
ജസ്റ്റിസ് കുര്യൻ ജോസഫ് ആദരണീയനായ ന്യായാധിപനാണ്.
ജസ്റ്റിസ് കുര്യൻ ജോസഫ് ആദരണീയനായ ന്യായാധിപനാണ്.
സഭയോടൊപ്പമാണെന്നു പറയുന്ന അദ്ദേഹം സിനഡിന്റെ ‘structual obstinacy’ യെ മാത്രമാണ് എതിർക്കുന്നത് എന്ന് പറയുന്ന ഒരു വീഡിയോ കാണാൻ ഇടയായി.
ആരാധനാക്രമപരമായ അനൈക്യം മൂലം ദുർബലമാകുന്നു ഒരു സഭയെ ഒന്നിപ്പിക്കാനായി എല്ലാ രൂപതകളും അദ്ദേഹം പറയുന്ന ‘structual obstinacy’ ഉപേക്ഷിക്കാൻ തയാറായപ്പോഴാണ് ഏകീകൃത കുർബാന ക്രമം രൂപപ്പെട്ടത് എന്ന് അദ്ദേഹത്തിന് എന്തുകൊണ്ട് മനസിലായില്ല എന്ന് ഞാൻ അത്ഭുതപ്പെടുന്നു! ‘ഞങ്ങൾ ഇപ്പോൾ ചെയ്യുന്നത് മാത്രമേ ഇനിയും ചെയ്യൂ, മാർപാപ്പ പറഞ്ഞാലും അനുസരിക്കില്ല’ എന്ന് പറയുന്നതല്ലേ സർ, ‘structual obstinacy’?

സഭയിൽ മുഴുവൻ ഐക്യം കൊണ്ടുവരാനായി ചെറിയൊരു വിട്ടുവീഴ്ച ചെയ്യാൻ കൂടെയുള്ളവരോട് പറയുന്നതല്ലേ സർ ക്രിസ്തീയത?
ഒരു രൂപതയുടെ പ്രാദേശിക വികാരത്തെക്കാൾ വലുതല്ലേ സർ, സഭയുടെ മുഴുവൻ മാനവും ഐക്യവും?

സിനഡ് എല്ലാ രൂപതകളോടും ഒരേ കാര്യമാണ് ആവശ്യപ്പെട്ടത്. എല്ലാവരും അതനുസരിച്ചതു സഭയോടുള്ള വിധേയത്വത്തെ പ്രതിയാണ്. അതാണ് ദൈവികം എന്ന് പരിശുദ്ധ പിതാവും നമ്മെ പഠിപ്പിക്കുന്നുണ്ട്.
(ഇതാരെയും മുറിപ്പെടുത്താൻ എഴുതിയതല്ല… തെറ്റുധാരണകൾ പരക്കാതിരിക്കാൻ മാത്രം)
ബിഷപ്പ് മാർ തോമസ് തറയിൽ

Bishop Thomas Tharayil
https://www.facebook.com/bishoptharayil