
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ.) കോട്ടയം, പത്തനംതിട്ട ജില്ലകള്‍ ഉള്‍പ്പെടുന്ന കോട്ടയം ബ്രാഞ്ചിന്റെ പുതിയ ചെയർമാനായി സാബു തോമസ് ഊന്നുകല്ലേൽ |അനുമോദനങ്ങൾ
*ഐ.സി.എ.ഐ. ഭാരവാഹികളെ തെരഞ്ഞെടുത്തു*
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ.) കോട്ടയം, പത്തനംതിട്ട ജില്ലകള്‍ ഉള്‍പ്പെടുന്ന കോട്ടയം ബ്രാഞ്ചിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സി.എ. സാബു തോമസ് ഊന്നുകല്ലേല്‍ (ചെയര്‍മാന്‍), കെ.ബാലാജി (സെക്രട്ടറി), ഷൈന്‍ പി.ജോസഫ്(ട്രഷറര്‍), എന്‍.സി. ശ്രീജിത്ത് (സികാസ് ചെയര്‍മാന്‍), എന്‍. രമ്യ(കമ്മിറ്റി മെമ്പര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.
ആയിരത്തിലധികം ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌റുമാരും എണ്ണായിരത്തിലധികം വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നതാണ് കോട്ടയം ബ്രാഞ്ച്. 1971-ല്‍ കോട്ടയത്ത് പ്രവര്‍ത്തനം ആരംഭിച്ച ബ്രാഞ്ചിന്റെ ആസ്ഥാനം കോട്ടയം കൊല്ലാടുള്ള ഒരേക്കര്‍ കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.എ.ഐ. ഭവനാണ്.