സമര്‍പ്പിത സമൂഹങ്ങള്‍ക്കുവേണ്ടിയുള്ള സീറോമലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കമ്മീഷന്‍ സെക്രട്ടറിയായി റവ. ഡോ. സെബാസ്ററ്യന്‍ മുട്ടംതൊട്ടില്‍ എം. സി. ബി. എസ്. നിയമിതനായി
കാക്കനാട്: സമര്‍പ്പിത സമൂഹങ്ങള്‍ക്കുവേണ്ടിയുള്ള സീറോമലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കമ്മീഷന്‍ സെക്രട്ടറിയായി റവ. ഡോ. സെബാസ്ററ്യന്‍ മുട്ടംതൊട്ടില്‍ എം. സി. ബി. എസ്. നിയമിതനായി. കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസ് പൊരുന്നേടമാണ് നിയമനം നടത്തിയിരിക്കുന്നത്. സുവിശേഷവത്ക്കരണത്തിനും പ്രവാസികളുടെ അജപാലനത്തിനുമായുള്ള കമ്മീഷന്‍, ദൈവവിളികള്‍ക്കായുള്ള കമ്മീഷന്‍, നാലാമത് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ലിയുടെ തുടര്‍നടപടികള്‍ക്കുവേണ്ടിയുള്ള കമ്മിറ്റി എന്നിവയുടെ സെക്രട്ടറിയായും അച്ചന്‍ ഇപ്പോള്‍ സേവനം ചെയ്തുവരുന്നു. ഫാ. എബ്രഹാം കാവില്‍പുരയിടത്തില്‍(പി. ആര്‍. ഓ)
Read Moreസഭാശുശ്രുഷകർ സ്വമേധയാ സാലറി ചലഞ്ചിൽ പങ്കാളികളായിത്തീരണം. ബിഷപ്പ് ബി. എൻ. ഫെൻ.
സി. എസ്. ഐ കൊച്ചിൻ ഡയോസിസിലെ സഭാ ശുശ്രുഷകരായ വൈദികരും, ഉപദേശിമാരും അവരുടെ അധ്വാനത്തിന്റ പ്രതിഫലമായി ലഭിക്കുന്ന പ്രതിമാസ വേതനത്തിന്റെ 5% ഈ കോവിഡ് കാലത്തിലും, മഴക്കാലകെടുതികൾ അനുഭവിക്കുമ്പോഴും ചികിത്സാ സഹായം തേടുന്ന രോഗികൾ, പഠന സഹായം ആവശ്യപ്പെടുന്ന വിദ്യാർത്ഥികൾ ജീവിതമാർഗ്ഗമില്ലാത്തവർ എന്നിങ്ങനെ ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കുവാനായി മാറ്റിവെക്കണമെന്ന് ബിഷപ്പ്.ബി. എൻ. ഫെൻ. ദൈവം നൽകുന്ന അനുഗ്രഹങ്ങളുടെ പങ്ക് മറ്റുള്ളവരുടെ കരുതൽ ആയി തീരുവാൻ ശുശ്രുഷകർ മുൻകൈയെടുക്കുമ്പോൾ അത് അൽമായ വിശാസികളും ഏറ്റെടുക്കുമെന്നും ഒരു വലിയ ക്രിസ്‌തീയ സാക്ഷ്യം […]
Read Moreഹൃദയനൈർമല്യമുള്ള ആരുടെയും ഉള്ള് ഒന്നു നോവും, ഉറപ്പ്.
മ്മടെ പുണ്യാളൻ പിന്നേം വന്നൂട്ടാ… ഇടവക വൈദികരുടെ മധ്യസ്ഥനായ മരിയ വിയാനി പുണ്യാളന്റെ തിരുനാൾ ദിനത്തിൽ നമ്മുടെ പുണ്യാളൻ വന്നത് വെറും കൈയോടെയല്ലാട്ടോ. കണ്ടുനോക്കൂ, ഹൃദയനൈർമല്യമുള്ള ആരുടെയും ഉള്ള് ഒന്നു നോവും, ഉറപ്പ്. Courtesy: FIAT MISSION
Read Moreവെള്ളി ശില സ്ഥാപിച്ച് പ്രധാനമന്ത്രി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കം
ന്യൂഡല്‍ഹി : അയോധ്യയില്‍ പുതിയ രാമക്ഷേത്ര നിര്‍മ്മാണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ശിലസ്ഥാപിച്ചു. 12.15 നാണ് ശിലാസ്ഥാപനത്തിന് മുന്നോടിയായുള്ള ഭൂമിപൂജ ചടങ്ങുകള്‍ ആരംഭിച്ചത് .40 കിലോ തൂക്കമുള്ള വെള്ളി ഇഷ്ടികകൊണ്ടുള്ള ശിലയാണ് സ്ഥാപിച്ചത്. ചടങ്ങിലേക്കായി രാജ്യത്തെ എല്ലാ പ്രധാന ക്ഷേത്രങ്ങളില്‍ നിന്നുള്ള മണ്ണും എല്ലാ പുണ്യനദികളിലെയും ജലവും എത്തിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി പൂജാചടങ്ങുകളില്‍ പൂര്‍ണമായും സംബന്ധിച്ചു. ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭാഗവതും ചടങ്ങില്‍ പങ്കെടുത്തു. മന്ത്രോച്ചാരണമുഖരിതമായ വേദിയില്‍ പ്രധാനമന്ത്രി വെള്ളിശില പാകി രാമക്ഷേത്രത്തിന് ശിലാസ്ഥാപനം നിര്‍വഹിച്ചു അയോധ്യയില്‍ വന്‍ […]
Read Moreവാക്ക് വളര്‍ത്തും, ഉയര്‍ത്തും. വളര്‍ത്താനുപകരിക്കുന്ന വാക്കുകളെ പറയാവൂ.
കുട്ടികളെ ലേബല്‍ ഒട്ടിച്ച് നശിപ്പിക്കരുത് അഡ്വ.ചാർളി പോൾ MA LLB, DSSട്രെയ്നർ, മെന്റർ 9847034600 ഉഴപ്പന്‍, തെമ്മാടി, അസത്ത്, വെടക്ക്, നാണം കെട്ടവന്‍, പേടിത്തൊണ്ടന്‍, തല്ല്‌കൊള്ളി, നാണം കുണുങ്ങി,കറുമ്പന്‍, എലുമ്പന്‍, എടുത്തുചാട്ടക്കാരന്‍, പഴഞ്ചന്‍, കുരുത്തംകെട്ടവന്‍, ദുഷ്ടന്‍, വെകിളി, അനുസരണയില്ലാത്തവന്‍, വൃത്തിയില്ലാത്തവന്‍, പൊണ്ണത്തടിയന്‍, അച്ഛന്റെ മോള്‍, അമ്മയുടെ മോന്‍…. എന്നിങ്ങനെ ഏതെങ്കിലും വിശേഷണം നിങ്ങളുടെ കുട്ടിക്ക് ചേര്‍ന്നെന്നു വരും. കുട്ടിയുടെ പുറത്ത് ഈ ലേബല്‍ ഒട്ടിച്ച് പരിഹസിക്കാനും ശകാരിക്കാനും മുതിരരുത്. ‘മഹാപിഴയാണ്, ഒരിക്കലും ഗുണം പിടിക്കില്ല’. എന്ന തരത്തില്‍ […]
Read Moreമധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ കോവിഡ് മുക്തനായി
ഭോപ്പാല്‍ : മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ കോവിഡ് രോഗമുക്തനായി ആശുപത്രി വിട്ടു. ഭോപ്പാലിലെ ചിരായു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ചൗഹാനെ കോവിഡ് ടെസ്റ്റ് ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ് ചെയ്തത്. ഏഴുദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ തുടരാനും മുഖ്യമന്ത്രിയോട് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ജൂലായ് 25 നാണ് ശിവരാജ് സിങ് ചൗഹാന്‍ കോവിഡ് പോസിറ്റീവ് ആയതായി കണ്ടെത്തിയത്. തുടര്‍ന്ന് ഭോപ്പാലിലെ ചിരായു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ മൂന്ന് കോവിഡ് പരിശോധനയിലും ശിവരാജ് സിങ് ചൗഹാന്‍ പോസിറ്റീവ് ആയിരുന്നു.
Read Moreപരിശുദ്ധ ദൈവമാതാവിൻ്റെ ആദ്യ പ്രത്യക്ഷീകരണം കേരളത്തിലെ കുറവിലങ്ങാട് ‘ അതും ആദ്യ നൂറ്റാണ്ടിൽ?
പരിശുദ്ധ ദൈവമാതാവിൻ്റെ ആദ്യ പ്രത്യക്ഷീകരണം എവിടെയാണ്? എന്നാണ് ? കേരളത്തിലെ കുറവിലങ്ങാട് ‘ അതും ആദ്യ നൂറ്റാണ്ടിൽ .കുറവിലങ്ങാട് മരിയൻ പ്രത്യക്ഷീകരണ പരമ്പര .പ്രൊഫ .ബെന്നി കോച്ചേരി
Read More