“എന്റെ കൂടെ നിന്ന് ഈ സ്വിച്ച് ഓൺ കർമ്മം നടത്തുന്നത് ആരാണെന്നു എല്ലാവർക്കും അറിയാമെന്നു കരുതുന്നു, ഇത് ചേരാനല്ലൂർ ഗ്രാമപഞ്ചായത്തിലെ കുറങ്കോട്ട ദ്വീപിലെ എന്റെ പ്രിയ ചങ്ങാതി വൈഷ്ണവ്.” |ടി ജെ വിനോദ് MLA
ഞാൻ ആദ്യമായി എം.എൽ.എ ആയ 2019 ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണ സമയത്ത് കുറങ്കോട്ട ദ്വീപിൽ എത്തിയപ്പോൾ എന്റെ കൈവിരലിൽ പിടിച്ചു നടന്ന് എനിക്ക് തുണയായി എന്റെ കൂടെ ദ്വീപ് മുഴുവൻ നടന്ന എന്റെ ചങ്ങാതി…
ഈ കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിനും കൃത്യ സമയത്ത് വൈഷ്ണവ് എത്തി സഹായത്തിനു കൂടെ…
കഴിഞ്ഞ ദിവസം എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും നിർമാണം പൂർത്തിയാക്കിയ ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ആയിരുന്നു.
പ്രദേശവാസികളും പാർട്ടി പ്രവർത്തകരും എം.എൽ.എ എന്ന നിലയിൽ എന്നെ കൊണ്ട് തന്നെ സ്വിച്ച് ഓൺ ചെയ്യിക്കാൻ ആയിരുന്നു നോട്ടീസ് തയ്യാറാക്കിയിരുന്നത്.
ഞാൻ ദ്വീപിലെത്തിയപ്പോൾ ദേ ആൾകൂട്ടത്തിൽ എന്റെ ചങ്ങാതി വൈഷ്‌ണവ് ഹാജരുണ്ട്. ചങ്ങാതി ഹാജരുള്ള സ്ഥിതിക്ക് സ്വിച്ച് ഓൺ കർമ്മം നടത്തുന്നതിനായി ചങ്ങാതിയെ ക്ഷണിച്ചു, സ്നേഹിതൻ കൂടുതൽ ചിന്തിച്ചില്ല എന്റെ ഒരു ആഗ്രഹമല്ലേ, എന്ന് കരുതി നേരെ വന്നു, സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു, കുറങ്കോട്ട ദ്വീപിനെ പ്രകാശപൂരിതമാക്കി…
T.J Vinod MLA