പുന്നപ്ര വയലാർ രക്തസാക്ഷികളുടെ ഉജ്ജ്വല സ്മരണയ്ക്ക് 76 വയസ്സ്.
ദിവാൻ ഭരണത്തിനും ജന്മിത്തത്തിന്റെ നിർദ്ദയമായ അടിച്ചമർത്തലുകൾക്കും മുതലാളിത്തചൂഷണത്തിനുമെതിരെ കമ്മ്യൂണിസ്റ്റ് പാർടിയുടെ മുൻകൈയിൽ നടന്ന ഐതിഹാസികമായ ചെറുത്തുനിൽപ്പാണ് പുന്നപ്ര-വയലാർ സമരം. ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലെ കർഷകർ ജന്മിമാരുടെ രൂക്ഷമായ ചൂഷണത്തിനുവിധേയരായിരുന്നു. ദിവാൻ സിപി രാമസ്വാമി അയ്യരുടെയും അദ്ദേഹത്തിന്റെ പോലീസ് സേനയുടെയും പിന്തുണയിലായിരുന്നു ജന്മിമാരുടെ ചൂഷണം. തിരുവതാംകൂറിലെ രാജവാഴ്ചയ്ക്കും ദിവാൻ ഭരണത്തിനുമെതിരെ കമ്യൂണിസ്റ്റ് പാർട്ടി കർഷകരെ അണിനിരത്തി പോരാടാൻ തീരുമാനിച്ചു. തിരുവിതാംകൂറിനെ പ്രത്യേക രാജ്യമായി നിലനിർത്തുന്ന അമേരിക്കൻ മോഡൽ ഭരണക്രമത്തിനെതിരെയും പ്രായപൂർത്തി വോട്ടവകാശം അംഗീകരിച്ച് നടപ്പിലാക്കുന്നതിനുവേണ്ടിയും തൊഴിലാളിവർഗം ശബ്ദമുയർത്തി.1946 ഒക്ടോബർ […]
Read More