മണ്ണ് മനുഷ്യന് നൽകുന്ന ഈ സമരധിക്കാരത്തെ ഏറ്റവുമേറെ തിരിച്ചറിയുന്ന രാഷ്ട്രീയനേതാവാണ് സഖാവ് വി.എസ്. ആ തിരിച്ചറിവിൻ്റെ ഫലമായുണ്ടായ സ്നേഹമാണ് അദ്ദേഹത്തിൻ്റെ ചിരിയിൽ കാണാനാവുന്നത്.

Share News

ഈ ഫോട്ടോ ഞാനിവിടെ വീണ്ടും പോസ്റ്റ് ചെയ്യട്ടെ. പലവട്ടം ഞാനിത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. സഖാവ് വി.എസും ഇരിങ്ങാലക്കുടയിലെ ദളിത് കർഷകത്തൊഴിലാളി സമരനായിക പി.സി.കുറുമ്പയും ഒന്നിച്ചുള്ളത്. ഇതെങ്ങനെയോ കൈമറിഞ്ഞ് എൻ്റെ കയ്യിൽ എത്തിയതാണ്. പ്രതിപക്ഷനേതാവോ മുഖ്യമന്ത്രിയോ ആയിരിക്കെ വി.എസ്. തൃശൂരിലെത്തിയ സമയത്ത് അവർ തമ്മിൽ കണ്ടപ്പോൾ ആരോ എടുത്തത്. സമരപോരാളികൾ തമ്മിലാവുമ്പോൾ അവിടെ മുഖ്യമന്ത്രിയും പ്രജയും ഇല്ല. രണ്ട് ഹൃദയങ്ങളുടെ അസാമാന്യമായ ഒരു ഇഴയടുപ്പം ഈ ചിത്രത്തിൽ കാണുന്നുണ്ട്. വി.എസ്. ചിരിക്കുന്ന ഫോട്ടോകൾ നമ്മൾ ധാരാളം കണ്ടിട്ടുണ്ടല്ലോ. […]

Share News
Read More