നമ്മുടെ മുഖവും പതിയട്ടെ!|കേരളമൊന്നാകെ വലിയൊരു പോരാട്ടത്തിനായി കൈകൾ ചേർക്കുന്ന ദിനമാണ് ഇന്ന് – ലഹരിക്കെതിരായ പോരാട്ടം.

Share News

കേരളപ്പിറവി ദിന ആശംസകൾ.

കേരളമൊന്നാകെ വലിയൊരു പോരാട്ടത്തിനായി കൈകൾ ചേർക്കുന്ന ദിനമാണ് ഇന്ന് – ലഹരിക്കെതിരായ പോരാട്ടം.

നമ്മുടെ നാടിന്റെയും കുട്ടികളുടെയും ഭാവി സുരക്ഷിതവും ആരോഗ്യകരവുമാക്കാൻ ഈ പോരാട്ടം നമ്മൾ ഓരോരുത്തരും ഏറ്റെടുത്തേ മതിയാകൂ. കാരണം, അത്രമേൽ രൂക്ഷവും വ്യാപകവുമാണ് കേരളത്തിൽ പടർന്നു പിടിച്ചിരിക്കുന്ന ലഹരിയുടെ വേരുകൾ.

ഈ വിപത്തിനെതിരായ പോരാട്ടത്തിൽ, കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്ന വിഭവങ്ങളുമായാണ് നവംബർ ഒന്നിലെ മലയാള മനോരമ ദിനപത്രം അണിയിച്ചൊരുക്കിയിട്ടുള്ളത്.ഇന്നത്തെ പത്രത്തിന്റെ ഒന്നാം പേജ് പ്രത്യേകം ശ്രദ്ധിക്കുമല്ലോ. എല്ലാ വായനക്കാർക്കും പ്രശസ്തർക്കൊപ്പം തങ്ങളുടെ മുഖം കൂടി ചേർത്തുവയ്ക്കാൻ കഴിയുന്ന രീതിയിലാണ് പേജിന്റെ രൂപകൽപന.

ലഹരിക്കെതിരെ നാടൊന്നായ് നടത്തുന്ന പോരാട്ടത്തിൽ നമ്മുടെ മുഖവും ചേർത്ത് പങ്കാളികളാകാനുള്ള അവസരമാണിത്.

നമ്മുടെ മുഖം കൂടി ചേർത്തുള്ള പേജിന്റെ ചിത്രം സമൂഹമാധ്യമങ്ങളിലും മറ്റും പരമാവധി പങ്കുവച്ച് ആ സന്ദേശം എല്ലാവരിലേക്കുമെത്തിക്കാൻ നമുക്കു ശ്രമിക്കാം. ഷെയർ ചെയ്യുമ്പോൾ #AruthuLahariMe എന്ന ഹാഷ്ടാഗ് ചേർക്കുമല്ലോ.ഒപ്പം, ലഹരി ഉപയോഗത്തിന്റെ അപകടം, അതെങ്ങനെ കണ്ടെത്താം, തടയാം, അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ടത് എന്തൊക്കെ, സഹായകമായ ഫോൺ നമ്പറുകൾ എന്നിവ ഉൾപ്പെടുത്തിയ ‘അമൂല്യം ജീവിതം’ പ്രത്യേക പേജും ഇന്നത്തെ പത്രത്തിലുണ്ട്.

പോസ്റ്റർ പോലെ സൂക്ഷിക്കാവുന്നതാണ് ഈ പേജ്.കേരളത്തിലേക്കൊഴുകുന്ന ലഹരിയുടെ വഴികളിലൂടെ മലയാള മനോരമ നടത്തിയ അന്വേഷണപരമ്പര ഇന്ന് കാഴ്ചപ്പാട് പേജിൽ ആരംഭിക്കുന്നുമുണ്ട്: ലഹരിത്തീയിൽ കേരളം

K Tony Jose

നമ്മുടെ സർക്കാരും ,നാട്ടിലെ എല്ലാ മാധ്യമങ്ങളും വിവിധ വിദ്യാഭ്യാസ ആരോഗ്യ സ്ഥാപനങ്ങളും ,പ്രസ്ഥാനങ്ങളും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക്‌ നൽകുന്ന വലിയ പ്രാധാന്യത്തിന് നന്ദിയും അനുമോദനങ്ങളും .

no drugs
kcbc-anti drug day

കേരളപ്പിറവിദിനത്തിൽ ലഹരിവിരുദ്ധ പ്രവർത്തനം സജീവമാകട്ടെ .ഇന്നത്തെ പത്രത്തിൽ ലഹരി അരുതെന്ന് വ്യക്തമാക്കുന്ന വാർത്തകളും ലേഖനങ്ങളും പേജുകളും അണിയിച്ചൊരുക്കിയ മലയാള മനോരമയെ അഭിനന്ധിക്കുന്നു .

ആശംസകൾ .

nammude-naadu-logo
Share News