
“മാനസിക രോഗം ഉണ്ടായത് കൊണ്ട് പ്രവർത്തന മണ്ഡലത്തിൽ ഒരു കോട്ടവും ഇല്ലാതെ ജീവിതത്തെ മുന്നോട്ടു കൊണ്ട് പോയ ധാരാളം പേരെ അറിയാം”|ഡോ :സി .ജെ .ജോൺ
ഒരൽപ്പം ഉന്മാദമുണ്ടെങ്കിൽ എന്തും സാധ്യമാണെന്ന് സംവിധായകൻ ബ്ളസ്സി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിൽ . ബൈപോളാർ ഡിസോർഡർ രോഗമുള്ളവർ മാനിയയുടെ മിതമായ അവസ്ഥയായ ഹൈപ്പോ മാനിയയെ കുറിച്ച് ഇങ്ങനെ പറയാറുണ്ട് .എന്നാൽ രോഗത്തിന്റെ കാഠിന്യം നിശ്ചയിക്കാൻ

പാവം രോഗിക്കാവില്ലല്ലോ ?ഉന്മാദത്തെ ഓരോ സാഹചര്യത്തിലും പൊതു ബോധം വ്യത്യസ്തങ്ങളായ രീതിയിലാണ് പ്രയോഗിക്കുന്നത് .
രാഷ്ട്രീയക്കാർ എതിർചേരിയിൽ ഉള്ളവരെ താഴ്ത്തി പറയാൻ ഈ വാക്ക് ഉപയോഗിക്കും. കവിയും കലാകാരനുമൊക്കെ ചിലപ്പോൾ ഇങ്ങനെ നല്ല സർട്ടിഫിക്കറ്റ് നൽകും .രണ്ടും സ്റ്റിഗ്മ കൂട്ടുകയാണ് ചെയ്യുന്നത് .ഇതൊക്കെ ചെയ്യാൻ കഴിഞ്ഞത് ഒരിത്തിരി ഉന്മാദമുള്ളത് കൊണ്ടാണെന്ന് ശരിക്കും രോഗമുള്ളവർ സാക്ഷ്യപ്പെടുത്തുമോ ?

ബഷീറിന്റെ ചില രചനകളിൽ തന്റെ മനസ്സിന്റെ താളം തെറ്റലുകളെ കുറിച്ച് പറയുന്നുണ്ട്. മാനസിക രോഗം ഉണ്ടായത് കൊണ്ട് പ്രവർത്തന മണ്ഡലത്തിൽ ഒരു കോട്ടവും ഇല്ലാതെ ജീവിതത്തെ മുന്നോട്ടു കൊണ്ട് പോയ ധാരാളം പേരെ അറിയാം. ആരും ഇതൊന്നും പറയില്ല .ഇത് മറ്റുള്ളവർ അറിഞ്ഞാലുള്ള കഷ്ടപ്പാട് അവർക്കല്ലേ അറിയൂ ?
ഇതിന്റെ പേരിൽ മെഡിക്കൽ ഇൻഷുറൻസ് വരെ നിഷേധിക്കപ്പെടുന്ന സാഹചര്യങ്ങൾ കണ്ടിട്ടുണ്ട് .

(ഡോ :സി .ജെ .ജോൺ )