സേഫ് ക്യാപസ് സംസ്ഥാന തലത്തിലേക്ക് ….|നമ്മുടെ യുവജനങ്ങൾ സ്വയം മാതൃകകളായിക്കൊണ്ട് കലാലയങ്ങളും നിരത്തുകളും കൂടുതൽ സുരക്ഷിത അന്തരീക്ഷങ്ങളിലേക്ക് മാറും

Share News

ഇരമ്പിയാർത്തിരുന്ന കലാലയങ്ങളിൽ മാറ്റത്തിന്റെ ഇളംതെന്നൽ വീശി തുടങ്ങിയിരിക്കുന്നു.

സുരക്ഷിത ക്യാമ്പസ് എന്ന ആശയം മുൻനിർത്തി ഡ്രൈവിംഗിലെ തുടക്കക്കാരായ കോളേജ് വിദ്യാർത്ഥികളെ നിരീക്ഷിക്കുന്നതിനും അവരുടെ ഡ്രൈവിംഗ് രീതികളെ സുരക്ഷിതമാക്കുന്നതിനും മോട്ടോർ വാഹന വകുപ്പ് മുൻകൈയെടുത്ത് ആരംഭിച്ച പ്രോജക്ട് ഓൺ ആക്സിഡൻറ് ഫ്രീ ക്യാമ്പസ് എൻവിറോൺമെന്റ് (PACE) എന്ന പ്രോജക്ട് പുതിയ തലങ്ങളിലേക്ക് കടക്കുകയാണ്.

കാക്കനാട് രാജഗിരി കോളേജിൽ നിന്ന് പരീക്ഷണാടിസ്ഥാനത്തിൽ തുടക്കം കുറിച്ച പ്രോജക്ട് ഔപചാരികമായി ഉദ്ഘാടനം നിർവഹിച്ചത് 2023 ജനുവരിയിലാണ്. അതിനുശേഷം എറണാകുളത്തെ 10 കോളേജിലെ 170 ഓളം വളണ്ടിയേഴ്സിനെ ഈ പ്രോജക്റ്റിന്റെ മുന്നോട്ടുള്ള നടത്തിപ്പിനായി തെരഞ്ഞെടുക്കുകയും വളരെ വിശദമായ സുരക്ഷാ പരിശീലനം നൽകുകയും ഓറിയന്റേഷൻ പരിശീലനമടക്കമുള്ള തുടർ പ്രവർത്തനങ്ങൾ നടത്തിവരികയുമാണ്.

ഈ പ്രവർത്തനങ്ങളിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ടുകൊണ്ടാണ് കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കോളേജുകളിൽ എൻഎസ്എസിന്റെ സഹകരണത്തോടുകൂടി ഈ പദ്ധതി വിപുലപ്പെടുത്തുന്നത്. എൻഎസ്എസ് അതിന്റെ ഫ്ലാഗ്ഷിപ്പ് പ്രോജക്ട് ആയി സുരക്ഷിത ക്യാമ്പസ് എന്ന ആശയം മുൻനിർത്തി, പ്രവർത്തനരംഗത്തേക്ക് എത്തുകയാണ് , ഇതിൻറെ ആദ്യഘട്ടം എന്ന നിലയിൽ സംസ്ഥാനത്തെ തെരഞ്ഞെടുത്ത 100 എഞ്ചിനീയറിങ് കോളേജിൽ പേസ് സെൽ രൂപീകരിക്കുന്നതിനും തുടർ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനും വേണ്ടി വളരെ വിശദമായ നേതൃത്വ പരിശീലനം അടക്കമുള്ള ഉന്നത നിലവാരത്തിലുള്ള പരിശീലനം തെരഞ്ഞെടുക്കപ്പെട്ട 220 ഓളം വളണ്ടിയേഴ്സിന് നൽകിക്കൊണ്ട് തുടക്കം കുറിച്ചിരിക്കുകയാണ്. കറുകുറ്റി എസ് സി എംഎസ് എൻജിനീയറിംഗ് കോളേജിൽ എൻഎസ്എസിന്റെയും എസ് സി എംഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് സേഫ്റ്റി ആൻഡ് ട്രാൻസ്പോർട്ടേഷന്റയും സംയുക്ത ആഭിമുഖ്യത്തിലാണ് രണ്ടു ദിവസം നീണ്ടുനിന്ന ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിന്റെ തുടക്കം മുതൽ തങ്ങളുടെ സഹപാഠികൾക്ക് ഇനിയൊരു ദുരന്തം ഉണ്ടാവാതിരിക്കാനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുമെന്ന് നിശ്ചയദാർഢ്യത്തോടെയുളള പ്രതികരണങ്ങളാണ് ക്യാമ്പിൽ പങ്കെടുത്ത അംഗങ്ങളിൽ നിന്ന് ഉണ്ടായിട്ടുള്ളത് എന്നത് വളരെ സന്തോഷകരമാണ്.

കേരള മോട്ടോർ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഈ പ്രോജക്ട് എൻഫോഴ്സിമെന്റ് രീതികൾക്ക് അപ്പുറം സ്വയമേവയുള്ള തിരുത്തലുകളിലൂടെയും സ്വഭാവരൂപീകരണത്തിലൂടെയും സുരക്ഷിതമായ നിരത്തുകൾക്കായിട്ടുള്ള പുതിയൊരു കാൽവെപ്പാണ്. അതുകൊണ്ടുതന്നെ ഈ രംഗത്ത് സഹകരിക്കാവുന്ന ഓരോ സംഘടനകളുടെയുംസഹകരണം ഉറപ്പുവരുത്തി കൊണ്ടാണ് ഈ പ്രോജക്ട് വിഭാവനം ചെയ്തിരിക്കുന്നത്.

കേരള മോട്ടോർ വാഹന വകുപ്പിനോടും കേരള റോഡ് സേഫ്റ്റി അതോറിറ്റിയോടുമൊപ്പം IMA കൊച്ചി, നാഷണൽ സേഫ്റ്റി ട്രസ്റ്റ്, രാജഗിരി ട്രാൻസ്, SCMS എന്നീ സംഘടനകളും സ്ഥാപനങ്ങളും എൻഎസ്എസിനെ കൂടാതെ ഈ പ്രോജക്ടിൽ ഭാഗഭാക്കാണ്.

അടുത്ത ഘട്ടം എന്ന നിലയിൽ സംസ്ഥാനത്തെ ആറു മേഖലകളായി തിരിച്ച് വിപുലമായ വളണ്ടിയർ പരിശീലനങ്ങളും തുടർ പ്രവർത്തനങ്ങളുമാണ്നടക്കുവാൻ പോകുന്നത്.

ഇത് പൂർണ്ണ തോതിൽ പ്രാവർത്തികമാകുന്നതോടെ നമ്മുടെ യുവജനങ്ങൾ സ്വയം മാതൃകകളായിക്കൊണ്ട് കലാലയങ്ങളും നിരത്തുകളും കൂടുതൽ സുരക്ഷിത അന്തരീക്ഷങ്ങളിലേക്ക് മാറും എന്നതിൽ സംശയമില്ല.

അഹങ്കാരത്തിന്റെ അലറിക്കതിപ്പുകൾ തടയാൻ

പ്രതിജ്ഞയുമായി കോളേജ് വിദ്യാർത്ഥികൾ …..

അപകടകരമായ വാഹന ദുരുപയോഗത്തിന്റെ രക്തസാക്ഷി, നമിതക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട്, ഇനി സുഹൃത്തിനേയും മരണത്തിന് വിട്ടു കൊടുക്കില്ല എന്ന ദൃഢപ്രതിജ്‌ഞ ഏറ്റു ചൊല്ലി സഹപാഠികൾ ….

കേരള മോട്ടോർ വാഹന വകുപ്പ് ഫസ്റ്റ് എയ്ഡ് എന്ന സംഘടനയുമായി ചേർന്ന് സേഫ് ക്യാംപസ് എന്ന ആശയത്തിന്റെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ കോളേജുകളിൽ നടത്തുന്ന ബോധവൽകരണ പരിപാടികൾ മൂവാറ്റുപുഴ നിർമ്മല കോളേജിൽ നിന്ന്, നമിതയോടൊപ്പം അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥിനി അനുശ്രീ രാജിന് ദീപശിഖ കൈമാറി ട്രാൻസ്പോർട്ട് കമ്മീഷണർ ശ്രീ. ശ്രീജിത്ത് IPS ഉദ്ഘാടനം നിർവ്വഹിച്ചു. സംസ്ഥാനത്തെ വിവിധ കോളേജുകളിലൂടെ റോഡ് സുരക്ഷാ സന്ദേശവുമായി ദീപശിഖ പ്രയാണം നടത്തും….

ചലച്ചിത്ര താരം ഡോ. റോണി വർഗ്ഗീസ് കുട്ടികൾക്ക് റോഡ് സുരക്ഷ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും

മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ദിലീപ് കുമാർ കെ.ജി റോഡ് സുരക്ഷാ ബോധവൽകരണ സെമിനാറിന് നേതൃത്വം നൽകുകയും ചെയ്തു ….

MVD Kerala

Share News