
പ്രവാസി ഭാരതീയര്‍ (കേരളീയര്‍) കമ്മീഷന്‍ ചെയര്‍പേഴ്സണായി ജസ്റ്റിസ് (റിട്ട) സോഫി തോമസ്സ് ചുമതലയേറ്റു
പ്രവാസി ഭാരതീയര്‍ (കേരളീയര്‍) എന്‍.ആര്‍.ഐ. (കെ) കമ്മീഷന്‍ ചെയര്‍പേഴ്സണായി ജസ്റ്റിസ് (റിട്ട) സോഫി തോമസ്സ് ചുമലതയേറ്റു. തിരുവനന്തപുരം തൈക്കാട് നോര്‍ക്ക സെന്ററിലെ ആറാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കമ്മീഷന്‍ ആസ്ഥാനത്തെത്തി രാവിലെ 10.30 ഓടെയാണ് ചുമതലയേറ്റത്.

കമ്മീഷന്‍ അംഗം ഡോ. മാത്യൂസ് കെ ലൂക്കോസ് മന്നിയോടും ഇന്ന് ചുമതലയേറ്റു. പി.എം ജാബിര്‍, എം.എം നയീം, ജോസഫ് ദേവസ്സ്യ പൊന്‍മാങ്കല്‍, എന്‍.ആര്‍.ഐ. (കെ) കമ്മീഷന്‍ സെക്രട്ടറി (ജയറാം കുമാര്‍ ആര്‍) എന്നിവരാണ് കമ്മീഷനിലെ മറ്റംഗങ്ങള്‍.

കഴിഞ്ഞ ദിവസമാണ് എന്‍.ആര്‍.ഐ. (കെ) കമ്മീഷനെ പുനസംഘടിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. കമ്മീഷന്റെ ആദ്യ യോഗം ആഗസ്റ്റ് 27 ന് തിരുവനന്തപുരത്ത് ചേരും. 2021 മുതല്‍ 2025 ഫെബ്രുവരി വരെ കേരള ഹൈക്കോടതി ജസ്റ്റിസായിരുന്നു ജസ്റ്റിസ് സോഫി തോമസ്സ്. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ സ്വദേശിയാണ്.

പ്രവാസി ഭാരതീയരായ കേരളീയരുടെയും അവരുടെ കുടുംബത്തിന്റെയും അവകാശങ്ങള്‍ സംരക്ഷിക്കുക, പ്രവാസികേരളീയരുടെ കേരളത്തിലുള്ള നിക്ഷേപങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കുക, അനധികൃത വിദേശ തൊഴില്‍ റിക്രൂട്ട്മെന്റുകള്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയവയാണ് കമ്മീഷന്റെ പ്രധാന ചുമതലകള്‍. പ്രവാസികളുടെ പരാതികളിന്മേലും ചില സന്ദര്‍ഭങ്ങളില്‍ സ്വമേധയായും കമ്മീഷന്‍ ഇടപെടുന്നു.

പരാതികള്‍ പരിഗണിക്കുവാന്‍ കമ്മീഷന്‍ നിശ്ചിത ഇടവേളകളില്‍ സംസ്ഥാനത്തുടനീളം സിറ്റിംഗുകളും/അദാലത്തുകളും സംഘടിപ്പിച്ചു വരുന്നു.
NORKA Roots