
- “ജീവന് അമൂല്യവും, സംരക്ഷിക്കപ്പെടേണ്ടതുമാണ്”
- KCBC Pro Life State Committee
- Pro Life
- PRO-LIFE WARRIOR
- കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി
- ജീവനും ജീവിതവും
- ജീവസമൃദ്ധി|സന്ദേശങ്ങൾ
- ജീവിക്കാനുള്ള അവകാശം
- ജീവൻ സംരക്ഷിക്കുക
- പ്രൊ ലൈഫ് അപ്പോസ്തലേറ്റ്
- മനുഷ്യ-വന്യജീവി സംഘർഷം
- മനുഷ്യജീവന്റെ പ്രാധാന്യം
കെ സി ബി സി പ്രൊ ലൈഫ് സമിതിയുടെ നേതൃത്വത്തിൽ പ്രൊ ലൈഫ് ദിനാഘോഷം|സമ്മേളനത്തിലെ പ്രധാന ദൃശ്യങ്ങൾ |കാണുക പ്രചരിപ്പിക്കുക .
by SJ
വക്താക്കളകണം: മാര്‍ മഠത്തിക്കണ്ടത്തില്‍
തൊടുപുഴ: മരണസംസ്കാരം സാധാരണമാവുകയും സമൂഹത്തിന്റ വ്യത്യസ്തമേഖലകളില്‍ സ്ഥാനമുറപ്പിക്കുകയും ചെയ്യുന്ന ഈ കാലത്ത് ജീവന്റെ സംസ്കാരത്തിന്റെ വക്താക്കളാകാന്‍ കുടുംബങ്ങള്‍ക്കു കഴിയണമെന്നു കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. മൈലക്കൊമ്പ് ദിവ്യരക്ഷാലയത്തില്‍ കെസിബിസി പ്രോലൈഫ് സംസ്ഥാന ദിനാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
കപടപരിസ്ഥിവാദികളും കപടപ്രകൃതിസ്നേഹികളും വളരുകയും മനുഷ്യജീവനക്കാള് കാട്ടുമൃഗങ്ങളുടെ ജീവനു വില കല്പിക്കുകയും ചെയ്യുന്ന ആധുനിക ലോകത്തിലാണ് നാം ജീവിക്കുന്നത്. മനുഷ്യജീവന് സംരക്ഷിക്കാന്‍ ഭരണകര്‍ത്താക്കള്‍ക്കും സമൂഹത്തിനും കടമയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതുകൊണ്ടുതന്നെ കൂടുതല്‍ കുഞ്ഞുങ്ങളുള്ള ദമ്പതിമാര്‍ ജീവന്റെ സംസ്കാരത്തിന്റെ കാവലാളുകളാണെന്നും അദ്ദേഹം പറഞ്ഞു. പൊതുസമ്മേളനത്തില്‍ കെസിബിസി ഫാമിലി കമ്മീഷന് ചെയര്മാന് ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി അധ്യക്ഷത വഹിച്ചു.വലിയ കുടുംബങ്ങളെ കരുതലോടെ സംരക്ഷിക്കാന്‍ സഭയ്ക്ക് ഉത്തരവാദിത്വമുണ്ടെന്ന് ബിഷപ് അധ്യക്ഷപ്രസംഗത്തില്‍ ചൂണ്ടികാട്ടി. ചടങ്ങില്‍ കെ സി ബി സി പ്രോലൈഫ് സമിതി വിവിധ മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള പുരസ്കാരങ്ങള്‍ സമ്മാനിച്ചു.പ്രൊ ലൈഫ് സമിതിയുടെ പ്രഥമ ചെയര്മാന് ദിവംഗതനായ മാര്‍ ആനിക്കുഴികാട്ടിലിന്റെ നാമത്തില്‍ ഏര്‍പ്പെടുത്തിരിക്കുന്ന മികച്ച പ്രൊ ലൈഫ് രൂപതാ പ്രവര്‍ത്തനത്തിനുള്ള പുരസ്കാരം കോതമംഗലം രൂപതക്കുവേണ്ടി മാര്‍ മഠത്തിക്കണ്ടത്തില്‍,സിസ്റ്റര്‍ ഡോ. മേരി മാര്‍സലസിന്റെ പേരിലുള്ള ആതുരസേവന അവാര്‍ഡ് സിസ്റ്റര്‍ മേരി ജോര്‍ജ് എഫ്സിസി, പ്രൊ ലൈഫ് മേഖലയില്‍ മികച്ച നേതൃത്വം നല്കിയ ജേക്കബ് മാത്യു പള്ളിവാതുക്കലിന്റെ പേരിലുള്ള ആതരശുശ്രുഷ അവാര്‍ഡ് ദിവ്യരക്ഷാലയം ബ്രദര്‍ ടോമി,കെസിബിസി പ്രോലൈഫ് മാധ്യമ പുരസ്കാരം കോട്ടയം ദീപിക ന്യൂസ് എഡിറ്റര്‍ ജോണ്സണ് വേങ്ങത്തടത്തില്‍, തുടങ്ങിയവര്‍ ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരിയില്നിന്നും ഏറ്റുവാങ്ങി. കൂടാതെ പ്രോലൈഫ് രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച കേരളത്തിലെ വിവിധ സ്ഥാപനങ്ങളെയും വ്യക്തികളെയും ,കുടുംബങ്ങളെയും ചടങ്ങില്‍ ആദരിച്ചു. സമ്മേളനത്തില്‍ പിഒസി ഡയറക്ടര്‍ റവ.ഡോ. ജേക്കബ് പാലയ്ക്കപ്പിള്ളി, ഡയറക്ടര്‍ റവ.ഡോ. ക്ലീറ്റസ് വര്‍ഗീസ് കതിര്‍പ്പറമ്പില്‍,പ്രസിഡന്റ് ജോണ്സണ് ചൂരേപ്പറമ്പില്‍ ,ജനറല്‍ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടന്‍ ,പ്രൊ ലൈഫ് അപ്പോസ്തലെറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ്, കോതമംഗലം രൂപത ഡയറക്ടര്‍ ഫാ. ജോസ് കിഴക്കേല്‍ ,ഫാ. മാത്യൂസ് മാളിയേക്കല്‍, ബ്രദര്‍ ടോമി, പ്രോലൈഫ് സമിതി സംസ്ഥാന ഭാരവാഹികളായ സിസ്റ്റര്‍ മേരി ജോര്‍ജ് , , ഡോ. ഫ്രാന്‍സീസ് ജെ ആറാടന്‍ , ഡോ.ഫെലിക്സ് ജെയിംസ്,സെമിലി സുനിൽ , ഇഗ്നേഷ്യസ് വിക്ടര്‍ , കള്‍ച്ചറല്‍ ഫാറം കോഡിനേറ്റർ ജോയ്സ് മുക്കുടം ,കൺവീനർ ആന്റണി പത്രോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡോ. ടൈറ്റസ് തിരുവല്ല ,സിസ്റ്റര്‍ ഡോ. സല്‍മ എസ് വി എം എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു. കേരളത്തിലെ വിവിധ രൂപതകളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു .2025 ലെ പ്രൊ ലൈഫ് സമ്മേളനം നടക്കുന്ന പാലാ രൂപതയ്ക്ക് പതാക കൈമാറി .

Related Posts
- Family
- legal
- life
- LIFE CARE
- Life Changing
- Life Is Beautiful
- marriage
- Pro Life
- Rules of life
- Transgender
- ആരോഗ്യപ്രവർത്തകർ
- ആരോഗ്യമന്ത്രാലയം.
- ആരോഗ്യമേഖലയിൽ
- ട്രാൻസ്ജെൻഡർ
- തയ്യാറാകണം
- പ്രസവം
- ഫേസ്ബുക്ക് പോസ്റ്റ്
- മാനസിക ആരോഗ്യം
- സത്യം
വായനക്കാരെ പുകമറയിൽ നിർത്താതെ ഇതിന്റെ സത്യം എന്താണെന്ന് തുറന്ന് വെളിപ്പെടുത്താൻ ഈ സംസ്ഥാനത്തെ വൈദ്യശാസ്ത്ര ഡോക്ടർമാരും ആരോഗ്യവകുപ്പും തയ്യാറാകണം . |കുഞ്ഞ് ഗർഭപാത്രത്തിൽ വളർന്ന് പ്രസവിച്ചത് ആരുടെ ശരീരത്തിൽ ആണ് ?
- “ജീവന് അമൂല്യവും, സംരക്ഷിക്കപ്പെടേണ്ടതുമാണ്”
- Health
- Health news
- Pro Life Apostolate
- pro-life
- അന്വേഷിക്കണം
- ആരോഗ്യം
- ആരോഗ്യ പ്രശ്നങ്ങൾ
- ആരോഗ്യമേഖലയിൽ
- കൃഷി
- കൃഷിയിടം
- കേരളം
- ജീവന് വെല്ലുവിളി
- നമ്മുടെ ജീവിതം
- നമ്മുടെ നാട്
- നമ്മുടെ ഭക്ഷണം
- നിരീക്ഷണം
- പ്രസ്താവന
- പ്രൊ ലൈഫ് അപ്പോസ്തലേറ്റ്
- ഭക്ഷണം /അടുക്കള
- ഭക്ഷ്യവസ്തുക്കൾ
- ഭക്ഷ്യവിഷം
- ഭക്ഷ്യവിഷബാധ
- രോഗങ്ങൾ
- വീക്ഷണം
ഭക്ഷ്യവിഷം: മനുഷ്യജീവന് വെല്ലുവിളിയെന്ന് പ്രൊലൈഫ് അപ്പോസ്തലേറ്റ്
- 100 Quotes
- Change Your life
- Life Is Beautiful
- Pro Life
- Rules of life
- successful life
- ഉദ്ധരണികൾ
- ജീവനും ജീവിതവും
- ജീവിതം
- ജീവിതം എന്നെ പഠിപ്പിച്ചത്
- ജീവിതം മാറും
- ജീവിത ശൈലി
- ജീവിതത്തിലെ ഒരേട്
- ജീവിതസഞ്ചാരക്കുറിപ്പുകൾ
- ജീവിതസാഹചര്യങ്ങൾ
- നമ്മുടെ ജീവിതം
- നിത്യജീവിതത്തിൽ
- മനുഷ്യജീവിതം
- മലയാളിജീവിതം
- വിഷാദവു൦ ഉത്കണ്ഠയു൦ ജീവിതസമ്മർദ്ദവു൦
- സംതൃപ്ത ജീവിതം