കേരളത്തിൽ തദ്ദേശ ഭരണ സംവിധാനങ്ങളിലേക്ക് അൻപത് ശതമാനം വനിതാ സംവരണം വന്നിട്ട് പതിനഞ്ച് വർഷം തികഞ്ഞു.|സ്ത്രീ ശാക്തീകരണം ഉണ്ടായിട്ടുണ്ടെന്ന് പഠനങ്ങൾ നടത്തിയിട്ടുണ്ടോ?

Share News

കേരളത്തിൽ തദ്ദേശ ഭരണ സംവിധാനങ്ങളിലേക്ക് അൻപത് ശതമാനം വനിതാ സംവരണം വന്നിട്ട് പതിനഞ്ച് വർഷം തികഞ്ഞു. കേരളത്തിനും മുമ്പേ ബീഹാർ ഇത് നടപ്പിലാക്കിയിരുന്നു.

ഇത് കൊണ്ട് എത്ര മാത്രം സ്ത്രീ ശാക്തീകരണം ഉണ്ടായിട്ടുണ്ടെന്ന് പഠനങ്ങൾ നടത്തിയിട്ടുണ്ടോ?

പദവി ഉണ്ടെങ്കിലും പുരുഷ നിയന്ത്രിതമാണോ ഈ സംവിധാനങ്ങളെന്ന് പരിശോധിക്കേണ്ടേ?നാട്ടിലെ പെണ്ണുങ്ങൾക്ക് സ്വാതന്ത്ര്യമില്ലെന്ന പറച്ചിലുകൾ അന്തരീക്ഷത്തിൽ ഇപ്പോഴും ഉയരുന്നുണ്ട്. പതിനഞ്ച് വർഷമായി ഭരണ രംഗത്തിൽ കിട്ടിയ അവസരം തുല്യതക്കായി സ്ത്രീകൾ എങ്ങനെ വിനിയോഗിച്ചുവെന്നതിൽ ഓഡിറ്റ് വേണ്ടേ?സാധിക്കുന്നില്ലെങ്കിൽ അത് സാധിച്ചെടുക്കാൻ എന്തൊക്കെ ചെയ്യണമെന്നതിൽ പരിശീലനം വേണ്ടേ?

താഴെ തട്ടിലെ വനിതാ പ്രതിനിധ്യത്തിൽ നിന്നും ആനുപാതികമായി മേൽത്തട്ടിലേക്ക് വനിതകൾ ഉയർന്ന് വരാത്തത് എന്ത് കൊണ്ടാണ് ?ശാസ്ത്രീയമായ പഠനം വേണം. അത്തരമൊരു അന്വേഷണം മാധ്യമങ്ങളും നടത്തി കാണുന്നില്ല .

(ഡോ. സി. ജെ .ജോൺ)

Share News