മധ്യപ്രദേശിലെ മലയാള ഗ്രാമം.

Share News

സുൽത്താൻപുരിലെ മലയാളഗ്രാമം ഒരു യാത്രാ മധ്യേ എനിക്ക് കിട്ടിയ അറിവ്. അതിനെ പറ്റി കൂടുതൽ അറിയുവാൻ ശ്രമിച്ചപ്പോൾ ലഭിച്ച വിവരങ്ങൾ ആശ്ചര്യം ജനിപ്പിക്കുന്നത് ആയിരുന്നു. മധ്യപ്രദേശിലെ മലയാള ഗ്രാമം. 1955ഇൽ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും തിരു -കൊച്ചിയുടെ മന്ത്രി പട്ടം താണുപിള്ളയും തമ്മിലുള്ള ധാരണയിൽ മധ്യപ്രദേശിലേക്ക് കുടിയേറിയവർ. പാവപ്പെട്ട ജനങ്ങളുടെ അതിജീവനത്തിനായുള്ള കൈത്താങ്ങ് എന്ന നിലയിലാണ്‌ അന്നത്തെ സർക്കാർ ഈ സൗകര്യം ഒരുക്കുന്നത്.മണ്ണിനോട് പൊരുതി ജീവിതം മുന്നോട്ട് കൊണ്ട് പോയ കുടിയേറ്റ ജനവിഭാഗത്തിന്റെ അത്യപൂർവ്വമായ ജീവിത […]

Share News
Read More

88 ലക്ഷത്തോളം വരുന്ന റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് 11 ഇനം പലവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടുന്ന ഓണക്കിറ്റ് വ്യാഴാഴ്ച വിതരണം ചെയ്തു തുടങ്ങും

Share News

ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ . രണ്ടായിരത്തോളം പാക്കിങ് കേന്ദ്രങ്ങളില്‍ ഗുണനിലവാരവും തൂക്കവുമെല്ലാം പരിശോധിച്ച് സന്നദ്ധപ്രവര്‍ത്തകരുള്‍പ്പെടെയുള്ളവരുടെ സഹായത്തോടെയാണ് കിറ്റുകള്‍ തയ്യാറാക്കുന്നത്. പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ സാധനങ്ങള്‍ എത്തിച്ചേരുന്നതിന് ഉണ്ടയ ബുദ്ധിമുട്ടുകള്‍ തരണംചെയ്താണ് കിറ്റുകള്‍ തയ്യാറാക്കുന്ന ജോലികള്‍ നടന്നുവരുന്നത്. ഉദ്ദേശം 500 രൂപ വിലയുള്ള ഉല്‍പന്നങ്ങളാണ് കിറ്റില്‍ ഉണ്ടാകുക. സപ്ലൈകോ വിവിധ കേന്ദ്രങ്ങളിൽ പാക്ക് ചെയ്യുന്ന കിറ്റുകള്‍ റേഷന്‍ കടകളില്‍ എത്തിച്ചാണ് വിതരണം നടത്തുന്നത്. ആദ്യഘട്ടത്തില്‍ വിതരണം നടത്തുന്നത് അന്ത്യോദയ വിഭാഗത്തില്‍പെട്ട 5.95 ലക്ഷം കുടുംബങ്ങള്‍ക്കാണ്. പിന്നീട് 31 ലക്ഷം മുന്‍ഗണനാ കാര്‍ഡുകള്‍ക്ക്. […]

Share News
Read More

ഇടുക്കി രാജമല പെട്ടിമുടിയിൽ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി തുടരുകയാണ്.

Share News

78 പേരാണ് ദുരന്തത്തിൽ പെട്ടത് എന്നാണ് റിപ്പോർട്ട്.രക്ഷാപ്രവർത്തനങ്ങൾക്കാവശ്യമായ സംവിധാനങ്ങൾ എല്ലാം സർക്കാർ ഉറപ്പു വരുത്തിയിട്ടുണ്ട്.57 പേരടങ്ങുന്ന 2 NDRF ടീമും, ഫയർ & റെസ്ക്യൂ വിഭാഗത്തിന്റെ ഇടുക്കി ജില്ലയിലെ മുഴുവൻ യൂണിറ്റും, എറണാകുളത്ത് നിന്നും 50 അംഗ ടീമും, തിരുവനന്തപുരത്ത് നിന്നും 27 അംഗ ടീമും, പാലക്കാട് നിന്നും 6 അംഗങ്ങളും 24 വളണ്ടിയർമാരും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.കേരള ആംഡ് പോലീസിന്റെ 50 അംഗങ്ങളും, ലോക്കൽ പോലീസിന്റെ 25 അംഗങ്ങളും, ദ്രുതകർമ്മ സേനയുടെ 100 അംഗങ്ങളും, സ്പെഷ്യൽ […]

Share News
Read More

മത്തായിയുടെ കുടുംബത്തിന്റെ ​ദുഃഖത്തിൽ പങ്കുചേരുന്നു, വനപാലകരുടെ നടപടിയെ അപലപിക്കുന്നു.

Share News

പത്തനംതിട്ട ചിറ്റാറിൽ, വനപാലകരുടെ കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട മത്തായിയുടെ (പൊന്നു) ഭവനം സന്ദർശിക്കുകയും, മരണത്തിൽ നീതി നടപ്പാക്കികൊടുക്കണം എന്ന് ആവശ്യപ്പെട്ട് പത്തനംതിട്ടയിൽ നടക്കുന്ന സമരപരിപാടികളിൽ പങ്കെടുക്കുകയും, കേരളത്തിലെ 14 ജില്ലകളിൽ നിന്നുമുള്ള കർഷക പ്രതിനിധികൾ ഉൾപ്പെടുന്ന രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ നേതൃത്വത്തിൽ നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. മത്തായിയുടെ കുടുംബത്തിന്റെ ​ദുഃഖത്തിൽ പങ്കുചേരുന്നു, വനപാലകരുടെ നടപടിയെ അപലപിക്കുന്നു. Mar Remigiose Inchananiyil @BishopRemigioseInchananiyil · 

Share News
Read More

രാജമല:ഒ​രു മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി

Share News

മൂ​ന്നാ​ര്‍:മണ്ണിടിച്ചിൽ ഉണ്ടായ രാജമലയിൽ ഇ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ ഒ​രു മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി. ഇതുവരെ 53 മരണം സ്ഥിരീകരിച്ചു. ചൊ​വ്വാ​ഴ്ച ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ മൂ​ന്നു മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. പ്ര​ദേ​ശ​ത്ത് എപ്പോഴും തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. നേ​ര​ത്തെ ല​യ​ങ്ങ​ള്‍ നി​ന്നി​രു​ന്ന സ്ഥ​ല​ത്ത് ജെ​സി​ബി ഉ​പ​യോ​ഗി​ച്ചു​ള്ള തെ​ര​ച്ചി​ല്‍ പൂ​ര്‍​ത്തി​യാ​ക്കി​യി​രു​ന്നു. പ​ത്തു പേ​ര​ട​ങ്ങു​ന്ന ടീ​മു​ക​ളാ​യി വി​ന്യ​സി​ച്ചാ​യി​രു​ന്നു തെ​ര​ച്ചി​ല്‍. അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്തു​നി​ന്നും കി​ലോ​മീ​റ്റ​റു​ക​ള്‍ മാ​റി​യാ​ണ് ചൊ​വ്വാ​ഴ്ച പ​ല മൃ​ത​ദേ​ഹ​ങ്ങ​ളും ക​ണ്ടെ​ത്തി​യ​ത്. എ​ന്‍​ഡി​ആ​ര്‍​എ​ഫ്, പോ​ലീ​സ്, ഫ​യ​ര്‍​ഫോ​ഴ്സ്, വ​നം​വ​കു​പ്പ്, സ്കൂ​ബാ ഡൈ​വിം​ഗ് ടീം, ​റ​വ​ന്യു, ആ​രോ​ഗ്യം, […]

Share News
Read More

കോവിഡ്:രാജ്യത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 60,963 രോഗബാധിതർ

Share News

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 60,963 കോ​വി​ഡ് രോ​ഗി​ക​ള്‍. 834 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 23,29,639 ആ​യി. മ​ര​ണ സം​ഖ്യ 46,091 ആ​യി ഉ​യ​ര്‍​ന്നു. 6,43,948 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. 16,39,600 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ക്കു​ന്ന​ത്. 11,088 പേ​ര്‍​ക്കാ​ണ് ചൊ​വ്വാ​ഴ്ച കോ​വി​ഡ് ബാ​ധി​ച്ച​ത്. 256 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ രോ​ഗി​ക​ളു​ടെ എ​ണ്ണം 5,35,601 ആ​യി. ത​മി​ഴ്നാ​ട്, ഡ​ല്‍​ഹി, ഗു​ജ​റാ​ത്ത് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളാ​ണ് […]

Share News
Read More

നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ര​ണ്ടു പോലീസുകാർക്ക് കോ​വി​ഡ്

Share News

ഇ​ടു​ക്കി: നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ ര​ണ്ടു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കോ​വി​ഡ് റിപ്പോർട്ട് ചെയ്തു. സി​വി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യ്ക്കു​മാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​തി​നു ശേ​ഷം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ​യോ​ധി​ക​യു​ടെ മ​ക​ന്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ വ​ന്നി​രു​ന്നു. ഇ​യാ​ളി​ല്‍ നി​ന്നാ​കാം ഇ​വ​ര്‍​ക്ക് രോ​ഗം പ​ട​ര്‍​ന്ന​തെ​ന്നാ​ണ് നി​ഗ​മ​നം. ഇ​യാ​ള്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ സ​ന്ദ​ര്‍​ശി​ച്ച ദി​വ​സം സ്‌​റ്റേ​ഷ​നി​ല്‍ ജോ​ലി​ക്കു​ണ്ടാ​യി​രു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ ശേ​ഖ​രി​ക്കു​ക​യാ​ണ്.

Share News
Read More

ഫെസിലിറ്റേറ്റര്‍ നിയമനം

Share News

സുല്‍ത്താന്‍ ബത്തേരി പട്ടിക വര്‍ഗ്ഗ വികസന ഓഫീസിനു കീഴിലുള്ള സാമൂഹ്യ പഠന മുറികളിലേക്ക് ഫെസിലിറ്റേറ്റര്‍മാരെ നിയമിക്കുന്നു. പ്രദേശവാസികളായ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. പന്തളം, അമ്പലകുന്ന്, അത്തിക്കടവ്, കൊളഗപ്പാറ, ചീങ്ങേരി മട്ടപ്പാറ, കോളിമൂല തുടങ്ങിയ കോളനികളിലേക്കുള്ള കൂടിക്കാഴ്ച ചീങ്ങേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ ആഗസ്റ്റ് 14 ന് രാവിലെ 11 നും ബസവന്‍കൊല്ലി, മുതലിമാരന്‍, അച്ചനഹള്ളി, ഫോറസ്റ്റ് വയല്‍, ഇരുളം പണിയ കോളനി, എല്ലക്കൊല്ലി ഊരാളി കോളനി തുടങ്ങിയ കോളനികളിലേക്ക് പൂതാടി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ ആഗസ്റ്റ് […]

Share News
Read More

മാര്‍ക്കറ്റ് മാനേജ്മെന്‍റ് സംവിധാനം ഏർപ്പെടുത്തും: സാമൂഹിക അകലം പാലിക്കല്‍ കര്‍ശനമായി നടപ്പാക്കും

Share News

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പ്രധാന മാര്‍ക്കറ്റുകളിലും മാര്‍ക്കറ്റ് മാനേജ്മെന്‍റ് സംവിധാനം ഏര്‍പ്പെടുത്താന്‍ പോലിസ് ഉന്നതതല യോഗം തീരുമാനിച്ചു. നിലവില്‍ തൃശ്ശൂര്‍ സിറ്റിയില്‍ ഈ സംവിധാനം വിജയകരമായി പ്രവര്‍ത്തിച്ചുവരുന്നു. മാര്‍ക്കറ്റുകളില്‍ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തല്‍, ഒറ്റയക്ക-ഇരട്ടയക്ക സമ്ബ്രദായം ഉപയോഗിച്ച്‌ വാഹനങ്ങള്‍ നിയന്ത്രിക്കല്‍ എന്നിവയാണ് ഇതിന്‍റെ പ്രത്യേകത. കൊല്ലം റൂറലിലെ മാതൃകയില്‍ മാര്‍ക്കറ്റ് എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡുകള്‍ക്കും രൂപം നല്‍കി. കൊല്ലം സിറ്റിയില്‍ നിലവിലുളള ക്ലോസ്ഡ് ഗ്രൂപ്പ് സംവിധാനം അടുത്ത രണ്ട് ദിവസത്തിനുളളില്‍ എല്ലാ സ്ഥലങ്ങളിലും വ്യാപിപ്പിക്കും.സാമൂഹിക അകലം പാലിക്കല്‍ സംസ്ഥാനത്ത് […]

Share News
Read More

മറയൂരിൽ കാട്ടാന ആക്രമണം: ഒരാൾ കൊല്ലപ്പെട്ടു

Share News

മറയൂർ: ഇടുക്കി മറയൂര്‍ ചെണ്ടുവര എസ്റ്റേറ്റില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാൾ കൊല്ലപ്പെട്ടു. ചെണ്ടുവാര ലോയര്‍ ഡിവിഷനില്‍ പഴനി (50) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 7.30 മണിയോടെയാണ് സംഭവം. എസ്റ്റേറ്റിലെ തോട്ടം തൊഴിലാളിയാണ് പഴനി. ബന്ധുവിന്റെ വീട്ടില്‍ നിന്ന് കാട്ടുപാതയിലൂടെ മടങ്ങുന്നതിനിടെ വഴിയിലുണ്ടായിരുന്ന കാട്ടാന പഴനിയെ തുമ്ബി കൈയിലെടുത്ത് എറിയുകയായിരുന്നു. പളനിയെ കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ അന്വേഷിച്ച്‌ പോയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വനം വകുപ്പും മറ്റ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെയിട്ടുണ്ട്.

Share News
Read More