അന്താരാഷ്ട്ര ബധിരവാരം ആഘോഷിക്കുന്ന ഈ വേളയിൽ തന്നെ രാജ്യത്തിനും ലോകത്തിനും മാതൃക തീർത്ത് പുതുചരിത്രം കുറിച്ച മിടുക്കിയായ അഭിഭാഷക സാറാ സണ്ണിയ്ക്ക് ആശ്ലേഷങ്ങൾ.

Share News

അന്താരാഷ്ട്ര ബധിരവാരം ആഘോഷിക്കുന്ന ഈ വേളയിൽ തന്നെ രാജ്യത്തിനും ലോകത്തിനും മാതൃക തീർത്ത് പുതുചരിത്രം കുറിച്ച മിടുക്കിയായ അഭിഭാഷക സാറാ സണ്ണിയ്ക്ക് ആശ്ലേഷങ്ങൾ.

കേൾവി-സംസാര പരിമിതിയുള്ള അഭിഭാഷകയായ സാറാ സണ്ണി സുപ്രീം കോടതിയിൽ ആദ്യമായി ആംഗ്യഭാഷയിൽ കേസ് വാദിച്ചാണ് ചരിത്ര വനിതയായിരിക്കുന്നത്.

ജഡ്ജിക്ക് മനസ്സിലാകാൻ ആംഗ്യഭാഷ വ്യാഖ്യാതാവ് സൗരവ് റോയ്‌ ചൗധരിയുടെ സഹായത്തോടെ മൊഴി മാറ്റിയായിരുന്നു വാദം. ഓൺലൈനായിട്ടാണ് കേസ് പരിഗണിച്ചത്.

അഭിഭാഷകക്കൊപ്പം വ്യാഖ്യാതാവിനെ പങ്കെടുക്കാൻ ആദ്യം മോഡറേറ്റർ അനുവദിച്ചില്ലെങ്കിലും പിന്നീട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഇടപെട്ടു, വ്യാഖ്യാതാവിന് നടപടി ക്രമങ്ങളിൽ പങ്കെടുക്കുന്നതിൽ പ്രശ്നമില്ലെന്ന് വ്യക്തമാക്കി. അങ്ങനെ സാറയ്ക്കൊപ്പം റോയ്‌ ചൗധരിക്കും സ്‌ക്രീനിൽ പ്രത്യക്ഷപ്പെടാൻ അനുമതിയായി.

പരിമിതികളെ അവഗണിച്ചും അതിജീവിച്ചും മുന്നേറുകയാണ് നമ്മുടെ ഭിന്നശേഷിസമൂഹം. അവർക്കു വേണ്ട പിന്തുണ നല്കാൻ നാം തയ്യാറാകണമെന്നു മാത്രം.

സർവ്വമേഖലകളും ഭിന്നശേഷി സൗഹൃദമായി മാറണമെന്നാണ് ആഗ്രഹിച്ചു പ്രവർത്തിക്കുന്ന സംസ്ഥാന സർക്കാരിന് ഏറ്റവും സന്തോഷമേകുന്ന നേട്ടം കൂടിയാണ് അഡ്വ. സാറയുടെത്.

ഭിന്നശേഷിക്കാരെ മുൻനിരയിൽ കൊണ്ടുവരാനുള്ള എല്ലാ വാതിലുകളും തുറന്നിട്ടു കൊടുക്കാൻ സുപ്രീം കോടതി മുന്നിട്ടിറങ്ങിയതും വലിയ പ്രതീക്ഷ നൽകുന്നതാണ്.

അഭിമാനം.

Dr. R. Bindu

 Minister for Higher Education and Social Justice

Share News