
ആയിരം വർഷം മുൻപ് തന്റെ ഭരണസീമയിൽ താമസിച്ചിരുന്ന അഞ്ചു ക്രിസ്ത്യൻ കുടുംബങ്ങൾക്കായി ഒരുപള്ളി വച്ചു കൊടുക്കുവാൻ തയ്യാറായതും അന്നത്തെ മീനച്ചിൽ കർത്താവ്തന്നെയായിരുന്നു.
പള്ളിക്കു സ്ഥലംകൊടുക്കുക മാത്രമല്ല പള്ളി പണിയാൻ ആവശ്യമായ തടിയും തന്റെ വകയായിത്തന്നെ കർത്താവ് സംഭാവന ചെയ്തു.എതിർപ്പുയർത്തിയവരെ സ്ഥലത്തുചെന്ന് തടഞ്ഞു കൊണ്ടാണ് ഭരണകൂടത്തിന്റെ മതേതര സ്വഭാവത്തെ അന്നത്തെ മീനച്ചിൽ കർത്താവ് സാക്ഷ്യപ്പെടുത്തിയതു, ഇൻഡ്യൻ ഭരണഘടന ഉണ്ടാകുന്നതിനും ആയിരം വർഷം മുൻപത്തെ കഥയാണിത്. കവടിയാറും ഹിൽ പാലസും തിരുവിതാംകൂറിലും കൊച്ചിയിലും സംരക്ഷിച്ചു പോന്നതും ഈ സാംസ്ക്കാരിക പൈതൃകം തന്നെ.
ക്ഷത്രിയ ധർമ്മത്തിന്റെ പ്രതി പുരുഷനെന്ന നിലയിൽത്തന്നെയാണ് ഭാസ്ക്കരൻ കർത്താ നൂറ്റാണ്ട് തികച്ച സ്വജീവിതം സർവ്വാദരണീയമാം വിധം ജീവിച്ചു തീർത്തതു . രാജനീതിയുടെമാനദണ്ഡങ്ങൾക്കു വിരുദ്ധമായതൊന്നും കർത്താവിന്റെ വ്യക്തി ജീവിതത്തിലോ പൊതു ജീവിതത്തിലോ ആരും ഇന്നുവരെ ആരോപിച്ചിട്ടുമില്ല.ശാന്തനും സൗമ്യനുമായിരുന്നു ദാമോദർ സിംഹൻ .
ഹൃദ്യവും എന്നാൽപ്രൗഢവുമായ സ്‌മരണകൾ അവശേഷിപ്പിച്ചു കൊണ്ടാണ് രാജശ്രീ ഭാസ്ക്കരൻ കർത്താ കാലത്തെ കടന്നു പോയത്
പ്രണാമം. പ്രണാമം. പ്രണാമം.