
പാലാരിവട്ടം രൂപിക റസിഡന്റ് സ് അസോസിയേഷൻ ലഹരി വിരുദ്ധ സമ്മേളനം നടത്തി.
ലഹരി വിരുദ്ധ സമ്മേളനം
നടത്തി.

കൊച്ചി : പാലാരിവട്ടം രൂപിക റസിഡന്റ് സ് അസോസിയേഷന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ സമ്മേളനം, ലഹരിക്കെതിരെ ദീപം തെളിക്കൽ, ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരി വിരുദ്ധ . ബോർഡ് സ്ഥാപിക്കൽ എന്നിവ നടത്തി.
പാലാരിവട്ടം പോലീസ് സബ് ഇൻസ്പെക്ടർ പരീത് കെ കുറ്റിക്കാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ പ്രസിഡന്റ് പി.ബി ശശിധരൻ പിള്ള അധ്യക്ഷത വഹിച്ചു.
കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ ക്ലാസ് നയിച്ചു.
സെക്രട്ടറി തോമസ് കരത്തോട്ടത്തിൽ, സ്റ്റീഫൻ നാനാട്ട്, കെ.കെ മന്മഥൻ നായർ , മാത്യു ജേക്കബ്, മല്ലിക സജീവൻ ,കെ വി . അശ്വതി എന്നിവർ പ്രസംഗിച്ചു. അംഗങ്ങൾ ദീപം തെളിച്ച് ലഹരിക്കെതിരെ പ്രതിജ്ഞയെടുത്തു. പൈപ്പ് ലൈനിൽ ലഹരി വിരുദ്ധ സന്ദേശ ബോർഡ് സ്ഥാപിച്ചു.
ഫോട്ടോ:
പാലാരിവട്ടം രൂപിക റസിഡന്റ് സ് അസോസിയേഷൻ ലഹരിക്കെതിരെ ദീപം തെളിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുന്നു. പ്രസിഡന്റ് പി.ബി ശശിധരൻ പിള്ള, സെക്രട്ടറി തോമസ് കരത്തോട്ടത്തിൽ, അഡ്വ ചാർളി പോൾ , സ്റ്റീഫൻ നാനാട്ട്, മാത്യം ജേക്കബ് എന്നിവർ സമീപം
തോമസ് കരത്തോട്ടത്തിൽ
സെക്രട്ടറി
രൂപിക, പാലാരിവട്ടം
9745047388