രാ​ജ്യ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടുപ്പ്: എൽഡിഎഫിന് വിജയം, ജോ​സ്.​കെ.​മാ​ണി വീ​ണ്ടും രാ​ജ്യ​സ​ഭ​യി​ലേ​ക്ക്|അഭിനന്ദനങ്ങൾ

Share News

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കേ​ര​ള കോ​ണ്‍​ഗ്ര​സ്- എ​മ്മി​ലെ ജോ​സ്. കെ. ​മാ​ണി​ക്ക് ജ​യം. 125 എം​എ​ൽ​എ​മാ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. ജോ​സ്.​കെ.​മാ​ണി​ക്ക് 96 വോ​ട്ട് ല​ഭി​ച്ചു. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കോ​ൺ​ഗ്ര​സി​ന്‍റെ ശൂ​ര​നാ​ട് രാ​ജ​ശേ​ഖ​ര​ന് 40 വോ​ട്ട് ല​ഭി​ച്ചു. എ​ൽ​ഡി​എ​ഫി​ന് 99 നി​യ​മ​സ​ഭാം​ഗ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും ടി.​പി രാ​മ​കൃ​ഷ്ണ​ൻ, പി. ​മ​മ്മി​ക്കു​ട്ടി എ​ന്നി​വ​ർ കോ​വി​സ് ബാ​ധി​ത​രാ​യ​തി​നാ​ല്‍ 97 പേ​ർ മാ​ത്ര​മേ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യു​ള്ളൂ. എ​ൽ​ഡി​എ​ഫി​ന്‍റെ ഒ​രു വോ​ട്ട് അ​സാ​ധു​വാ​ക്കി. ബാ​ല​റ്റ് പേ​പ്പ​റി​ൽ ഒ​ന്ന് എ​ന്ന് കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്താ​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​ണി​ത്. […]

Share News
Read More

ദാരിദ്ര്യം സാധാരണ അളക്കുക വരുമാനത്തെ അടിസ്ഥാനമാക്കിയാണ്. ദരിദ്രരെ എണ്ണുന്നതിന് ആദ്യം മിനിമം വേണ്ട വരുമാനം കണക്കാക്കണം.

Share News

ദാരിദ്ര്യം സാധാരണ അളക്കുക വരുമാനത്തെ അടിസ്ഥാനമാക്കിയാണ്. ദരിദ്രരെ എണ്ണുന്നതിന് ആദ്യം മിനിമം വേണ്ട വരുമാനം കണക്കാക്കണം. സുരേഷ് ടെണ്ടുൽക്കർ എന്ന വിദ്വാനാണ് നിലവിലുള്ള ദാരിദ്ര്യരേഖയെ നിർവ്വചിച്ചത്. കേരളത്തിൽ 2020-ൽ തുക ഗ്രാമങ്ങളിൽ 1018 രൂപയും നഗരങ്ങളിൽ 987 രൂപയുമാണ്. അടുത്തതായി ഈ വരുമാനം ഇല്ലാത്ത ജനസംഖ്യയെ കണക്കാക്കും. ഇതിനു ദേശീയ സാമ്പിൾ സർവ്വേയുടെ ഉപഭോഗ സർവ്വേയാണ് ഉപയോഗപ്പെടുത്തുക. ഇങ്ങനെ കണക്കാക്കുമ്പോൾ കേരളത്തിൽ ദരിദ്രരുടെ ശതമാനം 7.05 ശതമാനമാണ്. എന്നാൽ വരുമാനം എന്തിനാണ്? ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം, മരുന്ന്, […]

Share News
Read More

ശനിയാഴ്ച 4741 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 5144

Share News

November 27, 2021 ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 312  കഴിഞ്ഞ 24 മണിക്കൂറിനിടെ 54,309 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ശനിയാഴ്ച 4741 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 797, തിരുവനന്തപുരം 786, തൃശൂര്‍ 509, കോഴിക്കോട് 506, കൊല്ലം 380, കോട്ടയം 357, കണ്ണൂര്‍ 287, മലപ്പുറം 207, പാലക്കാട് 198, ഇടുക്കി 172, പത്തനംതിട്ട 164, ആലപ്പുഴ 152, വയനാട് 131, കാസര്‍ഗോഡ് 95 എന്നിങ്ങനേയാണ് […]

Share News
Read More

ഹ​ലാ​ൽ എ​ന്നാ​ൽ ക​ഴി​ക്കാ​ൻ കൊ​ള്ളാ​വു​ന്ന ഭ​ക്ഷ​ണ​മെ​ന്നാ​ണ് അ​ർ​ത്ഥം: വിവാദം സംഘപരിവാര്‍ അജണ്ടയെന്ന് മുഖ്യമന്ത്രി

Share News

കണ്ണൂർ: ഹലാല്‍ വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഹലാല്‍ വിവാദം സംഘപരിവാര്‍ അജണ്ടയുടെ ഭാഗമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ന്യൂനപക്ഷങ്ങലെ ആക്രമിക്കാനാണ് ഹലാല്‍ വിവാദം ഉയര്‍ത്തുന്നത്. പാര്‍ലമെന്റില്‍ നല്‍കുന്ന ഭക്ഷണത്തിലും ഹലാല്‍ മുദ്രയുണ്ട്. ഹലാല്‍ എന്നാല്‍ കഴിക്കാന്‍ കൊള്ളാവുന്ന ഭക്ഷണം എന്നേ അര്‍ത്ഥമുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ സിപിഎം പിണറായി ഏരിയാസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. ഗോവധ നിരോധനത്തിന്റെ പേരുപറഞ്ഞ് രാജ്യത്താകമാനം സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനുള്ള സംഘപരിവാര്‍ ഇടപെടല്‍ എല്ലം അജണ്ടയുടെ ഭാഗമാണ്. അതോടൊപ്പം തന്നെ ന്യൂനപക്ഷ വിഭാഗങ്ങള്‍ […]

Share News
Read More

സുസ്ഥിര വികസനത്തിൽ മാത്രമല്ല, ദാരിദ്ര്യ നിർമ്മാർജ്ജനത്തിലും കേരളം നമ്പർ വൺ.

Share News

സുസ്ഥിര വികസനത്തിൽ മാത്രമല്ല, ദാരിദ്ര്യ നിർമ്മാർജ്ജനത്തിലും കേരളം നമ്പർ വൺ. നീതി ആയോഗ് പ്രസിദ്ധീകരിച്ച ദേശീയ മൾട്ടി ഡയമൻഷണൽ ദാരിദ്ര്യ സൂചികയിൽ ഏറ്റവും കുറച്ച് ദാരിദ്ര്യമുള്ള സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടു. പട്ടിക പ്രകാരം കേരളത്തിൽ ദാരിദ്ര്യം നേരിടുന്നവർ 0.71 ശതമാനം മാത്രമാണ്.. ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നിവയാണ് പഠനത്തിൻ്റെ പ്രധാന മാനകങ്ങൾ. പോഷകാഹാര ലഭ്യത, ശുചിത്വ സൗകര്യങ്ങൾ, കുട്ടികളുടേയും കൗമാരക്കാരുടേയും മരണ നിരക്ക്, വൈദ്യുതി, പാർപ്പിടം, തുടങ്ങി നിരവധി സൂചികകൾ അടിസ്ഥാനമാക്കിയാണ് നീതി ആയോഗ് പട്ടിക […]

Share News
Read More

ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു

Share News

തിരുവനന്തപുരം; ​പ്രശസ്ത കവിയും ചലച്ചിത്ര ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു. 80 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നു പുലർച്ചെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം വെന്റിലേറ്ററിൽ കഴിയുകയായിരുന്നു. അഞ്ചു പതിറ്റാണ്ടോളം നീണ്ടു നിൽക്കുന്നതാണ് ബിച്ചു തിരുമലയുടെ സിനിമാ ജീവിതം. ഇതിനോടകം നാനൂറിലേറെ സിനിമകളില്‍ ആയിരത്തിലേറെ ഗാനങ്ങള്‍ രചിച്ചു. 1972ല്‍ ഭജഗോവിന്ദം സിനിമയിലൂടെയാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. തുടര്‍ന്ന് ശ്യം, എടി ഉമ്മര്‍, രവീന്ദ്രന്‍, ജി ദേവരാജന്‍, ഇളയരാജ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് നിരവധി മനോഹര ഗാനങ്ങള്‍ […]

Share News
Read More

കുട്ടികൾക്കായി കേരള ബാങ്കിന്റെ വിദ്യാനിധി പദ്ധതി

Share News

29ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും കേരള ബാങ്ക് കുട്ടികൾക്കായി ആവിഷ്‌ക്കരിച്ച ‘വിദ്യാനിധി’ നിക്ഷേപ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ 29ന് മാസ്‌ക്കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്യും.സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ, വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. കുട്ടികളിൽ സമ്പാദ്യശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ കേരള ബാങ്ക് ആവിഷ്‌ക്കരിച്ച പ്രത്യേക നിക്ഷേപപദ്ധതിയാണ് വിദ്യാനിധിയെന്ന് […]

Share News
Read More

കേരളത്തിലെ നഗരങ്ങളും മികവിൽ മുൻപന്തിയിൽ. നീതി ആയോഗ് ആദ്യമായി തയ്യാറാക്കിയ നഗര സുസ്ഥിര വികസന ലക്ഷ്യ സൂചിക (2021-22)-യിൽ തിരുനവനന്തപുരവും കൊച്ചിയും നാലും അഞ്ചും സ്ഥാനങ്ങൾ കരസ്ഥമാക്കി.

Share News

കേരളത്തിലെ നഗരങ്ങളും മികവിൽ മുൻപന്തിയിൽ. നീതി ആയോഗ് ആദ്യമായി തയ്യാറാക്കിയ നഗര സുസ്ഥിര വികസന ലക്ഷ്യ സൂചിക (2021-22)-യിൽ തിരുനവനന്തപുരവും കൊച്ചിയും നാലും അഞ്ചും സ്ഥാനങ്ങൾ കരസ്ഥമാക്കി. ദാരിദ്ര നിർമാർജനം, ജീവിത നിലവാരം, പട്ടിണി ഇല്ലാതാക്കൽ, ആരോഗ്യം, പൊതുവിദ്യാഭ്യാസം, ലിംഗസമത്വം തുടങ്ങിയ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്. കോവിഡ് പ്രതിസന്ധികൾക്കിടയിലും ഈ നേട്ടം കൈവരിക്കാൻ സാധിച്ചു എന്നത് അഭിമാനകരമാണ്. കേരളത്തിലെ നഗര വികസനത്തിനായി സർക്കാർ നടത്തുന്ന പരിശ്രമങ്ങൾക്കുള്ള അംഗീകാരം കൂടിയാണിത്. മികച്ച പ്രവർത്തനം കാഴ്ച വച്ച നഗരസഭകളെ […]

Share News
Read More

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും ലിംഗ വിവേചനങ്ങള്‍ക്കുമെതിരെ ‘ഓറഞ്ച് ദ വേള്‍ഡ് കാമ്പയിന്‍’| മന്ത്രി വീണാ ജോര്‍ജ്

Share News

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കുന്നതിന് വനിത ശിശുവികസന വകുപ്പ് ‘ഓറഞ്ച് ദ വേള്‍ഡ് കാമ്പയിന്‍’ ആരംഭിച്ചതായി ആരോഗ്യ വനിത ശിശുവികസന മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. യു.എന്നിന്റെ ‘ഓറഞ്ച് ദ വേള്‍ഡ്’ തീം അടിസ്ഥാനമാക്കിയാണ് വകുപ്പ് പരിപാടികള്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഡിസംബര്‍ 10 വരെ 16 ദിവസം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്. പരിഷ്‌കൃതരും വിദ്യാസമ്പന്നരെന്നും അഭിമാനിക്കുന്ന കേരള സമൂഹത്തിലും സ്ത്രീകള്‍ വിവിധതരം അതിക്രമങ്ങള്‍ക്ക് വിധേയമാകുന്നത് ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയില്ല. […]

Share News
Read More

വ്യാഴാഴ്ച 5987 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 5094

Share News

November 25, 2021 വ്യാഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 275 കഴിഞ്ഞ 24 മണിക്കൂറിനിടെ 66,165 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ വ്യാഴാഴ്ച 5987 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 963, തിരുവനന്തപുരം 863, കോഴിക്കോട് 664, കോട്ടയം 555, തൃശൂര്‍ 450, മലപ്പുറം 414, കൊല്ലം 377, കണ്ണൂര്‍ 373, ഇടുക്കി 277 വയനാട് 275, പത്തനംതിട്ട 253, ആലപ്പുഴ 215, പാലക്കാട് 188, കാസര്‍ഗോഡ് 120 എന്നിങ്ങനേയാണ് […]

Share News
Read More