
എസ് ബി കോളേജിലെ നാടക അനുഭവം അദ്ദേഹത്തിന്റെ പ്രേംനസീർ എന്റെ ജീവിതം എന്ന ആത്മകഥയിൽ വിവരിക്കുന്നുണ്ട്
നമ്മുടെ എസ് ബി കോളേജിൽ നിന്നും പഠിച്ചിറങ്ങിയ ഒട്ടേറെ പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ഉണ്ട്. എന്നാൽ അതിലേറ്റവും കൂടുതൽ ജനപ്രീതി നേടിയ പൂർവവിദ്യാർഥി ആരായിരിക്കും എന്ന് ചോദിച്ചാൽ യാതൊരു സംശയവും ഇല്ലാതെ നമുക്ക് പറയാൻ കഴിയുന്ന ഒരു പേരാണ് മലയാളത്തിലെ നിത്യഹരിതനായകൻ പ്രേം നസീർ. സെന്റ് ബർക്ക്മാൻസ് കോളേജിനെക്കുറിച്ച് എവിടെച്ചെന്നാലും അദ്ദേഹം വളരെ അഭിമാനപൂർവ്വം സംസാരിച്ചിരുന്നു കാരണം കോളേജ് നാടകങ്ങളിൽ അഭിനയിച്ചാണ് അദ്ദേഹത്തിന്റെ ഉള്ളിലെ അഭിനേതാവിനെ ആദ്യമായി എല്ലാവരും തിരിച്ചറിഞ്ഞത്. ഏറ്റവും പ്രഗൽഭനായ ഇംഗ്ലീഷ് പണ്ഡിതനായ പ്രൊഫസർ സി എ ഷെപ്പേർഡിന്റെ മാർഗ്ഗ നിർദ്ദേശത്തിൽ ഷേക്സ്പിയർ നാടകങ്ങളിലൂടെയാണ് പ്രേംനസീർ കോളേജിൽ താരപ്രഭ നേടിയത്. എസ്ബി കോളേജിൽ വിദ്യാർഥിയായിരിക്കുമ്പോൾ ന്യൂമാൻസ് ഹോസ്റ്റലിൽ ആയിരുന്നു അദ്ദേഹം താമസിച്ചിരുന്നത്.
എസ് ബി കോളേജിലെ നാടക അനുഭവം അദ്ദേഹത്തിന്റെ പ്രേംനസീർ എന്റെ ജീവിതം എന്ന ആത്മകഥയിൽ വിവരിക്കുന്നുണ്ട്” 1949 ചങ്ങനാശ്ശേരി എസ്ബി കോളേജിൽ നിന്നും ഞാൻ ഇന്റർ മീഡിയറ്റ് പാസായി ഞാൻ പഠിത്ത കാര്യത്തിലെന്ന പോലെ തന്നെ അഭിനയത്തിലും മുൻപന്തിയിലാണെന്ന് എങ്ങനെയോ കോളേജ് അധികൃതരും മനസ്സിലാക്കിയിരുന്നു. അങ്ങനെ ഒരു ഇംഗ്ലീഷ് നാടകത്തിൽ അഭിനയിക്കാൻ എന്നോടാവശ്യപ്പെട്ടു ഞാൻ ആകെ പകച്ചുപോയി ഇംഗ്ലീഷ് നാടകത്തിൽ അഭിനയിക്കുക ചില്ലറക്കാര്യമല്ല, പറ്റില്ലന്ന് പറഞ്ഞു നോക്കി പക്ഷേ എന്നെ അവർ വിട്ടില്ല അഭിനയിച്ച പറ്റൂ എന്നായി അവസാനം അർത്ഥമനസ്സോടെ സമ്മതിച്ചു, പ്രശസ്തനായ സി എ ഷെപ്പേർഡ് എന്ന പ്രൊഫസറാണ് ഇംഗ്ലീഷ് നാടകം പഠിപ്പിച്ചത് കുറേ ദിവസത്തെ ശിക്ഷണം കൊണ്ട് ഒരുവിധം ആത്മവിശ്വാസം കൈവരിച്ചു. നാടകം അരങ്ങേറി, വളരെ നന്നായിരുന്നു നാടകം. എല്ലാവർക്കും ഇഷ്ടപ്പെട്ടു നല്ല പേരും കിട്ടി അതേ നാടകം മലയാളത്തിലും അവതരിപ്പിച്ചു. അതും വളരെ മെച്ചമായിരുന്നു, എല്ലാംകൊണ്ടും ഞാൻ കോളേജിലെ ഹീറോയായി. കലാ പ്രവർത്തനത്തിൽ ശ്രദ്ധിച്ചത് കൊണ്ടായിരിക്കണം പഠിത്തത്തിൽ അല്പം ശ്രദ്ധ കുറഞ്ഞു പരീക്ഷയിൽ ഇംഗ്ലീഷ് പേപ്പർ കിട്ടിയില്ല സെപ്റ്റംബറിൽ എഴുതിയെടുത്തു ” അദ്ദേഹം വിവരിക്കുന്നു.
ചങ്ങനാശ്ശേരിയുടെ അഭിമാനമായി നിലകൊള്ളുന്ന ഈ കലാലയം അടുത്തവർഷം നൂറു വർഷം പൂർത്തിയാക്കുകയാണ്. ഇവിടെ പഠിച്ച ഇറങ്ങിയ പ്രഗത്ഭരുടെ നിര നീണ്ടതാണ്. പി ടി ചാക്കോ, ടിവി തോമസ്, എം എൻ ഗോവിന്ദൻ നായർ, ഉമ്മൻചാണ്ടി, പി ജെ ജോസഫ്, കെ എം ചാണ്ടി, എം എ റഹീം, പി പരമേശ്വരൻ, പിസി തോമസ്, സി വി ആനന്ദബോസ് ഡോക്ടർ ബി ഇഖ്ബാൽ, കർദിനാൾ ജോർജ് ആലഞ്ചേരി, ജസ്റ്റിസ് സിറിയക് ജോസഫ്, ജസ്റ്റിസ് എ എം ബാബു, എൻ ശ്രീകണ്ഠൻ നായർ, പി കെ നാരായണപ്പണിക്കർ, രാജു നാരായണ സ്വാമി, ടോമിൻ ജെ തച്ചങ്കരി, സി വി ആനന്ദബോസ്, എം ജി സോമൻ, കുഞ്ചാക്കോ ബോബൻ, ജിത്തു ജോസഫ്, സിബി മലയിൽ, മാർട്ടിൻ പ്രക്കാട്ട്, ബിപിൻ ചന്ദ്രൻ അങ്ങനെ ഈ നിര നീളുകയാണ്.ശുഭദിനം

Vinod Panicker