കേരളത്തിൽ ആദ്യമായി ബസ്സ് ഓടിയത് 1910 യിൽ പാലാ – കോട്ടയം റൂട്ടിൽ ആയിരുന്നു. പാലാ സ്വദേശിയായ ” ജോസഫ് ആഗസ്തി ” ആണ് ആദ്യമായി ബസ്സ് കൊണ്ടുവരുന്നത്.

Share News

കേരളത്തിൽ ആദ്യമായി ബസ്സ് ഓടിയത് 1910 യിൽ പാലാ – കോട്ടയം റൂട്ടിൽ ആയിരുന്നു. പാലാ സ്വദേശിയായ ” ജോസഫ് ആഗസ്തി ” ആണ് ആദ്യമായി ബസ്സ് കൊണ്ടുവരുന്നത്. ഫ്രാൻസിൽ നിന്നും കപ്പലിൽ കയറ്റി ആണ് ബസ്സ് കൊണ്ടുവന്നത്.

ഇന്നത്തെ പോലെ ടാർ ചെയ്ത റോഡ് ഒന്നും അല്ല, കുഴിയും, കല്ലും നിറഞ്ഞ റോഡ് ആയിരുന്നു അന്ന്. അത് കൊണ്ട് തന്നെ പാലാ – കോട്ടയം റൂട്ടിൽ 25 കിലോമീറ്റർ ദൂരം പിന്നിടാൻ രണ്ടര മണിക്കൂർ സമയം എടുക്കുമായിരുന്നു.

ബസിന്റെ സീറ്റുകൾ നിർമിച്ചിരുന്നത് പലക കൊണ്ട് ആയിരുന്നു. കൽക്കരിയായിരുന്നു ഇന്ധനം. കാൽ ചക്രമായിരുന്നു അന്ന് ബസ്സ് കൂലി.

19 ആം നുറ്റാണ്ടിന്റ ആദ്യം മുതൽ യൂറോപ്പിൽ ബസ്സ് ഓടുന്നുണ്ടായിരുന്നു. പാലായും, യൂറോപ്പും തമ്മിൽ കുരുമുളക് കച്ചവടം ഉണ്ടായിരുന്നു അന്ന്. യൂറോപ്പിൽ നിന്ന് ധാരാളം ആളുകൾ കുരുമുളക് വാങ്ങിക്കാൻ പാലായിൽ വരുമായിരുന്നു. അവരിൽ നിന്നാണ് ബസിനെ കുറിച്ച് ജോസഫ് അഗസ്തി മനസിലാക്കുന്നത്.

ഫ്രാൻസിൽ നിന്ന് ബസ്സ് ഇവിടെ എത്തിക്കാൻ വലിയ ഒരു തുക അദ്ദേഹം ചിലവാക്കി.

‘മീനച്ചിൽ മോട്ടോഴ്സ്’ എന്നാ യിരുന്നു ബസ്സിന്റെ പേര്. കാളവണ്ടിയും, കുതിര വണ്ടിയും മാത്രം ഓടിക്കൊണ്ടിരുന്ന സ്ഥലത്ത് കൂടി ബസ്സ് ഓടുന്നത് കണ്ടപ്പോൾ പലരും അത്ഭുതപ്പെട്ടു. ദുരെ നിന്ന് വരെ ബസ്സ് കാണാൻ ആളുകൾ പാലായിലേക്ക് എത്തി

ലോകത്ത് ആദ്യമായി motorized ബസ്സ് ഓഡിതുടങ്ങിയത് 1895 ൽ ജർമനിയിൽ ആണ്.

Share News