ക്രിസ്ത്യാനികൾ പൊതുവെ, അനാർക്കിസ്റ്റുകളല്ല. നിയമം പാലിക്കുന്നവരും, ‘റൂൾ ഓഫ് ലോ’ എന്ന ആശയം സഭയിലും രാഷ്ട്രത്തിലും മുറുകെ പിടിക്കുന്നവരുമാണ്.

Share News

കത്തോലിക്കാ സഭയെ നിലനിർത്തുന്നത് യേശുക്രിസ്തുവിലുള്ള വിശ്വാസം മാത്രമാണോ? അല്ല എന്നാണ് ഉത്തരം. വിശ്വാസം ജീവിക്കുന്ന മനുഷ്യസമൂഹം എന്ന നിലയിൽ, വിശ്വാസത്തെ ആഘോഷിക്കുന്ന കർമ്മങ്ങളും ആചാരക്രമങ്ങളുമുണ്ട്. വിശ്വാസത്തിന്റെ ചൈതന്യം നിലനിർത്തുന്ന ആത്മീയതയും പ്രാർത്ഥനകളും ഇത്തരം ആചാരങ്ങളെ അർത്ഥവത്തായി അവതരിപ്പിക്കുകയും ജീവിതത്തിൽ അവ പാലിക്കാൻ വിശ്വാസികളെ സഹായിക്കുകയും ചെയ്യുന്നു. വിശ്വാസം വെളിച്ചമാകുന്നത് അതിനെ യുക്തിപൂർവം ഗ്രഹിക്കുമ്പോഴാണല്ലോ. ഇതിനു സഹായിക്കുന്ന ദൈവശാസ്ത്ര ചിന്തകളും സഭാ ജീവിതത്തിന്റെ ഭാഗമാണ്. മറ്റേതു മേഖലയിലും എന്നതുപോലെ സഭയിൽ വിശ്വാസികൾ ജീവിക്കേണ്ട ജീവിത ക്രമവും അതിനാവശ്യമായ പരിശീലനവുമുണ്ട്. […]

Share News
Read More

സമരിയാക്കാരി ക്രിസ്ത്യാനികള്‍.

Share News

പലതരം ക്രിസ്ത്യാനികള്‍ ഉണ്ടാകുന്നതെങ്ങിനെ? ബഹുമാനപ്പെട്ട കെ. കെ. ജോണച്ചന്‍ നയിച്ച ഒരു കരിസ്മാറ്റിക് ധ്യാനത്തിലാണ് ഞാന്‍ ആദ്യമായി പങ്കെടുത്തതു, 1979ല്‍. അച്ചനെ അറിയുന്നവരും ഓര്‍ക്കുന്നവരും അധികം ഉണ്ടാവില്ല. കേരളത്തിനു വെളിയിലെവിടെയോ മിഷനറിയായി ശുശ്രൂഷ ചെയ്തിരുന്ന അച്ചന്‍ തനിക്കു കിട്ടിയ കരിസ്മാറ്റിക് അനുഭവം അവധിക്കാലങ്ങളില്‍ കേരളത്തിലെത്തുമ്പോള്‍  തരപ്പെട്ടു കിട്ടുന്ന ഇടവകകളില്‍ ധ്യാനങ്ങള്‍ നടത്തി പകര്‍ന്നുകൊടുക്കാന്‍  ശ്രമിച്ചിരുന്നു എന്നല്ലാതെ സ്വന്തം പേരു നിലനിര്‍ത്താനോ അനുയായികളെ സൃഷ്ടിക്കാനോ ശ്രദ്ധിച്ചിരുന്നേയില്ല. സുവിശേഷമാണ്, യേശുവാണ് പ്രഘോഷിതമായത്.  അതുകൊണ്ടാവണം സുവിശേഷം ശ്രവിച്ച ഞങ്ങളും ഒരു പ്രത്യേക ഗണമായി അദ്ദേഹത്തിന്റെ പേരില്‍ […]

Share News
Read More

ക്രിസ്ത്യാനികൾ ഓണം ആഘോഷിക്കണമോ?

Share News

ഓണം മലയാളിയുടെ വിളവെടുപ്പ് ഉത്സവമാണ്, ആഘോഷമാണ്. ഒരാഘോഷം എന്ന നിലയിൽ എനിക്ക് ഓണം ആഘോഷിക്കാം. നല്ല ഭക്ഷണം കഴിക്കാനും, നല്ല വസ്ത്രം ധരിക്കാനും, എല്ലാവരും സമത്വത്തിന്റെ നിറവിൽ സമൃദ്ധിയുടെ പ്രതീക്ഷയിൽ ഈ ആഘോഷത്തിൽ പങ്ക്ചേരുന്നതിൽ എന്താണ് തെറ്റ്.ഇത് വാമന ജയന്തിയാണോ? മാവേലി ജയന്തിയാണോ? മാവേലി അസുരനാണോ? ദേവനാണോ? ഓണത്തിന്റെ ഭാഗമായി ഊഞ്ഞാൽ ആടുമ്പോഴും, കുട്ടനാട്ടുകാർ തുഴകൾ വലിച്ചെറിഞ്ഞ് ആർപ്പ് വിളിച്ച് വള്ളം തുഴയുമ്പോഴും ഈ ചോദ്യങ്ങളൊന്നും ആരും ചോദിച്ചിട്ടില്ല…….ആരും ചിന്തിച്ചിട്ട് പോലുമില്ല. ഓണത്തെ നമ്മുടെസാമൂഹിക ജീവിതവുമായി ബന്ധപ്പെടുത്താം, […]

Share News
Read More