ആ പാതിരാത്രിയിൽ ഹോസ്പിറ്റലിലേക്ക് ഓടിയെത്തിയ ആലപ്പുഴയുടെ എംപി ശ്രീ. കെസി വേണുഗോപാലാണ് ഈ ക്രൂരത ആദ്യം രാജ്യത്തോട് വിളിച്ച് പറഞ്ഞത്.

Share News

മുസ്‌ലിം ലീഗ് നേതാവും എം പിയുമായിരുന്ന ശ്രീ. ഇ അഹമ്മദ് സാഹിബ് മരണപ്പെട്ടപ്പോൾ ഉണ്ടായ സാഹചര്യം ചിലരെങ്കിലും മറന്ന് പോകാനിടയില്ല.

അദ്ദേഹത്തോട് പാർലമെൻ്റ് കാട്ടിയ അനാദരവും മനുഷ്യത്വരഹിതമായ സമീപനവും ലീഗിൻ്റെ പ്രിയപ്പെട്ട നേതാക്കളിൽ ചിലരെങ്കിലും ഓർമ്മിക്കുന്നുണ്ടാകും. അദ്ദേഹത്തിൻ്റെ ബന്ധുക്കൾക്ക് ഹോസ്പിറ്റലിനകത്തേക്ക് പ്രവേശിക്കാനോ പരിപാപനമായ സംസം പാനീയം നൽകാനോ തയ്യാറാകാതിരുന്നപ്പോൾ ആ പാതിരാത്രിയിൽ ഹോസ്പിറ്റലിലേക്ക് ഓടിയെത്തിയ ആലപ്പുഴയുടെ എംപി ശ്രീ. കെസി വേണുഗോപാലാണ് ഈ ക്രൂരത ആദ്യം രാജ്യത്തോട് വിളിച്ച് പറഞ്ഞത്.

അന്ന് ഒരു പ്രമുഖ ചാനലിൽ നടന്ന ഡിബേറ്റിൽ ഈ നടപടിയെ ന്യായീകരിച്ച ഇന്നത്തെ കേന്ദ്രമന്ത്രി മലയാളിയായ ശ്രീ. ജോർജ്ജ് കുര്യനെതിരെ നെഞ്ച് പൊട്ടി പ്രതികരിച്ച കെ.സിയെ നമ്മൾ കണ്ടതാണ്. പാർലമെൻ്റിൻ്റെ ശൂന്യവേളയിൽ ഈ വിഷയം ഉന്നയിക്കാൻ ശ്രമിച്ച കെ.സി വേണുഗോപാലിനെ സ്പീക്കർ തടയുകയും സുധിപ് ബന്ധോപാദ്യായിക്ക് അവസരം നൽകുകയുമായിരുന്നു. ഈ വിഷയം സാന്ദർഭികമായി ഓർമ്മിപ്പിച്ചുവെന്ന് മാത്രം.

അദ്ദേഹത്തിന് കാപട്യമറിയില്ല. ചെയ്യുന്ന പ്രവർത്തിയോട് 100% ആത്മാർത്ഥതയുള്ള ഒരാളെ ട്രെൻ്റ് സെറ്റ് ചെയ്ത് അക്രമിക്കുന്നവർ ആത്മപരിശോധന നടത്തത്തമെന്ന് ഒരഭ്യർത്ഥതയുണ്ട്. അല്ലാതെ നമ്മളിൽപ്പെട്ടവർ വിദേശങ്ങളിലോ ഇതര സംസ്ഥാനങ്ങളിലോ കുടുങ്ങിക്കിടക്കുമ്പോൾ അഡ്മിഷനും സർക്കാർ സേവനങ്ങളും ആവശ്യമായി വരുമ്പോൾ മാത്രം ഓർമ്മിക്കുന്ന പേരാകരുത് കെ.സിയുടേത്.

മുഖ്യമന്ത്രിയായി ആരെ വേണേലും തെരഞ്ഞെടുക്കട്ടെ. ആരായാലും അതൊരു കോൺഗ്രസ്സ് സാമാജികനാകണം എന്നതേയുള്ളൂ… ശ്രീ കെ സി വേണുഗോപാൽ എവിടെയെങ്കിലും തനിക്ക് മുഖ്യമന്ത്രിയാകണം എന്നൊരവശ്യം പറഞ്ഞിട്ടില്ല. ഹൈക്കമാൻ്റ് പ്രതിനിധികൾക്ക് മുന്നിൽ എം എൽ എമാർ അഭിപ്രായം പറഞ്ഞിട്ടുണ്ട്. അതിൽ ചിലർ കെ സിയുടെ പേരും പരമർശിച്ചിട്ടുണ്ട്. അതിൻ്റെ മറവു പറ്റി അദ്ദേഹത്തെ ക്രൂഷിക്കാൻ ചിലർ ഓവർടൈം പണിയെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത് തെറ്റായിരുന്നു എന്ന് ബോധ്യപ്പെടുന്നൊരു ദിവസമുണ്ടാകും

എത്രയും വേഗം ഒരാളെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച് കേരളത്തിലെ പാവപ്പെട്ട കോൺഗ്രസ്സ് പ്രവർത്തകരുടെ ബാക്കിയുള്ള അഭിമാനമെങ്കിലും സംരക്ഷിക്കണമെന്ന് അഭ്യർഥിക്കുന്നു

കേരളത്തിൽ 100 സീറ്റ് കിട്ടുന്നതിന് മുമ്പ് കേന്ദ്രത്തിൽ 100 സീറ്റ് നമുക്ക് കിട്ടിയിരുന്നു.,അല്ലെങ്കിൽ കേരളത്തിൽ നിയമസഭാ ഇലക്ഷൻ തന്നെ നടക്കുമോയെന്ന് സംശയമാണ്.,

നിയമസഭാ ഇലക്ഷൻ എന്നല്ല ഈ രാജ്യത്തെ ഭരണഘടന പോലും സംഘപരിവാർ തീരുമാനിക്കുമായിരുന്നു,മലപ്പുറം പാക്കിസ്ഥാനാണെന്ന് പറഞ്ഞവർ ഈ രാജ്യത്തെ ന്യൂനപക്ഷങ്ങളെ കൊല്ലാകൊല ചെയ്യുമായിരുന്നു,രാഹുൽ ഗാന്ധിയെ പപ്പുവെന്നും,കെ സി വേണുഗോപാലിനെ പപ്പുവിന്റെ തൊഴിലാളിയെന്നും,അടിമയെന്നുമൊക്കെ അമിത് ഷാ വിളിച്ചപ്പോൾ ഈ രാജ്യത്തെ സംഘപരിവാർ PR ടീം അത് പരമാവധി പ്രചരിപ്പിച്ചു,കേരളത്തിലെ പിണറായിയുടെ PR ടീം അതിനെ പ്രോത്സാഹിപ്പിച്ചു,ഇത് കണ്ടിട്ടും കേട്ടിട്ടും ആത്മാർത്ഥതയുള്ള ഒരുപാട് കോൺഗ്രസുകാർ പ്രതികരിച്ചു,മറ്റ് ചിലർ കണ്ണടച്ചു,ആ വലിയ PR ടീമുകളെയെല്ലാം നിലംപരിശാക്കി പാർലമെന്റിൽ 44 സീറ്റിൽ നിന്ന് കോൺഗ്രസ് 100 സീറ്റിലേക്കെത്താൻ രാഹുൽ ഗാന്ധി വിയർപ്പല്ല ചോരയൊഴുക്കി രാജ്യം മുഴുവൻ നടന്നു,ആയിരക്കണക്കിന് കോൺഗ്രസുക്കാരുടെ കഠിനാദ്ധ്വാനമാണ് ആ ഭാരത് ജോഡോ യാത്ര.,ആ ആയിരക്കണക്കിന് കോൺഗ്രസുക്കാരിൽ ഒരാളാണ് മലയാളിയായ കെ സി വേണുഗോപാലുമെന്ന് ആരും നിഷേധിക്കില്ലെന്ന് കരുതുന്നു,രാജ്യത്തെ മുഴുവൻ PR ഏജൻസികളേയും തോൽപ്പിച്ച് ഭരണഘടന നിലനിർത്തിയവരെ കേരളത്തിലെ തലയില്ലാത്ത PR വർക്ക് കാണിച്ച് പേടിപ്പിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു

.കെ സി വേണുഗോപാൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി നാടിനെ നയിക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു

തന്ത്രങ്ങളുടെ മാന്ത്രികസ്പർശം

സംഘടനാബലം കൊണ്ടും അധികാര ശക്തി കൊണ്ടും അഭേദ്യമായ ഇടത് കോട്ടകളെ അനിർവചനീയമായ

കർമ്മ കൗശലം കൊണ്ട്

കീറിമുറിച്ച നേതാവാണ്

നമ്മുടെ കെ സി .

അമ്പലപ്പുഴയും സുധാകരനും എങ്ങനെ

UDF ബലമായി എന്ന്

ആലോചിച്ചാൽ മാത്രം

മതി ആ നയതന്ത്രത്തിൻ്റെ

മർമ്മമറിയാൻ.

ജി.സുധാകരൻ്റ ഭവനത്തിൽ 2 വർഷങ്ങൾക്ക് മുന്നേ KC നടത്തിയ ഒരു സന്ദർശനമാണ് ആ വിഷയത്തിലെ ഗതിവിഗതികളെ മാറ്റിമറിച്ചത്..

സാഹചര്യം

ഒത്തുവന്നപ്പോൾ

ആലപ്പുഴ ജില്ലയെ തന്നെ

അപ്പാടെ മാറ്റിയ രാഷ്ട്രീയ സുനാമിയായി ജി. സുധാകരനെ UDF മാറ്റി.

ഏഴ് വർഷക്കാലത്തെ

പയ്യന്നൂർ കോളേജ് KSU ക്കാലവും , യൂത്ത് കോൺഗ്രസ്സ് പ്രവർത്തനങ്ങളുടെയും

കർമ്മഭൂമിയായിരുന്നു

KC ക്ക് പയ്യന്നൂർ.

CPM ന് ഇന്ത്യയിൽ തന്നെ

ഏറ്റവും കൂടുതൽ

സംഘടനാബലമുള്ള

പയ്യന്നൂർ..

UDF സ്ഥാനാർത്ഥിക്ക് ഒരിക്കലും ജയം സ്വപ്നം കാണാൻ കഴിയാത്ത

പയ്യന്നൂർ ……..

പാർട്ടി ഫണ്ട് വിവാദത്തിൻ്റെ

നേരും നെറിയും പറഞ്ഞ്

ജനങ്ങളിലേക്ക് ഇറങ്ങിയ

വി. കുഞ്ഞികൃഷ്ണൻ

എന്ന കമ്മ്യൂണിസ്റ്റ്

കാർക്കശ്യത്തിൻ്റെ ആൾരൂപമായ സഖാവിന്

UDF ൻ്റെ തണൽ ഒരുക്കി

ഈ വർഷം കേരളം കണ്ട

ഏറ്റവും വലിയ അട്ടിമറിക്കും KC പ്രതലമൊരുക്കി.

പഠിക്കുന്ന കാലത്ത്

തളിപ്പറമ്പ് താലൂക്ക്

KSU ഭാരവാഹിയായ

കാലം മുതൽ എല്ലാ

അർത്ഥത്തിലും

രാഷ്ട്രീയ പാഠശാലയായ

തളിപ്പറമ്പും ഒരു ഇടത്

കോട്ടയായിരുന്നു.

സംസ്ഥാന സെക്രട്ടറിയുടെ പത്‌നി സ്ഥാനാർത്ഥിയായപ്പോൾ

കലാപം ഉയർത്തിയ ടി.കെ. ഗോവിന്ദൻ എന്ന

സഖാവിനെ UDF പാളയത്തിൽ എത്തിച്ച് ….. സ്ഥാനാർത്ഥിയാക്കി

ജയിക്കാനുള്ള പ്രതലമൊരുക്കുന്നതിൽ

K C വഹിച്ച പങ്ക് എല്ലാവർക്കുമറിയാം.

എം.വി. രാഘവനും , കെ.ആര്‍. ഗൗരിയമ്മയും

ഇടത് പാളയത്തിൽ

അസ്വസ്ഥമായപ്പോൾ

അവരെ UDF ൽ എത്തിച്ച്

CPMന് കനത്ത ആഘാതം സൃഷ്‌ടിച്ച സാക്ഷാൽ ലീഡറുടെ ശിഷ്യൻ അദ്ദേഹത്തിൻ്റെ

നേതൃവൈഭവത്തിൻ്റെ

പ്രകാശ കിരണങ്ങൾ

സ്വന്തം വ്യക്തിത്വത്തിലേക്കും

ആവാഹിച്ചു എന്നതിൻ്റെ

ഉദാത്തമായ ഉദാഹരണങ്ങളാണ്

മേൽപ്പറഞ്ഞ ഇടതുപക്ഷത്തിൻ്റെ

അസ്ഥിത്വത്തിന്

അപരിഹാര്യമായ

നഷ്‌ടം വരുത്തിയ

ഈ തിരഞ്ഞെടുപ്പ് ഫലങ്ങൾ….

Share News