
ഒരു താഴുവാങ്ങി പങ്കാളികൾ ഒരുമിച്ച് പൂട്ടി താക്കോൽ നദിയിലേക്ക് എറിഞ്ഞുകളഞ്ഞാൽ..
അനശ്വര പ്രണയത്തെ പൂട്ടിയിടുന്പോൾ
കൊളോണിൽ റൈൻ നദിയുടെ മുകളിലുള്ള പാലത്തിൻറെ കൈവരികളിൽ ഒരു താഴുവാങ്ങി പങ്കാളികൾ ഒരുമിച്ച് പൂട്ടി താക്കോൽ നദിയിലേക്ക് എറിഞ്ഞുകളഞ്ഞാൽ ആത്മബന്ധവും പ്രണയവും എക്കാലവും നിലനിൽക്കുമെന്ന് ഒരു (അന്ധ)വിശ്വാസം ഉണ്ട്.
ദശലക്ഷക്കണക്കിന് താഴുകൾ ആണ് കൈവരിയിൽ പൂട്ടിയിട്ടിരിക്കുന്നത്. പാലത്തിന്റെ കൈവരിയിൽ പൂട്ടിയിടാൻ സൗകര്യം കിട്ടാത്തവർ മറ്റു പൂട്ടുകളിലേക്ക് അവരുടെ ലോക്കുകൾ ബന്ധിപ്പിക്കുന്നു.
അതിൽ കുറച്ചു റിസ്ക് എലമെന്റ് ഉണ്ട്… ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്

മുരളി തുമ്മാരുകുടി