വിശക്കുന്നവർക്ക് അപ്പമായ വിശുദ്ധൻ
ആശ്രമത്തിൽ ഉപവാസ ദിനങ്ങളായിരുന്നു. ഒരു സഹോദരന് മാത്രം വിശപ്പടക്കാൻ കഴിഞ്ഞില്ല. ‘എനിക്കു വിശക്കുന്നേ…’ എന്നവൻ വാവിട്ടു കരയാൻ തുടങ്ങി.നിലവിളി കേട്ട് ആശ്രമാധിപൻ ഓടിയെത്തി. സങ്കടം കണ്ട അദ്ദേഹം ശിഷ്യനെയും കൂട്ടി അടുക്കളയിലെത്തി, അല്പം ഭക്ഷണം തയ്യാറാക്കി അവന് വിളമ്പുകയും കൂടെയിരുന്ന് ഭക്ഷിക്കുകയും ചെയ്തു. തൻ്റെ പ്രവർത്തി മറ്റുള്ളവർക്ക് ഉതപ്പാകുമെന്ന് സംശയിച്ച ഗുരു, ശിഷ്യരോട് പറഞ്ഞു: ”നമ്മുടെ ഒരു സഹോദരൻ വിശന്ന് നിലവിളിക്കുമ്പോൾ അവന് ഭക്ഷണം വിളമ്പുന്നതും അവനോടൊപ്പമിരുന്ന് അല്പം ഭക്ഷിക്കുന്നതും ഉപവാസമാണ്. “ആ ഗുരുവിനെ നിങ്ങൾ അറിയും;അസീസ്സിയിലെ […]
Read Moreമാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള ശ്രമം അംഗീകരിക്കില്ലെന്ന് മുല്ലപ്പള്ളി.
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാനാകില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.കെ.പി.സി.സി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം. മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാനുള്ള ശ്രമം വിലപ്പോകില്ല.ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ കടന്നു കയറ്റമാണ് സര്‍ക്കാര്‍ നടപടി.മാധ്യമങ്ങള്‍ക്കെതിരായ നടപടി ജനാധിപത്യത്തിന് ചേര്‍ന്നതല്ല. ജനാധിപത്യത്തിന്റെ അവിഭാജ്യഘടകമാണ് മാധ്യമങ്ങള്‍.മാധ്യമങ്ങളോട് ഇതുപോലെ അസഹിഷ്‌ണുത കാട്ടിയ മുഖ്യമന്ത്രി കേരള ചരിത്രത്തിലുണ്ടായിട്ടില്ല.മാധ്യമ പ്രവര്‍ത്തകരെ പരസ്യമായി മുഖ്യമന്ത്രി അവഹേളിക്കുന്നു. കോവിഡിന്റെ മറവില്‍ ഇത്തരം കരിനിയമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ കോണ്‍ഗ്രസ് ശക്തമായി ചെറുക്കുമെന്നും […]
Read Moreമൂന്നര മണിക്കൂര്‍ ആനപ്പുറത്തിരുന്ന് സന്ധ്യയായപ്പോള്‍ സംഭവ സ്ഥലത്തെത്തി. ഭയചകിതരായിരുന്ന ഗ്രാമീണര്‍ തങ്ങളുടെ അടുത്തെത്തിയ ഇന്ദിരയെ മുദ്രാവാക്യങ്ങള്‍ മുഴക്കിയും ആരതി ഉഴിഞ്ഞും സ്വീകരിച്ചു.
1977ല്‍ ബീഹാര്‍ പാറ്റ്‌ന ജില്ലയിലെ ബെല്‍ച്ചിയില്‍ ദളിതരെ കൂട്ടക്കൊല ചെയ്തപ്പോള്‍ ഇന്ദിരാഗാന്ധി അവിടം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. കേന്ദ്രത്തിലെ ജനത സര്‍ക്കാരോ ബീഹാര്‍ സര്‍ക്കാരോ ഇരകളോട് സഹതാപം പോലും കാണിച്ചില്ല അവിടേക്കുള്ള എല്ലാ ഗതാഗതമാര്‍ഗങ്ങളും കനത്ത മഴയില്‍ ഒലിച്ചുപോയിരുന്നു. ജില്ലാ കളക്ടര്‍ക്കു പോലും സ്ഥലം സന്ദര്‍ശിക്കാന്‍ സാധിച്ചില്ല. തീവണ്ടിയിലും ജീപ്പിലും ട്രാക്ടറിലും എന്തിന് ആനപ്പുറത്ത് വരെ സഞ്ചരിച്ചിട്ടാണ് ഇന്ദിര ബെല്‍ച്ചിയിലെത്തിയത്. മൂന്നര മണിക്കൂര്‍ ആനപ്പുറത്തിരുന്ന് സന്ധ്യയായപ്പോള്‍ സംഭവ സ്ഥലത്തെത്തി. ഭയചകിതരായിരുന്ന ഗ്രാമീണര്‍ തങ്ങളുടെ അടുത്തെത്തിയ ഇന്ദിരയെ മുദ്രാവാക്യങ്ങള്‍ മുഴക്കിയും […]
Read Moreഅക്യുട്ടിസിന്റെ മൃതദേഹം അഴുകിയിട്ടില്ലെന്ന് പ്രചരിപ്പിക്കരുത് .- അസ്റ്റീസി ബിഷപ് ഡൊമിനിക്കൊ സൊറന്റിനോ
ഒക്ടോബര്‍ 10 നു സഭ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന കാര്‍ലോ അക്യുട്ടിസിന്റെ മൃതദേഹം അഴുകിയിട്ടില്ലെന്ന മട്ടിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്നു ഇറ്റലിയിലെ അസ്റ്റീസി ബിഷപ് ഡൊമിനിക്കൊ സൊറന്റിനോ വ്യക്തമാക്കി. അതു പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൃതദേഹം അത്ഭുതകരമായ വിധത്തില്‍ അഴുകാതിരിക്കുകയാണെന്ന വാര്‍ത്ത ചിത്രങ്ങള്‍ സഹിതം സമൂഹ മാധ്യമങ്ങളിലും മറ്റും വന്‍തോതില്‍ പ്രചരിച്ചിരിക്കുന്നുണ്ട്. അക്യൂട്ടിസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന ചടങ്ങിനു മുന്നോടിയായി തിരുശേഷിപ്പുകള്‍ വിശ്വാസികള്‍ക്കു വണങ്ങാനുള്ള സജ്ജീകരണങ്ങള്‍ കബറിടത്തില്‍ ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി മൃതദേഹത്തിന്റെ മുഖത്ത് സിലിക്കണ്‍ മുഖാവരണവും ധരിപ്പിച്ചു. ഇതിന്റെ ചിത്രങ്ങളാണ് […]
Read More”ഫ്രാന്‍സീസ് അസീസിയെപ്പോലെ ഒരു ഡസന്‍ ആളുകളെങ്കിലും റഷ്യയിലുണ്ടായിരുന്നെങ്കില്‍ റഷ്യ എന്നേ മാനസാന്തരപ്പെടുമായിരു ന്നു.”
അനുദിനവിശുദ്ധര്‍ ഒക്ടോബര്‍ 4വി. ഫ്രാന്‍സീസ് അസീസി (1181-1226) ”ഫ്രാന്‍സീസ് അസീസിയെപ്പോലെ ഒരു ഡസന്‍ ആളുകളെങ്കിലും റഷ്യയിലുണ്ടായിരുന്നെങ്കില്‍ റഷ്യ എന്നേ മാനസാന്തരപ്പെടുമായിരു ന്നു.” കമ്യൂണിസ്റ്റ് നേതാവും റഷ്യന്‍ വിക്ഷവത്തിന്റെ ഉപജ്ഞാതാവുമായ ലെനിന്‍ പറഞ്ഞ വാക്കുകളാണിത്. ക്രൈസ്തവ വിശ്വാസികള്‍ മാത്രമല്ല, മറ്റു മതക്കാരും നിരീശ്വരവാദികളും വരെ അംഗീകരിച്ച വിശുദ്ധിയുടെ ഉടമയായിരുന്നു ഫ്രാന്‍സീസ് അസീസി. യേശുവിനെ പോലെ ജനിച്ച്, യേശുവിനെപ്പോലെ ജീവിച്ച വി. ഫ്രാന്‍സീസ് അസീസി വിശുദ്ധരില്‍ വിശുദ്ധനായിരുന്നു. അതിസമ്പന്നനായ ഒരു വസ്ത്രവ്യാപാരിയുടെ മകനായിരുന്നു ഫ്രാന്‍സീസ്. ഇറ്റലിയിലെ ഉമ്പ്രിയയ്ക്കടുത്തുള്ള അസീസി എന്ന […]
Read Moreസമൂഹത്തിൽ നന്മകൾ നിറയ്ക്കുന്ന സ്വഭാവവും ജീവിതവും.!! – ജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 04 10 2020
സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]
Read Moreവീടിനെ പോസിറ്റീവ് എനർജി കൊണ്ട് നിറയ്ക്കുക .
പ്രൊഫ. മോനമ്മ കോക്കാട് മാതാപിതാക്കൾക്ക് നൽകുന്ന സന്ദേശങ്ങൾ. നല്ല മനുഷൃ വ്യക്തികളെ എങ്ങനെ വാർത്തെടുക്കാമെന്ന് മാതാപിതാക്കൾ പഠിക്കേണ്ടതുണ്ട്.മികച്ച അധ്യാപികയും പ്രഭാഷകയും സാമൂഹ്യപ്രവർത്തകയും വനിതാ കമ്മീഷൻ മെംബറുമായിരുന്ന മോനമ്മ കോക്കാട് അനേകം കുടുംബങ്ങൾക്ക് മാർഗദർശനം നൽകിയിട്ടുണ്ട്. മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും “നമ്മുടെ നാടി”ന്റെ വായനക്കാരുമായി പങ്കുവയ്ക്കുന്നു..
Read Moreകൊച്ചിയിലെ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിലൊന്നായിരുന്നു ജോസ് ജംങ്ഷനിലെ ഇന്ത്യൻ കോഫി ഹൗസ്.
ഇന്നലെ കൊച്ചി നഗരത്തിലൂടെ ഒരിക്കൽ കൂടി നടന്നു. ജോസ് ജംങ്ഷൻ. അവിടെ സൗത്ത് സ്റ്റോപ്പിലേക്കുള്ള റോഡിലേക്കു തിരിഞ്ഞപ്പോൾ ഇടതുവശത്തേക്കു നോക്കി. ഒന്നാം നിലയിലേക്കു പടികളുള്ള ആ പഴയ കെട്ടിടമില്ല.ഓർമകളുടെ ചായക്കോപ്പകളൊഴിഞ്ഞിരിക്കുന്നു. കെട്ടിടത്തിന്റെ സ്ഥാനത്തു മെട്രോ റെയിലിനെ താങ്ങിനിർത്തുന്ന വലിയ തൂണുകളാണ്.കൊച്ചിയിലെ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിലൊന്നായിരുന്നു ജോസ് ജംങ്ഷനിലെ ഇന്ത്യൻ കോഫി ഹൗസ്. സ്റ്റെപ്പു കയറി ഹാളിലേക്കു കടന്നു വലതു ഭാഗത്തിരുന്നാൽ ചില്ലുഭിത്തിയിലൂടെ താഴെ തിരക്കിലാഴ്ന്ന നഗരത്തെ കണ്ടിരിക്കാം. എത്രയോ വൈകുന്നേരങ്ങളിൽ ഓരോരോ ആലോചനകളുമായി അവിടെ അങ്ങനെ ഇരുന്നിരിക്കുന്നു. […]
Read Moreഫ്ളഡ് ഫ്രീ കൊച്ചി ആപ്പ് (Flood free Kochi App).
കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനും ജര്‍മന്‍ അന്താരാഷ്ട്ര സഹകരണ ഏജന്‍സിയായ GlZന്‍റെ ഐ.സി.ടി – എ പദ്ധതിയുടെ ഭാഗമായി കൊച്ചി നഗരത്തിലെ വെള്ളപ്പൊക്ക നിവാരണത്തിനായി ഉപയോഗിക്കാവുന്ന മൊബൈല്‍ ആപ്പ് വികസിപ്പിച്ചു. മഴക്കാലത്ത് പതിവായി വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥലങ്ങള്‍ കൃത്യമായി കണ്ടെത്താന്‍ തയാറാക്കിയ മൊബൈല്‍ ആപ്പ് മേയര്‍ സൗമിനി ജെയിന്‍ പ്രകാശനം ചെയ്തു. പ്രസ്തുത ആപ്പ് ആന്‍ഡ്രോയ്ഡിലുംപ്രവര്‍ത്തിക്കുന്നതാണ്, ഇത് ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. എറണാകുളം നിവാസികള്‍ക്ക്ും ജോലി ഇതര ആവശ്യങ്ങള്‍ക്കായി […]
Read More