
ഭാര്യയേയും മക്കളേയും സൂക്ഷിക്കുക: |രാഷ്ട്രീയ നേതാക്കളിൽ മിക്കവരെയും അഴിമതിക്കാരാക്കിയത് ഭാര്യയും മക്കളുമാണ്.|ചെറിയാൻ ഫിലിപ്പ്
ത്യാഗ പൂർണ്ണവും സംശുദ്ധവുമായ ജീവചരിത്രമുള്ള പലരേയും വഴി തെറ്റിച്ചത് ദുർമോഹികളായ ഭാര്യയും മക്കളുമാണ്.

ശത്രുക്കളോ ബാധ്യതയോ ആയി തീരുന്ന ഇവരെ സൂക്ഷിക്കുകയെന്നത് എല്ലാ രാഷ്ട്രീയ പ്രവർത്തകരുടെയും ആപ്തവാക്യമായി തീരണം.
വാർദ്ധക്യ കാലത്ത് ഇവരുടെ സംരക്ഷണം ഉണ്ടാകുമെന്ന മിഥ്യാ ധാരണയിലാണ് ദുർബലരായ പല നേതാക്കളും ഇവരുടെ പ്രേരണയ്ക്ക് വഴങ്ങുന്നത്. അധികാരലഹരിയിൽ പണ കൊതി പൂണ്ട ഭാര്യയേയും മക്കളെയും നിയന്ത്രിക്കാൻ കഴിയാത്തതു കൊണ്ടാണ് പല പ്രമുഖ നേതാക്കളുടെയും പ്രതിച്ഛായ താഴത്തുവീണ ചില്ലു ഗ്ലാസു പോലെ തകരുന്നത്.

ചെറിയാൻ ഫിലിപ്പ്