കത്തീഡ്രൽ സന്ദർശനത്തിനു മുന്പായി പ്രധാനമന്ത്രി നൽകിയ സന്ദേശം പ്രതീക്ഷ നൽകുന്നതാണ്. |മുഖം മിനുക്കി അനുരഞ്ജനം
മുഖം മിനുക്കി അനുരഞ്ജനം ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിലെ പ്രശസ്തമായ തിരുഹൃദയ കത്തോലിക്കാ ദേവാലയം സന്ദർശിച്ചതു ദേശീയതലത്തിൽ ചർച്ചയായി. ഡൽഹി ഗോൾഡാക്ഖാന സേക്രഡ് ഹാർട്ട് കത്തീഡ്രലിൽ എത്തിയ മോദിക്ക് കത്തോലിക്കാ സഭാ മേലധ്യക്ഷന്മാരും വിശ്വാസികളും ഹൃദ്യമായ സ്വീകരണം നൽകി. യേശുക്രിസ്തുവിന്റെ തിരുസ്വരൂപത്തിനു മുന്നിൽ പ്രധാനമന്ത്രി മെഴുകുതിരി തെളിച്ചു. പള്ളിയിലെ അൾത്താരയ്ക്കു മുന്പിൽ തല കുന്പിട്ട് കണ്ണടച്ച് കൈകൾ കൂപ്പി ഏതാനും മിനിറ്റ് മോദി പ്രാർഥനയിൽ മുഴുകുകകൂടി ചെയ്ത ദൃശ്യങ്ങൾ പുറത്തുവന്നതു ചിലർക്കൊക്കെ ഇഷ്ടമായില്ല. ക്രൈസ്തവരുടെ […]
Read More