മുല്ലപ്പെരിയാർ; ഈ ചർച്ച കേട്ടിട്ടും ഇനിയും കേരളത്തിൽ ഉള്ളവർക്ക് ഉറക്കം നടിക്കാൻ കഴിയുമൊ?|MULLAPERIYAR Dam

Share News

മുല്ലപെരിയാർ അണക്കെട്ടിന്റെ സുരക്ഷ സർക്കാർ ഉറപ്പുവരുത്തണം.- പ്രൊ -ലൈഫ് അപ്പോസ്തലേറ്റ്.


കൊച്ചി. ലിബിയായിൽ അണക്കെട്ട് തകർന്ന് പതിനൊന്നായിരത്തോളം മനുഷ്യജീവൻ നഷ്ട്ടപ്പെട്ട സാഹചര്യത്തിൽ മുല്ലപെരിയാർ ഡാമിന്റെ സുരക്ഷ ഉറപ്പുവരുത്തുവാൻ കേന്ദ്രസർക്കാരും കേരള തമിഴ്നാട് സംസ്ഥാന സർക്കാരുകളും അടിയന്തിരമായി ആത്മാർഥമായി പരിശ്രമിക്കണമെന്ന് പ്രൊ -ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു.


ലിബിയായിലെ ഡാം തകർന്ന സംഭവം കേരളത്തിലെ ആറ് ജില്ലകളിലെ ലക്ഷക്കണക്കിന് ജനങ്ങളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഈ സംഭവം ഉണ്ടായിട്ടും അടിയന്തര നടപടികൾ സ്വീകരിക്കേണ്ട ബന്ധപ്പെട്ടവർ മൗനം തുടരുന്നത് പ്രതിഷേധാർഹമാണ്.

mullai periyar dam-


നൂറ്റിഇരുപത്തിയാറ് വർഷങ്ങൾ പിന്നിട്ട അ ണക്കെട്ടിൻെറ സുരക്ഷാപരിശോധനപോലും നടക്കുവാൻ സുപ്രിംകോടതിയുടെ ഇടപെടൽ ആവശ്യമാണെന്ന അവസ്ഥ പൊതുസമൂഹം തിരിച്ചറിയണം.
ഭൂകമ്പബാധിത പ്രദേശത്തുതുടരുന്ന മുല്ലപെരിയാർ ഡാമിൻെറ ഇപ്പോഴത്തെ യഥാർത്ഥ അവസ്ഥ പഠിക്കാതെ നിസ്സംഗത തുടരുന്നത് വലിയ വിപത്തുവിളിച്ചുവരുത്തും .

നിശ്ചിതകാലം മാത്രം സുരക്ഷിതമായി പ്രവർത്തിക്കേണ്ട അണക്കെട്ടിന്റ്റെ സേവനകരാർ 999 വര്ഷക്കാലത്തേക്കുള്ളത് എന്ന്പറഞ്ഞൊഴിയുവാൻ മനുഷ്യജീവനെക്കുറിച് അവബോധവും സാമൂഹ്യപ്രതിബദ്ധതയുള്ള ആർക്കും സാധിക്കില്ല . കേരളത്തിന്റെയും തമിഴ്നാടിന്റെയും പ്രതിനിധികളും വിദക്തരും ഉൾപ്പെട്ട ഉന്നതാധികാര സമിതി ജനങ്ങളുടെ ആശങ്ക മനസ്സിലാക്കി ഉണർന്ന്പ്രവർത്തിക്കണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.കേരളത്തിൻെറ പൊതുപ്രശ്നങ്ങളിലും ആവശ്യങ്ങളിലും കേരളനിയമസഭ ചർച്ചകൾ നടത്തിനിയമ നിർമ്മാണം നടത്തുന്നതുപോലെ മുല്ലപെരിയാർ അണകെട്ടിന്റ്റെ സുരക്ഷാകാര്യത്തിലും നിയമസഭയുടെ അടിയന്തര ശ്രദ്ധയുണ്ടാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു .


മുല്ലപെരിയാർ സംരക്ഷണത്തിൽ വിവിധ മത രാഷ്ട്രീയ സാമൂഹ്യപ്രസ്ഥാനങ്ങൾ, മാധ്യമങ്ങൾ എന്നിവയുടെ സഹകരണവും പ്രൊ ലൈഫ് അഭ്യർത്ഥിച്ചു.

Share News