ഇന്ത്യൻ കരസേനയിൽ നിന്ന് ബഹുമാനപ്പെട്ട രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ എയ്ഡ്-ഡി-ക്യാമ്പ് (ADC) ആയി മേജർ നവ്യ ഷെഖാവത് ചുമതലയേറ്റിരിക്കുന്നു.

Share News

ഈ ചരിത്ര പദവിയിലെത്തുന്ന ഇന്ത്യൻ ആർമിയിലെ ആദ്യ വനിതാ ഓഫീസറാണ് മേജർ നവ്യ ഷെഖാവത്.

ആരാണ് എയ്ഡ്-ഡി-ക്യാമ്പ് (ADC)..?

ഇന്ത്യൻ സായുധ സേനയുടെ സുപ്രീം കമാൻഡർ കൂടിയായ രാഷ്ട്രപതിയുടെ ഔദ്യോഗിക പ്രോട്ടോക്കോളുകളിലും ചടങ്ങുകളിലും സഹായിയായി പ്രവർത്തിക്കുന്ന അതീവ സുപ്രധാനമായ പദവിയാണിത്.

കരസേന, നാവികസേന, വ്യോമസേന എന്നിവയിലെ ഏറ്റവും മികച്ച ഉദ്യോഗസ്ഥരെയാണ് കർശനമായ മാനദണ്ഡങ്ങളിലൂടെ ഈ പദവിയിലേക്ക് തിരഞ്ഞെടുക്കുന്നത്.

കഴിഞ്ഞ വർഷം ഇന്ത്യൻ നേവിയിൽ നിന്നുള്ള ലെഫ്റ്റനന്റ് കമാൻഡർ യശസ്വി സോളങ്കി രാഷ്ട്രപതിയുടെ ആദ്യ വനിതാ എഡിസി ആയി ചരിത്രം കുറിച്ചിരുന്നു.

ഇപ്പോൾ ഇതാ, ഇന്ത്യൻ ആർമിയുടെ കരുത്തുമായി മേജർ നവ്യ ഷെഖാവത്തും ആ അഭിമാന നിരയിലേക്ക് എത്തിയിരിക്കുന്നു.

രാജ്യത്തെ ദശലക്ഷക്കണക്കിന് പെൺകുട്ടികൾക്ക് സൈന്യത്തിലേക്ക് കടന്നുവരാൻ വലിയൊരു പ്രചോദനമാണ് ഇവരുടെ ഈ നേട്ടം

Share News