ഏവർക്കും ഹൃദയപൂർവ്വം നബിദിന ആശംസകൾ നേരുന്നു.|മുഖ്യമന്ത്രി
മനുഷ്യ്വതം ഉയർത്തിപ്പിടിക്കുന്ന, സാഹോദര്യവും സമാധാനവും പുലരുന്ന സമൂഹത്തിനു മാത്രമേ പുരോഗതിയുടെ പാതയിലൂടെ സഞ്ചരിക്കാൻ സാധിക്കുകയുള്ളു. അതിനുതകും വിധം മുഹമ്മദ് നബി പകർന്ന മാനവികതയുടേയും സമത്വത്തിൻ്റേയും മഹദ് സന്ദേശങ്ങൾ ഉൾക്കൊള്ളാനും പങ്കു വയ്ക്കാനും നമുക്ക് സാധിക്കണം. ദുരന്ത സാഹചര്യങ്ങളിൽ സഹജീവികൾക്ക് കൈത്താങ്ങാനും കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാനും നമുക്ക് ഒത്തൊരുമിച്ച് മുന്നോട്ടു പോകാം. ഏവർക്കും ഹൃദയപൂർവ്വം നബിദിന ആശംസകൾ നേരുന്നു
മുഖ്യമന്ത്രി പിണറായി വിജയൻ