
- Catholic Church
- Syro-Malabar Major Archiepiscopal Catholic Church
- ഇടവക
- ഇടവകസുവർണ്ണ ജൂബിലി
- കണിയാമ്പറ്റ സെൻ്റ് മേരീസ് ഇടവക
- മാനന്തവാടി രൂപത
കണിയാമ്പറ്റ സെൻ്റ് മേരീസ് ഇടവകസുവർണ്ണ ജൂബിലി തിരുനാളിന് കൊടിയേറി

കണിയാമ്പറ്റ : 1970 ൽ 13 കുടുംബങ്ങളുമായി തുടങ്ങിയമാനന്തവാടി രൂപതയിലെ കണിയാമ്പറ്റ സെൻ്റ് മേരീസ് ഇടവക ഇന്ന് 93 കുടുംബങ്ങളായി വളർന്ന് സുവർണ്ണ ജൂബിലി നിറവിൽ കഴിഞ്ഞ ഒരു വർഷം കൃതജ്ഞതാവർഷമായി ആചരിച്ച്, ഏപ്രിൽ 27 മുതൽ മെയ് അഞ്ച് വരെ ഒൻപത് ദിവസം നീണ്ടുനിൽക്കുന്ന നവ ദിന നന്ദി ഉത്സവത്തിനും ഇടവക തിരുനാളിനും തുടക്കമായി .

ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ പുത്തേൻ കൊടി ഉയർത്തി.

കൃതജ്ഞതാ വർഷ സമാപനാഘോഷങ്ങളുടെ ഉത്ഘാടനവും ജൂബിലി സ്മാരക ഭവനത്തിൻ്റെ വെഞ്ചരിപ്പും മാനന്തവാടി രൂപതാ സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം നിർവ്വഹിച്ചു.

ഏപ്രിൽ 29 തിങ്കൾ വൈകുന്നേരം 4.30 ന് പള്ളിക്കുന്ന് ലൂർദ് മാതാ തീർത്ഥാടന കേന്ദ്രം റെക്ടർ വെരി.റവ. ഫാ. ഡോ. അലോഷ്യസ് കുളങ്ങര ലത്തീൻ കുർബാന അർപ്പിക്കും
ഏപ്രിൽ 30 ചൊവ്വാഴ്ച വൈകുന്നേരം 4.30 ന് കാര്യമ്പാടി സെൻ്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി വികാരി റവ. ഫാ. ലിബിൻ പാലക്കാ പ്രായിൽ മലങ്കര കുർബ്ബാന അർപ്പിക്കും
മെയ് ഒന്നിന് രാവിലെ 8 ന് നടവയൽ മേജർ ആർക്കിഎപ്പിസ്ക്കോപ്പൽ ആർച്ച് പ്രീസ്റ്റ് വെരി.റവ. ഫാ. ഡോ. ഗർവാസീസ് മറ്റം വിശുദ്ധ കുർബ്ബാന അർപ്പിക്കും.
അന്നേ ദിവസം കുട്ടികളുടെ ആദ്യകുർബാന സ്വീകരണവും ഉണ്ടായിരിക്കും.
മെയ് രണ്ടിന് വൈകുന്നേരം 4.30 ന് കാരക്കാമല സെൻ്റ് മേരീസ് ചർച്ച് വികാരി റവ. ഫാ.ബെന്നി പനക്കൽ നൊവേനയും വി.കുർബാനയും അർപ്പിക്കും
മെയ് മൂന്നിന് വൈകുന്നേരം 4.30 ന് മാനന്തവാടി രൂപതാ വികാരി ജനറാൾ വെരി.റവ.മോൺ. പോൾ മുണ്ടോളിക്കൽ ആഘോഷമായ വി.കുർബാന അർപ്പിക്കും.
ഫാ.റൂബിൻ തട്ടത്തുപറമ്പിൽ, ഫാ. വിൽസൺ മുളക്കൽ എന്നിവർ സഹകാർമ്മികരാകും.
എഴ് മണിക്ക് ഇടവക കലാസന്ധ്യയും വിശ്വാസപരിശീലക സംഗമവും സംഘടിപ്പിക്കും.
മെയ് നാലിന് വൈകുന്നേരം 4.30 ന് തലശ്ശേരി ആർച്ച് ബിഷപ്പ് എമരിത്തൂസ് മാർ ജോർജ്ജ് ഞരളക്കാട്ട് ആഘോഷമായ തിരുനാൾ കുർബ്ബാന അർപ്പിക്കും.
ഇടവക പ്രഥമ വികാരിയായിരുന്ന വെരി.റവ. ഫാ. മാത്യു പോത്തനാമല, വെരി.റവ. ഫാ. ജോർജ്ജ് കല്ലടാന്തിയിൽ എന്നിവർ സഹകാർമ്മികത്വം വഹിക്കും.
വൈകുന്നേരം 6.30 ന് കണിയാമ്പറ്റ ടൗണിലേക്ക് ആഘോഷമായ തിരുനാൾ പ്രദക്ഷിണവും തുടർന്ന് സ്നേഹ വിരുന്നും ,ആകാശവിസ്മയവും ഉണ്ടായിരിക്കും.
മെയ് അഞ്ചിന് മാനന്തവാടി രൂപതാദ്ധ്യക്ഷൻ മാർ ജോസ് പൊരുന്നേടം ഇടവക ദിനം കൃതജ്ഞതാ വർഷ സമാപന ആഘോഷമായ തിരുനാൾ കുർബ്ബാന അർപ്പിക്കും.
തുടർന്ന് നവീകരിച്ച ഇടവക മന്ദിരത്തിൻ്റെ വെഞ്ചരിപ്പും , സുവർണ ജൂബിലി സ്മരണിക പ്രകാശനവുംഅദ്ദേഹം നിർവ്വഹിക്കും.
എല്ലാ ദിവസവും നൊവേനയും, പ്രദക്ഷിണവും നേർച്ച ഭക്ഷണവും ഉണ്ടായിരിക്കും.

ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ പുത്തേൻ , നടത്തിപ്പ് കൈക്കാരനായ ബേബി നാപ്പള്ളി ജനറൽ കൺവീനർ ,കൈക്കാരന്മാരായ ജോജോ കുറ്റിയാനിക്കൽ ,ഷിബു കിഴക്കേപറമ്പിൽ ,മത്തായി പൊട്ടക്കൽ എന്നിവരടങ്ങിയ 101 അംഗസമിതി ഇടവകസുവർണ്ണ ജൂബിലിആഘോഷങ്ങൾൾക്ക് നേതൃത്വം നൽകുന്നു
Related Posts
- Condolences
- Congress
- Syro-Malabar Major Archiepiscopal Catholic Church
- ആദരാഞ്ജലികൾ
- ഉമ്മൻ ചാണ്ടി
- ജീവിതം
- ജീവിത ശൈലി
- ദൈവവിശ്വാസം
- പ്രണാമം
- പ്രതിസന്ധികൾ
- മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ്ജ് ആലഞ്ചേരി
ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും തന്റെ ആഴമായ ദൈവവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ പരിഹാരങ്ങൾ കാണാൻഉമ്മൻ ചാണ്ടി സാർ പരിശ്രമിച്ചു.|കർദിനാൾ ജോർജ് ആലഞ്ചേരി
- Pro Life
- Pro Life Apostolate
- അനുവദിക്കരുത്
- നരബലി
- നരഹത്യ
- ഫോറസ്റ്റ് കൺസർവേറ്റർ
- മാനന്തവാടി രൂപത
- വനം വകുപ്പ്
ഇനിയും എത്ര മനുഷ്യരെ കുരുതി കൊടുത്താൽ വനം വകുപ്പിന് തൃപ്തിയാകും?|ഫോറസ്റ്റ് കൺസർവേറ്റർക്കെതിരേ നരഹത്യക്ക് കേസെടുക്കണം
- Catholic Church
- Catholic Perspective
- Live Updates From Vatican City
- PM Modi Meets Pope Francis
- Pope Francis