
കാലത്തിനു മുൻപേ നടന്ന കർമ്മയോഗി.|ജീവിക്കുന്ന ഒരു വിശുദ്ധ മനുഷ്യനാണ് അടപ്പൂരച്ചൻ എന്ന് നേരിട്ട് പരിചയപ്പെട്ട അന്നുമുതൽ നന്മയുടെ ആ വാക്കുകൾ ശ്രവിച്ചപ്പോൾ എല്ലാം എനിക്ക് മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട് ..
കാലത്തിനു മുൻപേ നടന്ന കർമ്മയോഗി. മനുഷ്യസ്നേഹിയായ അടപ്പൂരച്ചൻ, എന്റെ ഇടവകാംഗമായ അടപ്പൂരച്ഛനെ കുറിച്ച് , എന്റെ ചാച്ചൻ പറഞ്ഞു തന്നു കുഞ്ഞുനാൾ മുതൽ ഞാൻ കേൾക്കുന്നു.അച്ഛൻ വലിയ എഴുത്തുകാരനാണ് പ്രാസംഗികൻ ആണ്,ലോകം അറിയുന്ന ഒരു ആരക്കുഴക്കാരൻ അത് അടപ്പൂരച്ഛനാണ് എന്നൊക്കെ…അച്ഛനെ നേരിൽ പരിചയപ്പെടുക എന്നത് കുഞ്ഞുനാൾ മുതലുള്ള എന്റെ വലിയ ആഗ്രഹമായിരുന്നു. പിന്നീട് ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് അച്ഛനെ നേരിൽ പരിചയപ്പെടാനുള്ള അവസരം ഉണ്ടായത്. 2011 ൽ നെയ്യാറ്റിൻകര വച്ച് നടന്ന കെസിവൈഎം സംസ്ഥാന കലോത്സവത്തിൽ ആറിനങ്ങളിൽ വിജയിച്ച എനിക്ക് ആ കലോത്സവത്തിലെ കലാപ്രതിഭ പട്ടം ലഭിച്ചു.

ഈ വാർത്ത പത്രത്തിൽ വായിച്ച അടപ്പൂരച്ചൻ , ആരക്കുഴയുള്ള അച്ഛന്റെ അനിയന്റെ മകൻ ബിജോയോട് എന്റെ നമ്പർ വാങ്ങി വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു,,അതോടൊപ്പം എന്നെ കുറിച്ചുള്ള ബയോഡേറ്റ ബിജോയുടെ കൈവശം കൊടുത്തയക്കാൻ പറഞ്ഞു..അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ടുള്ള അടപ്പൂരച്ഛന്റെ ഫോൺകോൾ തന്നെ എനിക്ക് ലഭിച്ച വലിയ അംഗീകാരം ആയിരുന്നു..അങ്ങനെ എന്റെ പ്രിയ സുഹൃത്ത് കൂടിയായ ബിജോയുടെ കൈവശം എന്റെ കലാപ്രവർത്തന മേഖലകളെ കുറിച്ചുള്ള വിവരങ്ങളും ഫോട്ടോകളും എല്ലാം കൊടുത്തയച്ചു..ന്യൂമാൻ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ കലാശ്രീ പുരസ്കാരം അവാർഡിന് പരിഗണിക്കുന്നതിനായുള്ള അപേക്ഷയായിരുന്നു അത്..അങ്ങനെ 2012 ജനുവരിയിൽ ന്യൂമാൻ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ കലാശ്രീ പുരസ്കാരം എനിക്ക് ലഭിച്ചു..

മൊമെന്റോയും മുപ്പതിനായിരം രൂപ ക്യാഷ് അവാർഡും. പ്രശസ്തർ പങ്കെടുത്ത ആ ചടങ്ങിൽ വച്ച് സുപ്രീംകോടതി ജഡ്ജി സിറിയക് ജോസഫ് സാർ, എന്നെ പൊന്നാട അണിയിച്ച് ആദരിക്കുകയും,ബിഷപ്പ് മാർ ജോർജ് എടയന്ത്രത്ത് , ക്യാഷ് അവാർഡ് നൽകുകയും ചെയ്തു..എന്റെ ജീവിതത്തിൽ ആദ്യമായാണ് അത്രയും വലിയ ഒരു അംഗീകാരം ലഭിക്കുന്നത്, അതിനുവേണ്ടി എല്ലാ പിന്തുണയും നൽകിയത് സ്നേഹ ബഹുമാനപ്പെട്ട അടപ്പൂരച്ചൻ ആയിരുന്നു, അന്നുമുതൽ ഞങ്ങൾ നല്ല സൗഹൃദത്തിലാണ്, പിന്നീട് എറണാകുളത്ത് നടന്ന പല പ്രോഗ്രാമുകളിലും അച്ഛൻ എന്നെ ക്ഷണിക്കുകയും ഞാൻ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്…

ജീവിക്കുന്ന ഒരു വിശുദ്ധ മനുഷ്യനാണ് അടപ്പൂരച്ചൻ എന്ന് നേരിട്ട് പരിചയപ്പെട്ട അന്നുമുതൽ നന്മയുടെ ആ വാക്കുകൾ ശ്രവിച്ചപ്പോൾ എല്ലാം എനിക്ക് മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട് ..എന്റെ ജീവിതത്തിൽ ഒരിക്കലും അടപ്പൂരച്ഛനെ എനിക്ക് മറക്കാനാവില്ല.. പ്രാർത്ഥനകളോടെ, നന്ദിയോടെ
പ്രിയപ്പെട്ട അടപ്പൂരച്ചന്കണ്ണീർ പ്രണാമം

Sabu Arakuzha