
‘ഒരുകോടി പ്ലാവിൻ തൈകൾ ‘ നടീൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം നടന്നു.
മരങ്ങാട്ടുപിള്ളി : ‘സുഭിക്ഷ കേരളം’ പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ നടപ്പിലാക്കുന്ന ‘ഒരുകോടി പ്ലാവിൻ തൈകൾ ‘ നടീൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം നടന്നു. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെയും, ഗ്രീന്‍ വേള്‍ഡ് ഫൗണ്ടേഷന്റെയും നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഈ സംരംഭത്തിൻ്റെ ഉദ്‌ഘാടനം എം.എൽ.എ. മാണി സി കാപ്പൻ നിർവ്വഹിച്ചു. മരങ്ങാട്ടുപിള്ളി ലേബർ ഇൻഡ്യ സ്കൂൾ ഫാമിൽ നടന്ന ചടങ്ങിൽ ആയുർജാക്ക് ഇനത്തിൽപെട്ട വരിക്ക പ്ലാവ് നട്ടുകൊണ്ട് ആണ് പദ്ധതിക്ക് തുടക്കമിട്ടത്. മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസമ്മ സാബു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ലേബർ ഇൻഡ്യ ഗ്രൂപ്പ് ചെയർമാൻ ജോർജ് കുളങ്ങര, അഡ്വ: സന്തോഷ് മണർകാട്, അബ്ദുള്ളഖാൻ, ബെന്നി മൈലാടൂർ, അഡ്വ: അഭിജിത് തുടങ്ങിവർ സംസാരിച്ചു.
പദ്ധതിയുടെ ഭാഗമായി കേരളത്തിലെ 14 ജില്ലകളിലും, പ്ലാവിന്‍ തോട്ടങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രൊവിന്‍സുകളുടെ മേല്‍ നോട്ടത്തില്‍ ജില്ലാ ചാപ്റ്ററുകള്‍ക്കാണ് പ്ലാവിന്‍ തോട്ടങ്ങളുടെ ചുമതല. ‘ആയുര്‍ ജാക്ക്’ ഇനത്തില്‍പ്പെട്ട ബഡ് പ്ലാവിന്‍ തൈകളാണ് കൂടുതലായും കൃഷി ചെയ്യപ്പെടുന്നത്. വിവിധയിനം ബഡ്പ്ലാവുകള്‍ക്കൊപ്പം നാടന്‍ ഇനങ്ങളായ വരിക്ക, തേന്‍വരിക്ക, ഊഴ തുടങ്ങിയ പ്ലാവുകളും നടന്നു.
വേള്‍ഡ് മലയാളി കേരളാ കൗണ്‍സില്‍ പ്രസിഡന്റ് ജോര്‍ജ്ജ് കുളങ്ങര, ചെയര്‍മാന്‍ സുജിത്ത് ശ്രീനിവാസന്‍, സെക്രട്ടറി സാജു കുര്യന്‍, ട്രഷര്‍ കെ. വിജയചന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നു.
ചിത്രം അടിക്കുറിപ്പ് : ‘സുഭിക്ഷ കേരളം’ പദ്ധതിയുടെ ഭാഗമായി വേള്‍ഡ് മലയാളി കൗണ്‍സിലിന്റെയും, ഗ്രീന്‍ വേള്‍ഡ് ഫൗണ്ടേഷന്റെയും നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഒരുകോടി പ്ലാവിൻ തൈകളുടെ നടീൽ ഉദ്‌ഘാടനം എം.എൽ.എ. മാണി സി കാപ്പൻ നിർവ്വഹിക്കുന്നു, മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസമ്മ സാബു, ലേബർ ഇൻഡ്യ ഗ്രൂപ്പ് ചെയർമാൻ ജോർജ് കുളങ്ങര, അഡ്വ: സന്തോഷ് മണർകാട്, അബ്ദുള്ളഖാൻ, ബെന്നി മൈലാടൂർ, അഡ്വ: അഭിജിത് തുടങ്ങിവർ സമീപം