ടിപ്പർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു.

Share News

റാന്നി: – ടിപ്പർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു. കോഴഞ്ചേരി പഞ്ചായത്തിലെ കുടുംബശ്രീ മിഷൻ അക്കൗണ്ടന്റ് പൂഴിക്കുന്ന് കളീയ്ക്കൽ ജോയ്സ് മാത്യുവിന്റെ ഭാര്യ നിർമ്മല (37) ആണ് മരിച്ചത്.

ഇന്ന് വൈകിട്ട് 5 മണിയ്ക്ക് റാന്നിപോലിസ് സ്റ്റേഷന് മുൻവശത്ത് വെച്ചായിരുന്നു അപകടം.ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ എതിരെ വന്ന ടിപ്പർ ഇടിച്ചായിരുന്നു അപകടം.

കോട്ടയം മെഡിക്കൽ കോളേജിലേക്ക്‌ കൊണ്ട് പോകുന്ന വഴി സ്ഥിതി ഗുരുതരം ആയതിനെ തുടർന്നു തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു

.മക്കൾ – ജെബിൻ, ജിസ്സൻ

——————————————————

മനോജ് തോമസ്

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു