എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ ഭിന്നശേഷിക്കാർക്ക് വേണ്ടി നടപ്പിലാക്കുന്ന “സാന്ത്വനം” ഭിന്നശേഷി സഹായ ഉപകരണ നിർണ്ണയ ക്യാമ്പിന്റെ രണ്ടാം ഘട്ടംനടപ്പിലാക്കുന്നു.
എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ ഭിന്നശേഷിക്കാർക്ക് വേണ്ടി നടപ്പിലാക്കുന്ന “സാന്ത്വനം” ഭിന്നശേഷി സഹായ ഉപകരണ നിർണ്ണയ ക്യാമ്പിന്റെ രണ്ടാം ഘട്ടം സെപ്റ്റംബർ 12,13,14 തീയതികളിൽ കളമശ്ശേരി, മരട്, മട്ടാഞ്ചേരി എന്നിവിടങ്ങളിലായി നടപ്പിലാക്കുകയാണ്. കഴിഞ്ഞ വർഷം ഒന്നാം ഘട്ട ക്യാമ്പ് നടത്തി 437 പേർക്ക് ഭിന്നശേഷി ഉപകരണങ്ങൾ വിതരണം ചെയ്തിരുന്നു.
40 ശതമാനമോ അതിലധികമോ വൈകല്യമുള്ളവർക്കാണ് ഉപകരണങ്ങൾ ലഭ്യമാകുന്നത്.ഹിയറിംഗ് എയിഡ്, 100 ശതമാനം കാഴ്ച പരിമിതിയുള്ള പത്താം ക്ലാസിന് മുകളിലുള്ള വിദ്യാര്ഥികൾക്കുള്ള സ്മാർട്ട് ഫോൺ, സ്മാർട്ട് കെയ്ൻ, ബ്രയിൽ കെയ്ൻ ഫോൾഡർ, ബ്രയിൽ സ്ലേറ്റ്, ബ്രയിൽ കിറ്റ്, സി പി വീൽ ചെയർ, ബുദ്ധി വൈകല്യമുള്ള 18 വയസിൽ താഴെയുള്ള കുട്ടികൾക്കുള്ള എം എസ് ഐ ഡി കിറ്റ്, വീൽ ചെയർ, കൃത്രിമ കാലുകൾ, റോളേറ്റർ, വാക്കിംഗ് സ്റ്റിക്, ഓക്സിലറി ക്രച്ചസ് മുതലായ ഉപകരണങ്ങൾക്കുള്ള അപേക്ഷകളാണ് ക്യാമ്പിൽ സ്വീകരിക്കുന്നത്.
അപേക്ഷകർ 40% മോ, അതിലധികമോ വൈകല്യം തെളിയിക്കുന്ന മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ്,
റേഷൻ കാർഡ് വരുമാന സർട്ടിഫിക്കറ്റ് (മാസ വരുമാനം 22500/ താഴെ), ആധാർ കാർഡ് , ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയുമായി ക്യാമ്പിൽ എത്തണം. അലിംകോയിൽ നിന്നുള്ള വിദഗ്ധ സംഘം അപേക്ഷകൾ സ്വീകരിക്കും. കൃത്രിമ കാലുകളുടെ അളവുകൾ ക്യാമ്പിൽ വച്ച് തന്നെ എടുക്കും. അപേക്ഷകൾ സ്വീകരിച്ച് രണ്ടു മാസത്തിനുള്ളിൽ ഉപകരണങ്ങൾ ഗുണഭോക്താക്കൾക്ക് കൈമാറും.
കേന്ദ്ര സർക്കാർ സംരംഭമായ അലിംകോ, നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ ഡിഫ്രന്റലി ഏബിൾഡ്, തിരുവനന്തപുരം, സഹൃദയ വെൽഫെയർ സർവീസസ് എന്നിവരുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
Hibi Eden MP