മുഖ്യമന്ത്രിയുടെ ശുപാര്‍ശ അംഗീകരിച്ചു; തന്റെ നിലപാട് അറിയിച്ചിട്ടുണ്ട്: ഗവര്‍ണര്‍
തിരുവനന്തപുരം: സജി ചെറിയാനെ മന്ത്രിയാക്കണമെന്ന മുഖ്യമന്ത്രിയുടെ ശുപാര്‍ശ അംഗീകരിച്ചെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സത്യപ്രതിജ്ഞ നാളെ നടക്കും. വിഷയത്തിന്റെ തന്റെ അഭിപ്രായം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. അത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. മന്ത്രിയെ തീരുമാനിക്കുന്നതില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം ഗവര്‍ണര്‍ക്ക് അംഗീകരിക്കേണ്ടി വരുമെന്ന് കഴിഞ്ഞദിവസം തന്നെ താന്‍ വ്യക്തമാക്കിയതാണ്. എന്നാല്‍ സജി ചെറിയാന്‍ കാര്യത്തില്‍ സ്ഥിതി വ്യത്യസ്തമാണ്. അദ്ദേഹം ആദ്യമായി മന്ത്രിസഭയിലേക്ക് എത്തുന്ന ആളല്ല. അദ്ദേഹത്തെ മന്ത്രിയാക്കുന്നതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലടക്കം നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. […]
Read More