‘മന്ത്രിയുടെ പ്രസംഗത്തില്‍ ഒരു അബദ്ധവുമില്ല’: ന്യായീകരിച്ച് ഇ പി ജയരാജന്‍
കണ്ണൂര്‍: പത്തനംതിട്ട മല്ലപ്പള്ളിയില്‍ മന്ത്രി സജി ചെറിയാന്‍ ഭരണഘടനയ്ക്ക് എതിരെ നടത്തിയ പ്രസംഗത്തെ ന്യായീകരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. പ്രസംഗത്തില്‍ ഒരു അബദ്ധവുമില്ല. സദുദ്ദേശപരമായിരുന്നു പ്രസംഗം. ഭരണഘടനയോടും ജനാധിപത്യമൂല്യങ്ങളോടും കൂറ് പുലര്‍ത്തി പ്രവര്‍ത്തിക്കുന്ന മന്ത്രിയാണ് സജി ചെറിയാന്‍ എന്നും ഇ പി ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു. കോണ്‍ഗ്രസിന് വേറെ പണിയില്ലാത്തത് കൊണ്ടാണ് വിവാദമാക്കുന്നത്. ഭരണഘടന ലംഘിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചവരാണ് കോണ്‍ഗ്രസുകാരെന്നും ഇ പി ജയരാജന്‍ കുറ്റപ്പെടുത്തി. ‘ഇന്ത്യന്‍ ഭരണഘടനയ്‌ക്കെതിരെയുള്ള ആക്രമണം ഇടതുപക്ഷക്കാരില്‍ നിന്നല്ല. വലതുപക്ഷ […]
Read More