
പ്രവാസികളുടെ കൂട്ടായ്മയിൽ രൂപംകൊണ്ട സിഎൻ ഗ്ലോബൽ മൂവീസ് ടീമിൻ്റെ ആദ്യചിത്രമായ “സ്വർഗം” നവംബർ 8-ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ റിലീസ് ചെയ്യും.
നല്ല കലാസൃഷ്ടികളും മികച്ച സിനിമകളും നിർമിക്കുക എന്ന ലക്ഷ്യത്തോടെ പ്രവാസികളുടെ കൂട്ടായ്മയിൽ രൂപംകൊണ്ട സിഎൻ ഗ്ലോബൽ മൂവീസ് ടീമിൻ്റെ ആദ്യചിത്രമായ “സ്വർഗം” നവംബർ 8-ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ റിലീസ് ചെയ്യും.

മധ്യ തിരുവതാംകൂറിലെ ക്രൈസ്തവ പശ്ചാത്തലത്തിൽ അയൽവാസികളായ രണ്ട് കുടുംബങ്ങളുടെ ജീവിതപശ്ചാത്തലമാണ് ഇതിവൃത്തം. രസകരവും ഹൃദയസ്പർശിയുമായ ഒട്ടേറെ രംഗങ്ങൾ ചിത്രത്തിലുണ്ടെന്ന് ”സിഎൻ ഗ്ലോബൽ മുവീസിനു നേതൃത്വം നൽകുന്ന ലിസി കെ ഫെർണാണ്ടസ് അറിയിച്ചു.
റെജിസ് ആൻറണിയാണ് സംവിധായകൻ. ലിസി കെ ഫെർണാണ്ടസിന്റെ കഥക്ക് റെജിസ് ആന്റണിയും റോസ് റെജിസും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. അജു വർഗീസ്, ജോണി ആന്റണി, അനന്യ, മഞ്ജു പിള്ള ജോണി സിജോയ് വർഗീസ്, വിനീത് തട്ടിൽ, ഉണ്ണി രാജ, അഭിരാം രാധാകൃഷ്ണൻ, രഞ്ജി കാങ്കോൽ, മനോഹരി ജോയ്, തുഷാര പിള്ള, കുടശനാട് കനകം, സൂര്യ, മഞ്ചാടി ജോബി തുടങ്ങിയ വൻ താരനിര ചിത്രത്തിലുണ്ട്.
സന്തോഷ് വർമ, ഹരിനാരായണൻ, ബേബി ജോൺ കലയന്താനി എന്നിവരാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. ബിജിബാൽ, ജിന്റോ ജോൺ, ലിസി കെ ഫെർണാണ്ടസ് എന്നിവരുടേതാണ് സംഗീതം. പ്രശസ്ത ഗായകരായ വിജയ് യേശുദാസ്, കെ.എസ് ചിത്ര, ഹരിചരൺ, സുദീപ് കുമാർ, സൂരജ് സന്തോഷ്, അന്ന ബേബി എന്നിവരും ഒരുപറ്റം ഗായകരും ചേർന്നാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

വറുഗീസ് തോമസ് (യുഎഇ), രഞ്ജിത്ത് ജോൺ (ഓസ്ട്രേലിയ), സിബി മാണി കുമാരമംഗലം (ഇറ്റലി), മാത്യു തോമസ് (യുഎഇ), മനോജ് തോമസ് (യുഎഇ), ജോർജുകുട്ടി പോൾ (ഒമാൻ), ബേബിച്ചൻ വർഗീസ് (ഓസ്ട്രേലിയ), റോണി ജോൺ (സൗത്ത് ആഫ്രിക്ക), ഷാജി ജേക്കബ് (നൈജീരിയ), പിന്റോ മാത്യു(നൈജീരിയ), ജോസ് ആന്റണി(യുഎഇ), വിപിൻ വർഗീസ് (യുഎഇ), ജോൺസൺ പുന്നേലിപറമ്പിൽ (ഓസ്ട്രേലിയ), എൽസമ്മ എബ്രാഹാം ആണ്ടൂർ (ഇന്ത്യ), ജോബി തോമസ് മറ്റത്തിൽ (കുവൈറ്റ്) എന്നിവരാണ് നിർമാതാക്കൾ.