ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും തന്റെ ആഴമായ ദൈവവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ പരിഹാരങ്ങൾ കാണാൻഉമ്മൻ ചാണ്ടി സാർ പരിശ്രമിച്ചു.|കർദിനാൾ ജോർജ് ആലഞ്ചേരി
അനുശോചനസന്ദേശം ശ്രീ ഉമ്മൻ ചാണ്ടി സാറിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം അറിയിക്കുന്നു. അമ്പത്തിമൂന്നു വർഷം എം.എൽ.എ എന്ന നിലയിലും രണ്ടു പ്രാവശ്യം മുഖ്യമന്ത്രി എന്ന നിലയിലും ഉമ്മൻ ചാണ്ടി സാർ ചെയ്ത സേവനം കേരള ജനതയുടെ ഹൃദയങ്ങളിൽ ആഴമായ മുദ്ര പതിപ്പിച്ചിട്ടുള്ളതാണ്. കേരള ജനതയെ അദ്ദേഹം സ്നേഹിച്ചു, കേരളത്തിലെ ജനം അദ്ദേഹത്തെയും. പുതുപ്പള്ളിയുടെ സ്വന്തമായിരുന്നു അദ്ദേഹം. ജനപ്രിയനായ രാഷ്ട്രീയ സാമൂഹിക സേവകൻ. രാഷ്ട്രീയപ്രവത്തകരുടെയിടയിൽ അദ്ദേഹം ഒരു ആചാര്യനായിരുന്നു. ഭരണപക്ഷ പ്രതിപക്ഷ വേർതിരിവില്ലാതെ എല്ലാവരെയും ബഹുമാനത്തോടെ കണ്ടു പ്രവർത്തനങ്ങളിൽ […]
Read More