രാജ്യത്ത് മുതൽ മുടക്കില്ലാതെ നടത്താൻ കഴിയുന്ന ഏറ്റവും നല്ല ബിസിനസ്സ് ഏതാണെന്ന് ചോദിച്ചാൽ അതിന് ഒറ്റ ഉത്തരമേ ഉള്ളൂ. അത് രാഷ്ട്രീയമാണ്.

Share News

ഞങ്ങളുടെ പണവും ഞങ്ങളും സുരക്ഷിതമാണ്.

രാജ്യത്ത് മുതൽ മുടക്കില്ലാതെ നടത്താൻ കഴിയുന്ന ഏറ്റവും നല്ല ബിസിനസ്സ് ഏതാണെന്ന് ചോദിച്ചാൽ അതിന് ഒറ്റ ഉത്തരമേ ഉള്ളൂ. അത് രാഷ്ട്രീയമാണ്. നമ്മുടെ രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾ കഴിഞ്ഞ ഒരു വർഷം (2021-22 ) ഉണ്ടാക്കിയ വരുമാനത്തിൻ്റെ കണക്കുകൾ ഒന്ന് നോക്കുക. ഒരു പതിറ്റാണ്ട് കാലം മാത്രം അധികാരത്തിലെത്തിയ ബി.ജെ.പി.യുടെ ആസ്തി

6046 കോടി രൂപയാണ്. കഴിഞ്ഞ ഒരു വർഷത്തെ ഇവരുടെ വരുമാനം 1917 കോടി രൂപയാണ്.

ആറ് പതിറ്റാണ്ട് രാജ്യം ഭരിച്ച കോൺഗ്രസ്സിന് 805 കോടി രൂപയുടെ ആസ്തി മാത്രമേ ഉള്ളൂ. കോൺഗ്രസ്സ് പാർട്ടി കഴിഞ്ഞ ഒരു വർഷം ഉണ്ടാക്കിയ വരുമാനം 541 കോടി രൂപയുടേതാണ്.

736 കോടി രൂപയുടെ ആസ്തിയാണ് പാവപ്പെട്ടവൻ്റെ പാർട്ടിയായ സി.പി.എമ്മിനുള്ളത്. കഴിഞ്ഞ ഒരു വർഷത്തെ ഇവരുടെ വരുമാനം 162 കോടി രൂപയും.

ബി.ജെ.പി.ക്ക് ഒരു വർഷം തങ്ങളുടെ ബാങ്ക് നിക്ഷേപങ്ങളിൽ നിന്ന് 168 കോടി രൂപ പലിശ മാത്രം ലഭിക്കുമ്പോൾ സി.പി.എമ്മിന് 22 കോടി രൂപയാണ് പലിശ ഇനത്തിൽ മാത്രം ലഭിക്കുന്നത്. ഇത് ഏതെങ്കിലും കോർപ്പറേറ്റ് കമ്പിനികളുടെ കണക്ക് അല്ല. നമ്മളെ ഭരിക്കുന്ന പാർട്ടികളുടെ വരുമാനവും ആസ്തിയും ആണ്.

അണികളെ തമ്മിൽ തല്ലിച്ചും കൊല്ലിച്ചും നേതാക്കന്മാരുടെ സിംഹാസനം ഉറപ്പിക്കുമ്പോൾ ഇവർ ആരും ഇന്ന് പരസ്പരം മത്സരിക്കുന്നില്ല. ഇവർ മത്സരിക്കുന്നത് ടാറ്റയോടും,

ബിർളയോടും, അംബാനിയോടുമാണ്. ഖനന മേഖലയിൽ നിന്നും മരുന്ന് കമ്പിനികളിൽ നിന്നും കോർപ്പറേറ്റുകളിൽ നിന്നും ഉദ്യോഗസ്ഥ-ജനപ്രതിനിധികൾ നൽകുന്ന ലെവിയിൽ നിന്നുമാണ് ഇവർ ഇത്രയും വരുമാനം ഉണ്ടാക്കിയത് എന്ന് ആദായ വകുപ്പിന് നൽകിയ കണക്കുകളിൽ പറയുന്നു. ഇരുപതിനായിരത്തിൽ കുറഞ്ഞ കണക്കുകൾ ഒന്നും ഇതിൽ ഉൾപ്പെടുകയുമില്ല. അതായത് കോടിക്കണക്കിന് സാധാരണക്കാരൻ്റെ കയ്യിൽ നിന്ന് വാങ്ങിച്ചതൊന്നും കണക്കിൽപ്പെടില്ല. ഓരോ പാർട്ടിക്കും

ഇത്രയും വരുമാനം ഉണ്ടാക്കാൻ കഴിയുമെങ്കിൽ മുതൽ മുടക്കില്ലാതെയും തൊഴിലാളി സമരങ്ങളില്ലാതെയും നടത്തുന്ന ഏറ്റവും നല്ല വ്യവസായ സ്ഥാപനത്തിൻ്റെ മാനേജിംങ്ങ് ഡയറക്റ്റർമാരാണ് നിങ്ങളുടെയെല്ലാം നേതാക്കളെന്ന് നിങ്ങൾ തിരിച്ചറിയുക. പ്രളയം വന്നപ്പോഴും കൊറോണ വന്നപ്പോഴും സാധാരണക്കാരൻ്റെ തൂത്തി പൊളിച്ചും വഴിവാണിഭക്കാരൻ്റെയും ചെരുപ്പ് കുത്തിയുടെയും മുന്നിൽ ബക്കറ്റ് കാണിച്ച് പിരിച്ചപ്പോഴും, നോട്ട് നിരോധന കാലത്ത് പോലും ഷെയർമാർക്കറ്റിലും മ്യൂച്ചൽ ഫണ്ടിലും നിക്ഷേപിച്ച ഈ പണമെല്ലാം എന്നും സുരക്ഷിതമാണ്. കർഷകൻ വിഷം കഴിക്കുമ്പോഴും വ്യാപാരി കെട്ടി തൂങ്ങുമ്പോഴും ഞങ്ങളും ഞങ്ങളുടെ നിക്ഷേപവും സുരക്ഷിതമാണ്.

തയ്യാറാക്കിയത്,

അഡ്വ. വി.ടി.പ്രദീപ് കുമാർ,

സെക്രട്ടറി, ദി പീപ്പിൾ

9947243655

Share News