
രാഹുല്‍ ഗാന്ധിക്കെതിരെയുള്ള വിവാദ പരാമര്‍ശത്തില്‍ പരസ്യമായി മാപ്പ് പറഞ്ഞ് ജോയ്‌സ് ജോര്‍ജ്.
രാഹുല്‍ ഗാന്ധിക്കെതിരെയുള്ള വിവാദ പരാമര്‍ശത്തില്‍ പരസ്യമായി മാപ്പ പറഞ്ഞ് ജോയ്‌സ് ജോര്‍ജ്.

സ്ത്രീകള്‍ക്കെതിരെയും രാഹുല്‍ ഗാന്ധിക്കെതിരെയും നടത്തിയ അധിക്ഷേപ പരാമര്‍ഷം വിവാദമായതിനെ തുടര്‍ന്നാണ് മാപ്പുപറച്ചില്‍. അനുചിത പരാമര്‍ഷങ്ങളാണ് തന്നില്‍ നിന്നുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
ഇടുക്കി ജില്ലയിലെ ഇരട്ടയാറില്‍ എല്‍ഡിഎഫ് പ്രചാരണയോഗത്തിലായിരുന്നു ജോയിസ് ജോര്‍ജിന്റെ വിവാദ പ്രസംഗം. പെണ്‍കുട്ടികള്‍ രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ വളഞ്ഞും കുനിഞ്ഞും നില്‍ക്കരുതെന്നും അയാള്‍ കല്യാണം കഴിച്ചിട്ടില്ലെന്നുമായിരുന്നു ജോയ്സ് ജോര്‍ജിന്റെ പരിഹാസം.
മന്ത്രി എംഎം മണി അടക്കമുള്ളവര്‍ വേദിയിലുണ്ടായിരുന്നു. പരാമര്‍ഷം വാര്‍ത്തയായതോടെ ജോയ്സ് ജോര്‍ജിനെതിരെ കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തി.
ജോയ്സ് ജോര്‍ജിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ജോയ്സ് ജോര്‍ജിനെ തള്ളി മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന നിലപാട് എല്‍ഡിഎഫിനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.ജോയ്‌സ് ജോര്‍ജ്ജിന്റെ വീട്ടിലേയ്ക്ക് ഇന്ന് ഉച്ചയ്ക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തും.
സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ജോയ്‌സ് ജോര്‍ജിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് സെക്രട്ടിയേറ്റിലേക്ക് മാര്‍ച്ച് നടത്തി.