
ഇത് എഡിറ്റു ചെയ്യാൻ നിയോഗം ലഭിച്ചത് എനിക്ക് വലിയൊരു അനുഭവമായി മാറി..
സുഹൃത്ത് ക്രിസ്റ്റഫർ മാളിയേക്കൽ ദീർഘകാലത്തെ പഠനങ്ങൾക്കു ശേഷം രചിച്ച, “മാളിയേക്കൽ കുടുംബങ്ങൾ: കേരളചരിത്രത്തിലെ ഒരേട്” തികച്ചും വ്യത്യസ്തമായൊരു കൃതിയാണ്. സ്വന്തം കുടുംബമാഹാത്മ്യം പൊലിപ്പിക്കുന്നതിനു പകരം കേരളത്തിന്റെ, കൊച്ചിയുടെ ചരിത്രവും മറ്റ് ചരിത്രഗ്രന്ഥങ്ങളിൽ ഇല്ലാത്ത പല കണ്ടെത്തലുകളും സഹിതം ഇതിൽ കടന്നുവരുന്നു. അങ്ങനെ ഇതൊരു ഗവേഷണകൃതിയാണെന്ന് നിശ്ചയമായും പറയാം.

ഇത് എഡിറ്റു ചെയ്യാൻ നിയോഗം ലഭിച്ചത് എനിക്ക് വലിയൊരു അനുഭവമായി മാറി..

.കഴിഞ്ഞ 35 വർഷത്തോളമായി മുന്നൂറിൽപ്പരം പുസ്തകങ്ങൾ എഡിറ്റു ചെയ്തിട്ടുണ്ടെങ്കിലും പ്രകാശനച്ചടങ്ങിൽ ആദരിക്കപ്പെടുന്നത് ആദ്യം. എഡിറ്റർ എന്നും തിരശ്ശീലയ്ക്കു പിന്നിലേ നിൽക്കാവൂ എന്ന എന്റെ നിർബന്ധം ഗ്രന്ഥകർത്താവിന്റെ നിശ്ചയദാർഡ്യത്തിനു മുന്നിൽ തകർന്നു.

P. V. Alby