പെൻഗ്വിൻ ബുക്സുമായി കൈകോർത്ത് പ്രണത ബുക്സ് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നു.

Share News

ഒരു സന്തോഷവർത്തമാനം പറയാനുണ്ട്.
പെൻഗ്വിൻ ബുക്സുമായി കൈകോർത്ത് പ്രണത ബുക്സ് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നു.

എഴുത്തുകാരനും കവിയും വിവർത്തകനും പ്രസാധകനുമായ യോഗേഷ് മൈത്രേയയുടെ Water in a broken Pot എന്ന പുസ്തകത്തിൻ്റെ വിവർത്തനമാണ് സംയുക്ത സംരഭത്തിലൂടെ മാർച്ച് ആദ്യവാരം പുറത്തുവരുന്നത്. പാന്തേഴ്‌സ് പാവ് പബ്ലിക്കേഷന്റെ സ്ഥാപകനും എഡിറ്ററുമാണ് യോഗേഷ് മൈത്രേയ. ദ ബ്രിഡ്‌ജ് ഓഫ് മൈഗ്രേഷൻ (കവിത, 2017), ഫ്ലവേഴ്‌സ് ഓൺ ദ ഗ്രേവ് ഓഫ് കാസ്റ്റ് (ചെറുകഥ, 2019), ഓഫ് ഒപ്രസേഴ്‌സ് ബോഡി ഏന്റ് മൈന്റ് (സാഹിത്യ ലേഖനങ്ങൾ, 2020). സിങ്ങിങ്/തിങ്കിങ് ആന്റി കാസ്റ്റ് (2021), അംബേദ്കർ 2021 (2021) എന്നിവയുടെ രചയിതാവാണ് അദ്ദേഹം.

“ഉടഞ്ഞ കുടത്തിലെ വെള്ളം”
നോവലിസ്റ്റും വിവർത്തകനും കവിയുമായ കെ.പി. ഉണ്ണിയാണ് മലയാള പരിഭാഷ നിർവഹിച്ചിട്ടുള്ളത്.

ചരിത്രത്തിൽ ഇടപെടുമ്പോൾ, ഫോസിലുകളിൽ ഉണ്ടായിരുന്നത്, മാതംഗി ഫാം, കല്പിതകഥയിലേതുമാതിരി, വാൾത്തലപ്പുകൊണ്ട് എഴുതിയ ജീവിതം, റിപ്പബ്ലിക്ക്, എഴുത്തിൻ്റെ നിഴൽപ്പുറങ്ങൾ എന്നിവയാണ് ഉണ്ണിയുടെ പ്രധാന നോവലുകൾ.

പിറക്കാത്ത കുഞ്ഞിന്റെ ശ്രാദ്ധം (ഇംറെ കർട്‌സിൻ്റെ Kaddish for an Unborn Child), കൽച്ചങ്ങാടം (ഷൂസെ സറമാഗുവിൻ്റെ Stone Raft). ഇനസിന്റെ കാമനകൾ (കാർലോസ് ഫുവൻ്റ്സിൻ്റെ Inez), ഗോൺസാലസിന്റെ മകൾ (മരിയ അംബാരൊ എസ്കാൻഡണിൻ്റെ Gonzalez Daughter & Trucking Co.), ശാന്താറാം (ഗ്രിഗറി ഡേവിഡ് റോബർട്‌സിൻ്റെ Shantaram) എന്നിവ വിവർത്തനങ്ങളും.
കവിതയ്ക്ക് ആർട്സ് ഹൈദരാബാദിൻ്റെ 2022ലെ ഗോൾഡൻ ക്യാറ്റ് പുരസ്കാരം. എച്ച്&സിയുടെ ഡയമൻ്റ് ജൂബിലി നോവൽ മത്സരത്തിൽ പ്രത്യേക ജൂറി അവാർഡും കെ.പി.ഉണ്ണി നേടിയിട്ടുണ്ട്.

പുസ്തകത്തെ കുറിച്ച് രണ്ടു പ്രതികരണങ്ങൾ

“അമൂല്യവും മനോഹരവുമായ ഈ ഓർമ്മക്കുറിപ്പ് കയ്യിലെത്തുന്ന ഞങ്ങൾ വായനക്കാർ ഭാഗ്യവാന്മാർ. യോഗേഷ് മൈത്രയയുടെ പുസ്തകം ജീവിതം, വീട്, രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളെ തുളച്ചുകയറുന്ന ഉൾക്കാഴ്ചയോടും തികഞ്ഞ ആർദ്രതയോടും ചിത്രീകരിക്കുന്നു.”

മീന കന്തസാമി

“അചഞ്ചലവും നിർദ്ദയവുമായിരിയ്ക്കുമ്പോൾ തന്നെ വിചിത്രമായ വിധം ആർദ്രതയാർന്ന മൈത്രയയുടെ ആഴത്തിലുള്ള മുറിവും കുതിച്ചുയരുന്ന കോപവും തിളങ്ങുന്ന സ്നേഹവും വായനക്കാരനെ അസ്വസ്ഥമാക്കുകയും അവനവനിലേക്ക് തിരിഞ്ഞ് നോക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നു”

ഉർവ്വശി ബുടാലിയ

ഉർവ്വശി ബുടാലിയ

Share News