‘കരുവന്നൂരിലെ തെറ്റിനെ ന്യായീകരിച്ചിട്ടില്ല, ഏജൻസി പറയുന്നത് മാത്രമല്ല വിശ്വസിക്കേണ്ടത്; മാധ്യമങ്ങളെ കാണാൻ വൈകിയതില്‍ എന്താ പ്രശ്നം?’:|‘ഡയറിയിലെ ആ പി വി ഞാനല്ല’; മന്ത്രിസഭ പുനഃസംഘടന തള്ളി മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: സഹകരണ മേഖലയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. വാര്‍ത്താ സമ്മേളനത്തില്‍ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കരുവന്നൂരിലെ തെറ്റിനെ ന്യായീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു ബാങ്കില്‍ ക്രമക്കേട് നടന്നാല്‍ ആ ബാങ്കില്‍ നടപടി സ്വീകരിക്കാം. സുതാര്യമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരെ ലക്ഷ്യം വയ്ക്കരുത്. സഹകാരികള്‍ ഒന്നിച്ച്‌ ഇതിനെ ചോദ്യം ചെയ്യണം. ഏജൻസി പറയുന്നത് മാത്രമല്ല വിശ്വസിക്കേണ്ടത് അദ്ദേഹം വ്യക്തമാക്കി.

അതിനിടെ ഏഴ് മാസം വാര്‍ത്താ സമ്മേളനം നടത്താതിന്റെ കാരണങ്ങളും അദ്ദേഹം വിശദീകരിച്ചു. മാധ്യമങ്ങളെ കാണേണ്ട എന്ന നിലപാടാണെങ്കില്‍ ഇന്ന് വാര്‍ത്താ സമ്മേളനത്തിനു വരുമോയെന്നു അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോടു ചോദിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ ഗ്യാപ് വന്നത് ഗ്യാപ് വന്നതു കൊണ്ടു തന്നെയാണ്. അതിലെന്താ വേറെ പ്രശ്നം വന്നിരിക്കുന്നതെന്നു അദ്ദേഹം ചോദിച്ചു. ആവശ്യമുള്ളപ്പോള്‍ മാധ്യമങ്ങളെ കാണാറുണ്ടല്ലോ. അതിനിയും കാണും. അതിനു വേറെ പ്രശ്നം ഒന്നുമില്ല.

ശബ്ദനത്തിനു ചില പ്രശ്നങ്ങള്‍ വന്നതും വാര്‍ത്താ സമ്മേളനത്തിനു പ്രശ്നമായി. നിങ്ങള്‍ മാധ്യമങ്ങള്‍ക്ക് നിങ്ങളെ കാണുന്നത് മാത്രമാണ് പ്രശ്നം. തനിക്ക് മാധ്യമങ്ങളെ കാണുന്നതില്‍ പ്രശ്നമില്ല. വാര്‍ത്താ സമ്മേളനം നടത്താതില്‍ ഒരു അസ്വഭാവികതയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഏഴ് മാസങ്ങള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം നടത്തിയത്. ഫെബ്രുവരിയിലാണ് അവസാനമായി അദ്ദേഹം മാധ്യമങ്ങളെ കണ്ടത്.

‘ഡയറിയിലെ ആ പി വി ഞാനല്ല’; മന്ത്രിസഭ പുനഃസംഘടന തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫില്‍ പുനഃസംഘടന ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഏതെങ്കിലും തീരുമാനം നേരത്തെ എടുത്തിട്ടുണ്ടെങ്കില്‍ അത് എല്‍ഡിഎഫ് നടപ്പാക്കും. അത് കൃത്യ സമയത്ത് ചര്‍ച്ച ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മാധ്യമങ്ങളെ കാണാതിരുന്നതില്‍ അസ്വാഭാവികതയില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. ചോദ്യങ്ങളെ ഭയപ്പെടുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങളെ വേണ്ട എന്നു വച്ചാല്‍ താന്‍ ഇന്ന് വാര്‍ത്താ സമ്മേളനത്തിനു വരുമോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. ശബ്ദത്തിന് ചില പ്രശ്‌നങ്ങള്‍ വന്നതും വാര്‍ത്താ സമ്മേളനത്തിനു പ്രശ്‌നമായി. മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മുഖ്യമന്ത്രി തള്ളി. എല്‍ഡിഎഫില്‍ പുനഃസംഘടനാ ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. മുന്‍ധാരണകള്‍ സമയമാകുമ്ബോള്‍ ചര്‍ച്ചചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് എല്ലാവരും വിലയിരുത്തി കഴിഞ്ഞതാണെന്നും അതില്‍നിന്ന് വ്യത്യസ്തമായി ഒന്നും പറയാനില്ലെന്നും മുഖ്യമന്ത്രി. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ മരണത്തെ തുടര്‍ന്ന് പ്രത്യേക സാഹചര്യം ഉണ്ടായിട്ടുണ്ട്. ആ തെരഞ്ഞെടുപ്പിന് അതിന്റെ പ്രത്യേകതയുണ്ട്. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍തന്നെ അതു ദൃശ്യമായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

സോളാര്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് യുഡിഎഫ് ആവശ്യപ്പെട്ടാല്‍ അന്വേഷണം നടത്തും. മാസപ്പടിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ തന്റെ ചുരുക്കപ്പേര് ഉണ്ടാകാനേ സാധ്യതയില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. ‘എത്ര പിവിമാരുണ്ട് ഈ നാട്ടില്‍. ബിജെപി സര്‍ക്കാരിന്റെ ഉദ്യോഗസ്ഥര്‍ ഊഹിച്ചതിന് ഞാന്‍ എന്ത് പറയാനാണ്. ഇത്തരമൊരു കാര്യത്തില്‍ എന്റെ സ്ഥാനമെടുത്ത് ഉപയോഗിച്ചത് എന്തിനാണ്. ഇന്നയാളുടെ ബന്ധുവാണ് എന്ന് എന്തിനാണ് പറയുന്നത്. കൃത്യമായ ഉദ്ദേശം അവര്‍ക്കുണ്ട്. ആ ഉദ്ദേശം കൃത്യമായ ആളെ പറയലല്ല, ആ ആളിലൂടെ എന്നിലേക്കെത്തലാണ്. ആ രാഷ്ട്രീയം മനസ്സിലാക്കാന്‍ കഴിയത്താവരാണ് മാധ്യമങ്ങളെന്ന് പറയുന്നില്ല. ബന്ധപ്പെട്ട ആളോട് പ്രതികരണമെങ്കിലും ഏജന്‍സി തേടേണ്ടതായിരുന്നു. ഈ കണക്കുകളെല്ലാം മറച്ചുവെച്ചതല്ല. കണക്കുകളെല്ലാം സുതാര്യമായിരുന്നു. പിണറായി വിജയനെ ഇടിച്ചുതാഴ്ത്താനാണ് ശ്രമിക്കുന്നത്. അതിനെ കുടുംബാംഗങ്ങളെ കൂടി ഉപയോഗപ്പെടുത്താമെന്നാണ് നോക്കുന്നത്’ മുഖ്യമന്ത്രി പറഞ്ഞു.

Share News