
മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോൺഗ്രസ് അധ്യക്ഷൻ|ജനാധിപത്യത്തിന്റെ സൗന്ദര്യം
കോൺഗ്രസ്സ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ആവേശകരമായിരുന്നു. ഇവിടെ പാർട്ടിയാണ് ജയിച്ചത്.


ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിജയിച്ചു. 6825 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഖാര്‍ഗെയുടെ വിജയം. ആകെ പോള്‍ ചെയ്തതില്‍ 7897 വോട്ടുകളാണ് ഖാര്‍ഗെ നേടിയത്. എതിരാളിയായ ശശി തരൂര്‍ 1072 വോട്ടുകള്‍ നേടി. 416 വോട്ടുകള്‍ അസാധുവായി.

തോല്‍വി സമ്മതിച്ച ശശി തരൂര്‍ കോണ്‍ഗ്രസിന്റെ പുനരുജ്ജീവനം ആരംഭിച്ചതായി പറഞ്ഞു. മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് എല്ലാ ആശംസകളും നേരുന്നു. ഇനി ഒന്നിച്ച് മുന്നേറാമെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.
പാര്‍ട്ടിയിലെ പരമാധികാരി ഇനി ഖാര്‍ഗെയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസിന്റെ തീരുമാനങ്ങള്‍ ഇനി ഖാര്‍ഗെ കൈക്കൊള്ളും. താന്‍ ഇനി ഖാര്‍ഗെയോട് റിപ്പോര്‍ട്ട് ചെയ്യും. തന്റെ റോള്‍ എന്തെന്ന് പാര്‍ട്ടി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ തീരുമാനിക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
രണ്ടു പതിറ്റാണ്ടിന് ശേഷമാണ് കോണ്‍ഗ്രസിന് ഗാന്ധി കുടുംബത്തിന് പുറത്തു നിന്നും ഒരു അധ്യക്ഷനെത്തുന്നത്. സീതാറാം കേസരിയാണ് ഏറ്റവുമൊടുവില്‍ ഗാന്ധി കുടുംബത്തിന് പുറത്തു നിന്നും പ്രസിഡന്റായത്. ഇതിന് ശേഷം സോണിയയും രാഹുല്‍ ഗാന്ധിയും കഴിഞ്ഞ 24 വര്‍ഷമായി കോണ്‍ഗ്രസ് പ്രസിഡന്റ് പദം കയ്യാളുകയായിരുന്നു.

കോൺഗ്രസ്സ് പ്രവർത്തകരുടെ ചങ്കായിരുന്നു തരൂർ. എന്നാൽ കേരളത്തിലെ നേതാക്കളുടെ ചങ്കിടിപ്പായിരുന്നു അദ്ദേഹം. ഇന്ന് ആ ചങ്കിടിപ്പ് അവസാനിച്ചു.

ജനാധിപത്യം എല്ലാ പാർട്ടികളിലും ഉണ്ടാകട്ടെ.
ശശി തരൂരിന് ഒരാവേശം കോൺഗ്രസ്സ് പ്രവർത്തകരിൽ ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധി, പ്രിയങ്ക എന്നിവർ കഴിഞ്ഞാൽ ഇന്ന് ഇന്ത്യയിലെ ജനങ്ങൾ ഏറ്റവും അധികം ഇഷ്ടപെടുന്ന ഒരു കോൺഗ്രസുകാരൻ ശശി തരൂരാരിയിരിക്കും.
ശശി തരൂരിന് ഇന്ത്യൻ രാഷ്ട്രീയത്തിൽ സുപ്രധാനമായ സ്ഥാനമുണ്ടാക്കാൻ സാധിച്ചു. അദ്ദേഹം ചരിത്രത്തിന്റെ ഭാഗമായി മാറി. അഭിനന്ദങ്ങൾ.
തെരഞ്ഞെടുപ്പ് ചരിത്ര സംഭവമായി;. 20 ഭാഷകളില്‍ നന്ദി പറഞ്ഞ് തരൂര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷപദത്തിലേക്കു വോട്ടെണ്ണല്‍ തുടരുന്നതിനിടെ, ഇരുപതു ഭാഷകളില്‍ നന്ദി പറഞ്ഞ് സ്ഥാനാര്‍ഥി ശശി തരൂരിന്റെ ട്വീറ്റ്. തെരഞ്ഞെടുപ്പിനെ ചരിത്ര സംഭവമാക്കി മാറ്റിയ എല്ലാവരോടും നന്ദി പറയുന്നതായി തരൂര്‍ ട്വീറ്റ് ചെയ്തു.
രാവിലെ 10 മണിയോടെയാണ് എഐസിസി ആസ്ഥാനത്ത് വോട്ടെണ്ണല്‍ തുടങ്ങിയത്
ആകെ 9497 വോട്ടുകളാണ് പോള്‍ ചെയ്തത്. കേരളത്തില്‍ 95.76 ശതമാനമാണ് പോളിങ്ങ് രേഖപ്പെടുത്തിയത്. നെഹ്‌റു കുടുംബത്തിന്റെ ആശീര്‍വാദത്തോടെ മത്സരിച്ച മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ അനായാസ ജയം നേടി. ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് പ്രസിഡന്റ് പദം നെഹ്‌റു കുടുംബത്തിന് പുറത്തുള്ള ഒരാള്‍ വഹിക്കാന്‍ പോകുന്നത്.

അര നൂറ്റാണ്ടിന്റെ പ്രവർത്തന പരിചയംപാർട്ടിയോടുള്ള അഗാധമായ വിശ്വസ്തതസ്വന്ത സംസ്ഥാനമായ കർണാടകയിൽ PCC പ്രസിഡന്റ് സ്ഥാനത്തിരുന്ന് പ്രവർത്തിച്ച് പാർട്ടി ഭരണത്തിലേറിയപ്പോൾ SM കൃഷ്ണക്കും സിദ്ധരാമയ്യക്കും വേണ്ടി മുഖ്യമന്ത്രി സ്ഥാനം വേണ്ടെന്നു വെച്ച നേതാവ് …
പാർട്ടി മാറാൻ ചാക്കു കണക്കിന്പണവും പദവിയും നൽകാമെന്നും സ്വീകരിച്ചില്ലെങ്കിൽ കേസ് ഭീഷണിയും നേരിട്ടിട്ടും കോൺഗ്രസ് എന്ന ആശയത്തിൽ മരണം വരെ എന്ന് ഉറപ്പിച്ചു പറഞ്ഞ ആശയ വ്യക്തത …ഖാർഗെജി …വിശ്വസ്തത ഒരു Disqualification അല്ല .
..പ്രായം ഒരു കുറ്റവും അല്ല ,അഭിവാദ്യങ്ങൾ: നിവർന്നു നിന്നു നയിക്കുക – തരൂർമാരെ ചേർത്തു നിർത്തുക
ചരിത്രം നിങ്ങൾക്കൊരവസരം തന്നിരിക്കുന്നു To Make a Golden Era