രാത്രി സഞ്ചാരം

Share News

കോടഞ്ചേരി : പഞ്ചായത്തിലെ തോട്ടുമുഴിയിൽ റോഡ് മുറിച്ച് കടന്ന് പോകുന്ന കാട്ടുപന്നികൾ.തോട്ടുമുഴി സ്വദേശി ജെറിൻ ജെയിംസ് പകർത്തിയതാണ് ചിത്രം. കോടഞ്ചേരി പഞ്ചായത്തിലെ മിക്ക സ്ഥലങ്ങളിലും കാട്ടു പന്നിയുടെ ശല്യം അതിരൂക്ഷമാണ്. കൂട്ടത്തോടെ ജനവാസ മേഖലകളിൽ ഇറങ്ങുന്ന ഇവ കാർഷികവിളകൾ വ്യാപകമായി നശിപ്പിക്കുന്നു. Kodanchery News

Share News
Read More

ക്രിസ്ത്യാനി മാത്രം മതേതരത്വം പുലർത്തിയാൽ മതിയോ?

Share News

ഇടത്തു-വലത്തു മുന്നണികൾ പരസ്യമായി വർഗീയ നിലപാടുകൾ എടുത്തിരിക്കേ, മൂന്നാം മുന്നണിയെന്നു സ്വയം വിശേഷിപ്പിക്കുന്ന ബിജെപിമുന്നണി വർഗീയതയുടെ അവതാരം തന്നെ ആയിരിക്കേ, ക്രിസ്ത്യാനികൾ ഇനിയും മതേതരത്വത്തിനായി നിലകൊള്ളേണ്ടതുണ്ടോ എന്ന ചോദ്യം പല ക്രൈസ്തവ ചെറുപ്പക്കാരും ഇന്ന് വീണ്ടും വീണ്ടും ഉയർത്തുകയാണ്. കോൺഗ്രസ്സും കമ്മ്യൂണിസ്റ്റു പാർട്ടിയും ഭരണത്തിലും ഉദ്യോഗസ്ഥതലത്തിലും ന്യൂനപക്ഷ ആനുകൂല്യങ്ങളുടെ മേഖലയിലുമെല്ലാം മറയില്ലാതെ മുസ്ലീം പ്രീണനം നടത്തുകയും മതേതരമെന്ന് കേരളം തെറ്റിദ്ധരിച്ചിരുന്ന മുസ്ലീം ലീഗിൻ്റെ ജിഹ്വ പ്രത്യക്ഷമായി വർഗീയവാദം വിളമ്പുകയും ആ പാർട്ടി കൊടിയ വർഗീയവാദികളുമായി കൈകോർക്കുകയും ചെയ്യുന്നതു […]

Share News
Read More

ചരിത്രത്തിലാദ്യമായി ഫയർ & റെസ്ക്യൂ സർവീസിൽ ഹോം ഗാർഡുകളായി സ്ത്രീകളെ നിയമിക്കാൻ ഉത്തരവായി. അതിനുപുറമേ, 30% വനിതാസംവരണവും സ്ത്രീകൾക്കായി ഉറപ്പാക്കി.

Share News

അഗ്നിരക്ഷാ വകുപ്പിലും പോലീസിലും നിയമിക്കുന്ന ഹോം ഗാർഡുകളെ ദുരന്തസ്ഥലങ്ങളിൽ രക്ഷാ പ്രവർത്തനത്തിനു നിയോഗിച്ചു വരുന്നു. സ്ത്രീ ശാക്തീകരണത്തിനായ് നിരവധി പദ്ധതികളാണ് സർക്കാർ ഇതിനോടകം നടപ്പിലാക്കിയത്. ആ നയത്തിൻ്റെ ഭാഗമായാണ് ഹോം ഗാർഡുകളായി സ്ത്രീകളെ നിയമിക്കാനും സംവരണം ഏർപ്പെടുത്താനും തീരുമാനിച്ചത്. പിണറായി വിജയൻ മുഖ്യമന്ത്രി

Share News
Read More

റൂസ്സോയെ കല്ലെറിഞ്ഞ വീട്

Share News

ആളുകൾ രസതന്ത്രത്തിലോ സിവിൽ എഞ്ചിനീയറിങ്ങിലോ പി എച്ച് ഡി എടുത്തു എന്ന് ഇടയ്ക്കിടെ പത്രവാർത്ത കാണാറുണ്ട്. പി എച്ച് ഡി എന്നാൽ ‘Doctor of philosophy’ ആണ്. അതിന്റെ മുകളിൽ രസവും തന്ത്രവും ഒന്നും കയറ്റിവെക്കേണ്ട കാര്യമില്ല. മറ്റു സ്ഥാപനങ്ങളിൽ പി എച്ച് ഡി കൊടുക്കുന്പോൾ അതിൽ വിഷയം എഴുതാറുണ്ടോ എന്നെനിക്കറിയില്ല. കാൺപൂർ IIT യിൽ PhD from IIT kanpur എന്ന് മാത്രമേ പറയാറുള്ളൂ. അഞ്ചുവർഷം അവിടെക്കിടന്ന് ചക്രശ്വാസം വലിക്കുമ്പോഴേക്കും എത്ര സിവിൽ ആയിട്ടുള്ള ആളും […]

Share News
Read More

ദൈവത്തിൻ്റെ സ്വന്തം നാടിൻ്റെ മുഖം ഓരോ ദിനവും വികൃതമാക്കപ്പെട്ട് കൊണ്ടിരിക്കുന്നു…

Share News

ഹൃദയങ്ങൾ എത്രമാത്രം മലിനമാക്കപ്പെട്ടതുകാരണം ആയിരിക്കാം ഇന്ന് ഈ കൗമാരപ്രായക്കാർ ഇത്തരം നിന്ദനങ്ങൾ കാട്ടിയത്? ഇവരുടെ മാതാപിതാക്കൾ മാത്രമല്ല, എല്ലാത്തരത്തിലും ഇവരെ ഇത്രയും എത്തിച്ചവർ തന്നെയാണ് ഇതിന് ഉത്തരം പറയേണ്ടത്… ദൈവത്തിൻ്റെ സ്വന്തം നാടിൻ്റെ മുഖം ഓരോ ദിനവും വികൃതമാക്കപ്പെട്ട് കൊണ്ടിരിക്കുന്നു… താഴെ കാണുന്നത് ഒത്തിരി വേദനിപ്പിക്കുന്ന ചിത്രങ്ങൾ തന്നെ: -ഈ ചിത്രങ്ങൾ ഏറെ വേദനിപ്പിക്കുന്നുണ്ട്. ഇരയായിരിക്കുന്നത് കുരിശാണ് എന്നതു മാത്രമല്ല, ഈ മക്കൾക്ക് ഇങ്ങനെയൊക്കെ ചെയ്യാൻ തോന്നുന്നതെങ്ങനെ എന്ന ചിന്തയാണ് എന്നെ വിഷമിപ്പിക്കുന്നത്. ഉത്തരവാദിത്വമുള്ള ജനാധിപത്യപൗരബോധം നമ്മുടെ […]

Share News
Read More

കഴിഞ്ഞ 24 വർഷമായി പൂജവയ്പ്പ് അവധിക്കാലത്തുള്ള യാത്ര ഇക്കുറി കോവിഡ് മുടക്കി.

Share News

ഫ്രണ്ട്സ് ഫാമിലി വെൽഫെയർ അസാസിയേഷനിലെ 15 കുടുംബങ്ങൾ ഒരുമിച്ചുള്ള വിനോദയാത്ര. കഴിഞ്ഞ വർഷം ഈ ദിനങ്ങളിൽ തമിഴ്നാട്ടിലെ രാമേശ്വരം, ധനുഷ് കോടി എന്നിവിടങ്ങളിലായിരുന്നു. കടലിനെ കീറി മുറിച്ചുള്ള ധനുഷ് കോടി റോഡും കടലെടുത്ത പട്ടണത്തിൻ്റെ അവശിഷ്ടങ്ങളും പാമ്പൻ പാലത്തിൻ്റെ കരുത്തും രാമേശ്വരം ക്ഷേത്രത്തിൻ്റെ പുണ്യവും മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൾ കലാമിൻ്റെ ഓർമ്മക്കൂടാരങ്ങളും ‘ ഒരാണ്ട് പിന്നിട്ടിട്ടും മനസിൽ മായാതെ നിൽക്കുന്നു. കോ വിഡ് എല്ലാവരെയും സ്വന്തം കുടുംബങ്ങളിലേക്ക് ഒതുക്കിയപ്പോൾ, ഓർമ്മിക്കാൻ പഴയ യാത്രാനുഭവങ്ങൾ.. […]

Share News
Read More

മാറേണ്ട മനോഭാവങ്ങളും, മാറ്റേണ്ട സാഹചര്യങ്ങളും!! – 25 10 2020

Share News

സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]

Share News
Read More

ഡോ. ഹെൻ്റി ഓസ്റ്റിനെ അനുസ്മരിച്ച് കൊച്ചി .

Share News

എറണാകുളം ഡി.സി.സി യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഡോ. ഹെൻറി ഓസ്റ്റിൻ ജന്മശതാബ്ദി ആഘോഷംമുൻ മന്ത്രി പ്രൊഫ കെ വി തോമസ് ഉദ്ഘാടനം ചെയ്തു. ഇന്ദിര ഗാന്ധി കോൺഗ്രസ്സ് പ്രസിഡൻ്റ് ആയിരുന്നപ്പോൾ ഇന്ത്യയിലെ രണ്ട് എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരിൽ ഒരാളായിരിക്കയും, 2 തവണ എം.പി.യും, കേന്ദ്ര മന്ത്രിയും, അമ്പാസിഡറും ഒക്കെയായി ഉന്നത സ്ഥാനമാനങ്ങൾ അലങ്കരിച്ച വ്യക്തിയായിരിന്നിട്ടും ലാളിത്യത്തിൻ്റെ പ്രതിരൂപമായിരുന്നു ഡോക്ടർ ഓസ്റ്റിൻ. കൊച്ചിൻ ഷിപ്പ്യാർഡ് യാഥാർഥ്യമാക്കുന്നതുൾപ്പടെ എറണാകുളത്തിൻ്റെ വലിയ വികസന സ്വപ്നങ്ങൾക്കൊപ്പം നിന്ന നേതാവായിരുന്നു അദ്ധേഹം. ഡി.സി.സി പ്രസിഡൻ്റ് […]

Share News
Read More

ഫ്രാന്‍സിസ് പാപ്പയുടെ പുതിയ ചാക്രികലേഖനത്തിന്റെ വിതരണം ഭാരതത്തിലും ആരംഭിച്ചു

Share News

മുംബൈ: ഫ്രാന്‍സിസ് പാപ്പയുടെ പുതിയ ചാക്രികലേഖനമായ ‘ഫ്രത്തേലി തൂത്തി’ അഥവാ ‘എല്ലാവരും സഹോദരങ്ങള്‍’ ഭാരതത്തിലും വിതരണം ആരംഭിച്ചു. ബാംഗ്ലൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കത്തോലിക്ക പ്രസിദ്ധീകരണശാലയായ ഏഷ്യന്‍ ട്രേഡിങ് കോര്‍പ്പറേഷന്‍റെ (Asian Trading Corporation) സഹകരണത്തോടെയാണ് ഇംഗ്ലീഷ് പരിഭാഷയുടെ വിതരണം ഇന്ത്യയില്‍ ആരംഭിച്ചത്. മുംബൈ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസാണ് വിതരണത്തിന് തുടക്കം കുറിച്ചത്. പൊതുഭവനമായ നമ്മുടെ ഭൂമിയില്‍ എല്ലാ മതസ്ഥരും സംസ്കാരങ്ങളും സാഹോദര്യത്തില്‍ ഒന്നിച്ചു ജീവിച്ചുകൊണ്ട് ഐക്യദാര്‍ഢ്യത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പങ്കുവയ്ക്കലിന്‍റെയും ഒരു സംസ്കാരം വളര്‍ത്തേണ്ടത് ഭൂമിയുടെ […]

Share News
Read More