വർഗീയതയിൽ ഊന്നുന്ന ഫാസിസ്റ്റ് ദേശസങ്കൽപം യഥാർഥ ദേശീയതയായി അവതരിപ്പിക്കപ്പെടുന്നു – മുഖ്യമന്ത്രി

Share News

വർഗീയതയിൽ ഊന്നുന്ന ഫാസിസ്റ്റ് ദേശസങ്കൽപം യഥാർഥ ദേശീയതയായി അവതരിപ്പിക്കപ്പെടുന്നു – മുഖ്യമന്ത്രി ജാതിചിന്തകൾക്കും വർഗീയതയ്ക്കും ജന്മിത്വചൂഷണത്തിനും ലിംഗപരമായ അസമത്വത്തിനും എല്ലാം എതിരെ പടപൊരുതി നേടേണ്ട, സർവരേയും തുല്യരായി പരിഗണിക്കുന്ന വിശാലമായ ജനാധിപത്യമാണ് ഗാന്ധിജി മുറുകെപ്പിടിച്ച ദേശീയതയുടെ അടിസ്ഥാനശില. ആ അടിത്തറയെ തകർക്കുന്ന ചില പ്രവണതകൾ നമുക്ക് ചുറ്റും വളരുന്ന സാഹചര്യമാണ് നിലവിലുള്ളത്. വിമോചനാത്‌മകമായ ദേശീയതയ്ക്ക് പകരം മനുഷ്യരെ ഭിന്നിപ്പിക്കുന്ന അക്രമാസക്തമായ വർഗീയതയിൽ ഊന്നുന്ന ഫാസിസ്റ്റ് ദേശസങ്കൽപം യഥാർഥ ദേശീയതയായി അവതരിപ്പിക്കപ്പെടുന്നു. മതത്തിൻ്റേയും ജാതിയുടേയും പേരിൽ ആളുകൾ അക്രമിക്കപ്പെടുന്ന […]

Share News
Read More

സഹജീവികളോടുള്ള കരുണയും സാമൂഹിക പ്രതിബദ്ധതയുമാണ് മനുഷ്യത്വത്തിൻ്റെ അടിസ്ഥാനം. അതിൻ്റെ മഹത്തായ ആവിഷ്കാരങ്ങളിലൊന്നാണ് രക്തദാനം.

Share News

സഹജീവികളോടുള്ള കരുണയും സാമൂഹിക പ്രതിബദ്ധതയുമാണ് മനുഷ്യത്വത്തിൻ്റെ അടിസ്ഥാനം. അതിൻ്റെ മഹത്തായ ആവിഷ്കാരങ്ങളിലൊന്നാണ് രക്തദാനം. അതിലൂടെ രക്ഷിക്കാൻ കഴിയുന്നത് അനവധി മനുഷ്യജീവനുകളാണ്. കേരളത്തിൽ ചികിത്സകൾക്കായി പ്രതിവർഷം ആവശ്യമായി വരുന്നത് ശരാശരി 4 ലക്ഷം യൂണിറ്റ് രക്തമാണ്. അതിൽ 80 ശതമാനത്തോളം സന്നദ്ധ രക്തദാനത്തിലൂടെ നിറവേറ്റപ്പെടുന്നുണ്ട്. എന്നാൽ അത് 100 ശതമാനമാക്കുക എന്ന ലക്ഷ്യമാണ് സർക്കാർ ഏറ്റെടുത്തിരിക്കുന്നത്. ഇന്ന് ദേശീയ സന്നദ്ധ രക്തദാന ദിനത്തിൽ ആ ലക്ഷ്യം പൂർത്തീകരിക്കാനായി എല്ലാവരും മുന്നോട്ടു വരണമെന്ന് അഭ്യർത്ഥിക്കുകയാണ്. ആരോഗ്യ വകുപ്പ്, കേരള സംസ്ഥാന […]

Share News
Read More

ചിങ്ങം ഒന്ന് കർഷകദിനമാണ്|നമ്മുടെ കാർഷിക പാരമ്പര്യത്തിൽ അഭിമാനം കൊള്ളാനും കാർഷിക മേഖലയുടെ പുരോഗതിയ്ക്കായി പുതിയ ചിന്തകൾ പങ്കുവയ്ക്കാനുമൊക്കെയുള്ള ദിനമാണിത്.

Share News

ചിങ്ങം ഒന്ന് കർഷകദിനമാണ്. ജനതയുടെ ഭൂരിഭാഗവും കൃഷിയിലും കാർഷികവൃത്തികളിലും ഏർപ്പെട്ട് ജീവിക്കുന്ന നമ്മുടെ നാട്ടിൽ ഈ ദിനത്തിന് അതീവ പ്രാധാന്യമുണ്ട്. പ്രാകൃതമായ ജീവിതാവസ്ഥകളിൽ നിന്നും ആധുനികതയിലേയ്ക്കുള്ള മനുഷ്യൻ്റെ വളർച്ചയിൽ വഴിത്തിരിവായി മാറിയത് കൃഷിയുടെ ആവിർഭാവമാണ്. അന്നവും, ഭാഷയും, സംസ്കാരവും കൃഷിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ തന്നെ നമ്മുടെ കാർഷിക പാരമ്പര്യത്തിൽ അഭിമാനം കൊള്ളാനും കാർഷിക മേഖലയുടെ പുരോഗതിയ്ക്കായി പുതിയ ചിന്തകൾ പങ്കുവയ്ക്കാനുമൊക്കെയുള്ള ദിനമാണിത്. നവഉദാരവൽക്കരണ നയങ്ങളുടെ ആരംഭം മുതൽ നമ്മുടെ കാർഷിക മേഖല വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നു […]

Share News
Read More

സ്നേഹം നിറഞ്ഞ ബലി പെരുന്നാൾ ആശംസകൾ

Share News

ത്യാഗത്തിൻ്റെയും പരിശുദ്ധിയുടേയും മഹത്തായ സന്ദേശമാണ് ബലി പെരുന്നാൾ. പ്രതിസന്ധിയുടെ ഈ നാളുകളിൽ നമുക്ക് കരുത്തായി മാറുന്നത് മറ്റുള്ളവർക്കും നാടിനും വേണ്ടി ത്യാഗങ്ങൾ സഹിക്കാൻ തയ്യാറാകുന്ന സുമനസ്സുകളാണ്. സാഹോദര്യവും സൗഹാർദ്ദവും ഉയർത്തിപ്പിടിച്ചുകൊണ്ട് ഒത്തൊരുമയോടെ മുന്നോട്ടു പോകാൻ നമുക്ക് സാധിക്കണം. അതിനുള്ള പ്രചോദനമാകട്ടെ ബലി പെരുന്നാൾ ആഘോഷം. കോവിഡ് മഹാമാരി കൂടുതൽ ശക്തമായ ഒരു ഘട്ടമാണിത്. സാമൂഹിക അകലം പാലിച്ച് ആൾക്കൂട്ടങ്ങൾ ഒഴിവാക്കി ഉത്തരവാദിത്വബോധത്തോടെ പെരുന്നാൾ ആഘോഷിക്കണം. എല്ലാവർക്കും സ്നേഹം നിറഞ്ഞ ബലി പെരുന്നാൾ ആശംസകൾ. മുഖ്യമന്ത്രി പിണറായി വിജയൻ

Share News
Read More

സെപ്റ്റംബർ 19 വരെ 100 ദിന കർമ്മ പരിപാടി നടപ്പാക്കും -മുഖ്യമന്ത്രി

Share News

നടപ്പാക്കുന്നത് 2464.92 കോടി രൂപയുടെ പദ്ധതികൾ ജൂൺ 11 മുതൽ സെപ്തംബർ 19 വരെ 100 ദിന കർമ്മ പരിപാടിക്ക് തുടക്കം കുറിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ആരോഗ്യം വിദ്യാഭ്യാസം, സാമൂഹ്യ സുരക്ഷ എന്നീ മേഖലകളിൽ  കൈവരിച്ച നേട്ടങ്ങൾ മുന്നോട്ടു കൊണ്ടുപോകാനും സാമ്പത്തിക വളർച്ച കൂടുതൽ വേഗത്തിലാക്കാനും ഗുണമേൻമയുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമുള്ള നയങ്ങൾക്കും പരിപാടികൾക്കുമാണ് കർമ്മപരിപാടിയിൽ പ്രാധാന്യം നൽകുന്നത്.  ശാസ്ത്ര സാങ്കേതിക മേഖലയിലും നൈപുണ്യ വികസന രംഗത്തും ശ്രദ്ധകേന്ദ്രീകരിച്ച് വിജ്ഞാനത്തിലധിഷ്ഠിതമായ സമ്പദ്ഘടനയുടെ നിർമ്മിതി സാധ്യമാക്കുകയാണ് ലക്ഷ്യം.അതീവ […]

Share News
Read More

കേരളത്തിന്റെ പൊതു വികസനത്തിനുതകുന്ന സുപ്രധാനമായ തീരുമാനങ്ങൾ ഇന്നത്തെ മന്ത്രിസഭായോഗം കൈകൊണ്ടു.|മുഖ്യമന്ത്രി

Share News

അതി ദാരിദ്ര്യ ലഘൂകരണം എന്ന ലക്ഷ്യം കൈവരിക്കാന്‍ പര്യാപ്തമായ സുപ്രധാനമായ ഒരു തീരുമാനം ആദ്യ മന്ത്രിസഭാ യോഗം കൈക്കൊണ്ടിരിക്കുകയാണെന്ന്മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി . . ഇതുസംബന്ധിച്ച് വിശദമായ സര്‍വെ നടത്താനും ക്ലേശഘടകങ്ങള്‍ നിര്‍ണയിക്കാനും അത് ലഘൂകരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും തദ്ദേശഭരണ വകുപ്പിനെ (സെക്രട്ടറിമാരെ) ചുമതലപ്പെടുത്തിയെന്നും അദ്ദേഹം അറിയിച്ചു . വിവിധ തീരുമാനങ്ങൾ അദ്ദേഹം വ്യക്തമാക്കി . പാര്‍പ്പിടമെന്നത് മനുഷ്യന്‍റെ അവകാശമായി അംഗീകരിച്ച സര്‍ക്കാരാണിത്. എല്ലാവര്‍ക്കും ഭവനം എന്ന വിശാലമായ ലക്ഷ്യം കൈവരിക്കാന്‍ വിവിധങ്ങളായ പദ്ധതികള്‍ നടപ്പിലാക്കാന്‍ […]

Share News
Read More

മുഖ്യമന്ത്രി ക്യാമ്പസുകളിലേക്ക് : ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Share News

തിരുവനന്തപുരം: നവകേരളം-യുവകേരളം- ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാവി എന്ന വിഷയത്തെ അടിസ്ഥാനമാക്കി കേരളത്തിലെ സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന ആശയസംവാദത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കേരളത്തിലെ 5 സര്‍വ്വകലാശാല ക്യാമ്പസുകളില്‍ ഫെബ്രുവരി 1, 6, 8, 11, 13 തീയതികളിലാണ് പരിപാടി. ഫെബ്രുവരി 1ന് കുസാറ്റിലും 6ന് കേരള സര്‍വ്വകലാശാലയിലും 8-ാം തീയതി മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലും 11ന് കാലിക്കറ്റിലും 13-ാം തീയതി കണ്ണൂര്‍ സര്‍വ്വകലാശാലയിലുമാണ് ആശയസംവാദം നടക്കുന്നത്. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വിദ്യാര്‍ത്ഥി പ്രതിഭകള്‍ സംവാദത്തില്‍ പങ്കെടുക്കും. […]

Share News
Read More

‘ഭരണഘടന ചരിത്രവും സംസ്കാരവും ‘ എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ ജസ്റ്റിസ് കെ കെ ദിനേശന് നൽകി പ്രകാശനം ചെയ്തു.

Share News

ഭരണഘടന: ചരിത്രവും സംസ്‌കാരവും പി. രാജീവ് കോടതികളിലും നിയമനിർമാണസഭകളിലും മാത്രം ആവശ്യമുള്ളതാണ് ഭരണഘടനയെന്ന ധാരണ നമ്മുടെ രാജ്യത്തും വ്യാപകമായിരുന്നു. എന്നാൽ, ഇന്ന് ആ ചിന്ത മാറി. ഇന്ത്യ നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്ന ഏതൊരാളും നിർബന്ധമായി വായിക്കേണ്ട പുസ്തകമായി ഭരണഘടന പലരും കാണുന്നു.എങ്ങനെയാണ് ഭരണഘടനയുടെ മതനിരപേക്ഷവും ജനാധിപത്യപരവുമായ സംസ്കാരം രൂപംകൊണ്ടതെന്ന അന്വേഷണമാണ് ഈ കൃതി പ്രധാനമായും നിർവഹിക്കുന്ന ദൗത്യം.ഇന്ത്യൻ ഭരണഘടനയുടെ ചരിത്രത്തെയും സംസ്കാരത്തെയും സംബന്ധിച്ച പഠനം. ഭരണഘടന അസംബ്ലിയിലെ ചർച്ചകളുടെ പശ്ചാത്തലത്തിൽ ഇന്ന് പ്രസക്തമായ പ്രശ്നങ്ങളെ ആധാരമാക്കി പി. രാജീവ്എഴുതിയ […]

Share News
Read More

കേരളത്തിലാകെ ബി.എസ്.എൻ.എൽ വഴി 4G സേവനം ആരംഭിക്കാൻ വേണ്ട ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോഡിയ്ക്ക് മുഖ്യമന്ത്രി കത്ത് നൽകി.

Share News

4G നെറ്റ്വർക്ക് കേരളത്തിൽ നൽകുന്നതിനു വേണ്ടി ബി.എസ്.എൻ.എൽ കേരള അവരുടെ മുഖ്യ കാര്യാലയത്തോട് അനുമതി ചോദിച്ചതിന്റെ ഫലമായി 700 4G ബേസ് ട്രാൻസീവർ സ്റ്റേഷനുകൾ സ്ഥാപിക്കാൻ പോകുന്നതായി അറിയാൻ സാധിച്ചിട്ടുണ്ട്. എങ്കിലും, അവ സംസ്ഥാനത്ത് നിലനിൽക്കുന്ന ആവശ്യകത നിറവേറ്റാൻ പര്യാപ്തമല്ല. കോവിഡ് കാലത്ത് വേഗതയുള്ള ഡാറ്റാ ട്രാൻസ്മിഷൻ സാധ്യമാകാത്തതിനാൽ വലിയ ബുദ്ധിമുട്ട് ജനങ്ങൾക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. നോളജ് എകണോമി എന്ന നിലയിൽ കേരളത്തിന്റെ വളർച്ചയ്ക്കും ഈ മാറ്റം വളരെ അനിവാര്യമായിരിക്കുകയാണ്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചു കൊണ്ട് ഈ പ്രതിസന്ധി […]

Share News
Read More

ദുരന്തങ്ങളിൽ പകയ്ക്കണ്ടാ, നമുക്കുണ്ട് മികച്ച പ്രതിരോധം

Share News

വികസനത്തിന്റെയും ക്ഷേമത്തിന്റെയും ഒരിക്കലും കാണാത്ത മുന്നേറ്റങ്ങൾക്കിടയിലും നമ്മെ ആശങ്കയിലാഴ്ത്തി പ്രകൃതി, പകർച്ചവ്യാധി ദുരന്തങ്ങള്‍ ഒന്നിനു പുറകെ ഒന്നായി കടന്നുവന്ന നാലര വര്‍ഷങ്ങളാണു കടന്നു പോയത്. എന്നാല്‍ അതിനെയെല്ലാം ഒരുമയോടെനിന്നു നേരിടാന്‍ നമുക്കു സാധിച്ചു. ഓഖി, 2018-ലെയും 2019-ലെയും പ്രളയം, നിപ്പ എന്നിവയെ അതിജീവിച്ച നമ്മള്‍ ഇപ്പോള്‍ കോവിഡിനെയും പ്രതിരോധിച്ചു മുന്നോട്ടുപോവുകയാണ്. എല്ലാത്തരം ദുരന്തങ്ങളെയും യുദ്ധസന്നദ്ധതയോടെ നേരിടാനും അവയുടെ ആഘാതം പരമാവധി കുറയ്ക്കാനും അതിനായി മികച്ച ആസൂത്രണം നടത്താനും സാധിച്ചു എന്നത് കേരളത്തിന്റെ നേട്ടമാണ്. ഏതു ദുരന്തത്തെയും നേരിടാൻ […]

Share News
Read More